കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് ജമാഅത്തിന്റെ സ്വാധീനത്തില്‍, സമസ്തയുടെ പിന്തുണ യുഡിഎഫിന് മാത്രമല്ലെന്ന് ജലീല്‍!!

Google Oneindia Malayalam News

മലപ്പുറം: മുസ്ലീം ലീഗ് ജമാഅത്ത് ഇസ്ലാമിയുടെ സ്വാധീനത്തിലാണെന്ന് മന്ത്രി കെടി ജലീല്‍. അവരുടെ നയത്തില്‍ കാര്യമായിട്ടുള്ള മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്വാധീനത്തില്‍ സമീപകാലത്തായി മുസ്ലീം ലീഗിന് കഴിഞ്ഞ കുറച്ച് കാലമായി നയംമാറ്റമുണ്ടായതായി ജലീല്‍ വ്യക്തമാക്കി. അതേസമയം സമസ്തയുടെ പിന്തുണ അങ്ങനെ ആര്‍ക്കും പ്രത്യേകമായി നല്‍കിയിട്ടില്ല. ലീഗിന് മാത്രമായി അവരുടെ പിന്തുണയും കിട്ടില്ല. സമസ്തയുടെ അസ്തിത്വം ഉയര്‍ത്തി പിടിച്ച അഞ്ച് വര്‍ഷത്തെ ഭരണമാണ് എല്‍ഡിഎഫ് നടത്തിയതെന്നും ജലീല്‍ പറഞ്ഞു.

1

തിരഞ്ഞെടുപ്പില്‍ ലീഗിനെ മാത്രം പിന്തുണയ്ക്കുന്ന നയം ഇകെ വിഭാഗം സുന്നികള്‍ക്കില്ലെന്നും ജലീല്‍ പറഞ്ഞു. അതേസമയം ലീഗിനെതിരെ രണ്ട് തലത്തിലുള്ള ആക്രമണം സിപിഎം ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ ലീഗാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെന്ന് പറഞ്ഞിരുന്നു. ലീഗിനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ത്തുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. ഇതിലൂടെ ലീഗിന് നേട്ടമുണ്ടായാലും കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കുകയാണ് പ്ലാന്‍. തദ്ദേശതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഈ പ്രചാരണം വന്‍ വിജയമായിരുന്നു. അതാണ് ആവര്‍ത്തിക്കാന്‍ കാരണം.

മുസ്ലീം ലീഗ് മുമ്പൊന്നും ഇല്ലാത്ത രീതിയിലാണ് പല വിഷയങ്ങളിലും ഇടപെടുന്നത്. മുന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനത്തിന് എതിരെ പോലും ലീഗ് സമരത്തിന് ഒരുങ്ങി. ഇതെല്ലാം വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങളുടെയും സ്വാധീനം കൊണ്ട് ഉണ്ടായതാണ്. വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തോടെ പൊതുസമൂഹത്തിലുണ്ടായിരുന്ന മുസ്ലീം ലീഗിന്റെ സ്വീകാര്യത കുറഞ്ഞു. സമസ്ത നേതൃത്വത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടനിലയില്ലാതെ ഭരണകേന്ദ്രവുമായി നേരിട്ട് ഇടപെടാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അവസരമുണ്ടെന്നും ജലീല്‍ വ്യക്തമാക്കി.

വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് സമസ്ത. യുഡിഎഫിനെ മാത്രമേ എല്ലാ കാലത്തും പിന്തുണയ്ക്കൂ എന്ന പ്രചാരണം ശരിയല്ലെന്നും ജലീല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ലീഗിനെതിരായ വിമര്‍ശനങ്ങള്‍ മറുപടി നല്‍കുന്നുണ്ട്. വിജയരാഘവന്‍ വാ തുറന്നാല്‍ വര്‍ഗീയ പറയുന്ന നേതാവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാന്‍ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് വളരെ സൂക്ഷിച്ചാണ് സിപിഎം പ്രചാരണത്തിന് മറുപടി നല്‍കുന്നത്. സിപിഎമ്മും ലീഗിനെ മാത്രം വിഷയത്തിലേക്ക് കൊണ്ടുവന്ന് ജാഗ്രതയോടെയാണ് പ്രചാരണം നടത്തുന്നത്.

English summary
muslim league under the influence of welfare party changed a lot says kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X