കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്ന് വിട്ടുകൊടുത്തു; ആറെണ്ണം തിരിച്ചുചോദിക്കാന്‍ മുസ്ലിം ലീഗ്; യുഡിഎഫില്‍ സീറ്റ് വിഭജനം കീറാമുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കണക്കു കൂട്ടലുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായ ലീഗിന് നിയസമഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കിട്ടിയേ തീരു എന്നാണ് നിലപാട്. വരും ദിവസങ്ങളില്‍ മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ചയാകും.

തെക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗ് മല്‍സരിക്കുന്നില്ലെന്ന് തന്നെ പറയാം. ഒരുകാലത്ത് തെക്കന്‍ കേരളത്തില്‍ മല്‍സരിക്കുകയും വിജയിക്കുകയും ചെയ്ത പാര്‍ട്ടിയാണിപ്പോള്‍ മലബാറില്‍ ഒതുങ്ങിയത്. ഇത്തവണ കാര്യങ്ങള്‍ മാറും. വിശദാംശങ്ങള്‍ ഇങ്ങനെ....

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മൂന്ന് സീറ്റാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. വയനാടോ വടകരയോ വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. പക്ഷേ, നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യം അവഗണിക്കപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കാമെന്ന ധാരണ അന്നുണ്ടാക്കിയെന്നും മുസ്ലിം ലീഗിന്റെ ചില നേതാക്കള്‍ പറയുന്നു.

30 സീറ്റില്‍ മല്‍സരിക്കും

30 സീറ്റില്‍ മല്‍സരിക്കും

ഒരു ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ ആറോ ഏഴോ നിയമസഭാ മണ്ഡലങ്ങളാണുണ്ടാകുക. ഈ കണക്ക് വച്ചു നോക്കിയാല്‍ ആറ് സീറ്റ് ലഭിക്കാന്‍ മുസ്ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് നേതാക്കള്‍ പറയുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 30 സീറ്റില്‍ മല്‍സരിക്കുകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യം.

ശക്തി തെളിയിച്ച് ലീഗ്

ശക്തി തെളിയിച്ച് ലീഗ്

യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 87 സീറ്റില്‍ മല്‍സരിച്ചിരുന്നു. ജയിച്ചത് 22 എണ്ണത്തില്‍ മാത്രമാണ്. അതേസമയം, 24 സീറ്റില്‍ മല്‍സരിച്ച മുസ്ലിം ലീഗ് 18 സീറ്റില്‍ ജയിച്ച് ശക്തി തെളിയിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ പാര്‍ട്ടി ആലോചിക്കുന്നത്.

തെക്കന്‍ കേരളത്തിലേക്ക് വീണ്ടും

തെക്കന്‍ കേരളത്തിലേക്ക് വീണ്ടും

തെക്കന്‍ കേരളമാണ് ഇത്തവണ മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത്. മലബാര്‍ പാര്‍ട്ടി എന്ന ആക്ഷേപത്തിന്റെ മുനയൊടിക്കലും ലക്ഷ്യമാണ്. നേരത്തെ തെക്കന്‍ കേരളത്തില്‍ പല മണ്ഡലങ്ങളിലും മുസ്ലിം ലീഗ് മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. തെക്കന്‍ കേരളത്തിലെ നേതാവായ അഹമ്മദ് കബീറിനെ കഴിഞ്ഞ തവണ മങ്കടയിലാണ് മല്‍സരിച്ചത്.

ലീഗ് വിട്ടുകൊടുത്ത മണ്ഡലങ്ങള്‍

ലീഗ് വിട്ടുകൊടുത്ത മണ്ഡലങ്ങള്‍

തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ 1980കളില്‍ മുസ്ലിം ലീഗ് മല്‍സരിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസിന് വിട്ടുകൊടുത്തു. കഴക്കൂട്ടം മണ്ഡലവും ലീഗ് വിട്ടുകൊടുത്തതാണ്. കൊല്ലത്തെ ഇരവിപുരം മണ്ഡലം അടുത്ത കാലംവരെ ലീഗ് മല്‍സരിച്ചിരുന്നു. കോട്ടയത്തെ കാഞ്ഞിരപ്പള്ളി, ആലപ്പുഴ മണ്ഡലം എന്നിവിടങ്ങളിലും മല്‍സരിച്ച ലീഗ് പല ഘട്ടങ്ങളിലായി ചില ധാരണകള്‍ പ്രകാരം ഓരോന്നായി വിട്ടുകൊടുക്കുകയായിരുന്നു.

മല്‍സരിക്കാത്ത ജില്ലകള്‍

മല്‍സരിക്കാത്ത ജില്ലകള്‍

നിലവില്‍ തിരുവനന്തപുരത്ത് ലീഗിന് സീറ്റില്ല. മാത്രമല്ല, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലും ലീഗിന് സീറ്റില്ല. തിരുവനന്തപുരത്തും കൊല്ലത്തും സീറ്റുകള്‍ ആവശ്യപ്പെടാനാണ് സാധ്യത. ആര്‍എസ്പി മുന്നണിയിലേക്ക് വന്നപ്പോഴാണ് ഇരവിപുരം മണ്ഡലം ലീഗിന് വിട്ടുകൊടുക്കേണ്ടി വന്നത്. ലീഗ് വിട്ടുകൊടുത്ത തിരുവനന്തപുരം വെസ്റ്റും കഴക്കൂട്ടവും പിന്നീട് തിരികെ കിട്ടിയിട്ടില്ല.

ലീഗില്ലെങ്കില്‍ മുന്നണിയില്ല

ലീഗില്ലെങ്കില്‍ മുന്നണിയില്ല

മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചാല്‍ യുഡിഎഫില്‍ വിവാദം ഉയരും. മുന്നണിയിലെ രണ്ടാം കക്ഷിയാണെങ്കിലും ഒടുവില്‍ വിട്ടുവീഴ്ച ചെയ്യുകയാണ് ലീഗിന്റെ പതിവ്. ഇത്തവണ വിട്ടു വീഴ്ച വേണ്ടെന്നും ലീഗില്ലെങ്കില്‍ മുന്നണിയില്ല എന്ന് വ്യക്തമാണെന്നും നേതാക്കള്‍ പറയുന്നു. ഈ നിലപാട് വച്ചാകും ഇത്തവണ കൂടുതല്‍ സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുക എന്നാണ് വിവരം.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam
എംപിമാര്‍ തിരിച്ചെത്തും

എംപിമാര്‍ തിരിച്ചെത്തും

മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എംപി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് പുതിയ വിവരം. മാത്രമല്ല, എംപിമാരായി ജയിച്ചുപോയ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ ആഗ്രഹമുണ്ട്. ദില്ലിയില്‍ കാര്യമായി ശോഭിക്കാന്‍ ആകില്ലെന്നും സംസ്ഥാന തലത്തിലേക്ക് തിരിച്ചെത്തണമെന്നുമാണ് മിക്ക നേതാക്കളുടെയും അഭിപ്രായം.

'കൈവിട്ട കളി'യുമായി സൗദി അറേബ്യ; ലക്ഷ്യം ഇന്ത്യയും ചൈനയും... എണ്ണവില കുത്തനെ കുറച്ചു'കൈവിട്ട കളി'യുമായി സൗദി അറേബ്യ; ലക്ഷ്യം ഇന്ത്യയും ചൈനയും... എണ്ണവില കുത്തനെ കുറച്ചു

ഡൊണാള്‍ഡ് ട്രംപ് ജയിച്ചേ മതിയാകൂ; ബിന്‍ ലാദന്റെ മരുമകള്‍ നൂര്‍ പറയുന്നു, ലോക രക്ഷയ്ക്ക് ട്രംപ് വേണംഡൊണാള്‍ഡ് ട്രംപ് ജയിച്ചേ മതിയാകൂ; ബിന്‍ ലാദന്റെ മരുമകള്‍ നൂര്‍ പറയുന്നു, ലോക രക്ഷയ്ക്ക് ട്രംപ് വേണം

English summary
Muslim league want to be contest more seats in next assembly election in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X