യുഎപിഎ നിയമം റദ്ദാക്കണമെന്ന് മുസ്ലീംലീഗ്
മലപ്പുറം: നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്റ്റ് (യു.എ.പി.എ) റദ്ദാക്കണമെന്ന് മുസ്ലീംലീഗ് ആവശ്യപ്പെട്ടു. ഹുബ്ലി ഗൂഢാലോചന കേസില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ 18 പേരെ ഹുബ്ലി ജില്ലാ സെഷന്‍സ് കോടതി വെറുവിട്ട പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗിന്റെ ആവശ്യം.
ഇതുവരെ യുഎപിഎ പ്രകാരം എടുത്ത എല്ലാ കേസുകളും പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുഎപിഎ ചുമത്തപ്പെട്ട ഹൂബ്ലി ഗൂഢാലോചനക്കേസിലെ പ്രതികളെ കഴിഞ്ഞദിവസം കുറ്റവിമുക്തരാക്കിയിരുന്നു. ഇവരെ 7 വര്‍ഷം തടവിനിട്ടശേഷമായിരുന്നു ഒടുവില്‍ കുറ്റവിമുക്തരാക്കുന്നത്.

ഇത്രയും വര്‍ഷം ജയിലില്‍ കഴിയാനിടയായത് യുഎപിഎ ദുരുപയോഗം ചെയ്തതുകൊണ്ടാണെന്ന് ലീഗ് ആരോപിക്കുന്നു. വെറുതെവിട്ടവര്ക്കെല്ലാം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ദുരപയോഗത്തിലൂടെ നിരപരാധികളെ ജയിലിലടയ്ക്കുന്ന നിയമത്തിനെതിരെ ലീഗ് സമാന മനസ്കരായ രാഷ്ട്രീയ, മനുഷ്യാവകാശ സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് കര്‍ണ്ണാടക പോലീസ് ഹൂബ്ലിയില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. കടുത്തകുറ്റം ചുമത്തി ജാമ്യം പോലും നല്കാതെയായിരുന്ന പോലീസ് നിയമം ദുരപയോഗം ചെയ്തതെന്ന് പറയുന്നു. കേസ് കെട്ടച്ചമച്ചതാണെന്ന് തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും പോലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications