കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ നിയമം റദ്ദാക്കണമെന്ന് മുസ്ലീംലീഗ്

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്റ്റ് (യു.എ.പി.എ) റദ്ദാക്കണമെന്ന് മുസ്ലീംലീഗ് ആവശ്യപ്പെട്ടു. ഹുബ്ലി ഗൂഢാലോചന കേസില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ 18 പേരെ ഹുബ്ലി ജില്ലാ സെഷന്‍സ് കോടതി വെറുവിട്ട പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗിന്റെ ആവശ്യം.

ഇതുവരെ യുഎപിഎ പ്രകാരം എടുത്ത എല്ലാ കേസുകളും പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുഎപിഎ ചുമത്തപ്പെട്ട ഹൂബ്ലി ഗൂഢാലോചനക്കേസിലെ പ്രതികളെ കഴിഞ്ഞദിവസം കുറ്റവിമുക്തരാക്കിയിരുന്നു. ഇവരെ 7 വര്‍ഷം തടവിനിട്ടശേഷമായിരുന്നു ഒടുവില്‍ കുറ്റവിമുക്തരാക്കുന്നത്.

muslim-league

ഇത്രയും വര്‍ഷം ജയിലില്‍ കഴിയാനിടയായത് യുഎപിഎ ദുരുപയോഗം ചെയ്തതുകൊണ്ടാണെന്ന് ലീഗ് ആരോപിക്കുന്നു. വെറുതെവിട്ടവര്‍ക്കെല്ലാം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ദുരപയോഗത്തിലൂടെ നിരപരാധികളെ ജയിലിലടയ്ക്കുന്ന നിയമത്തിനെതിരെ ലീഗ് സമാന മനസ്‌കരായ രാഷ്ട്രീയ, മനുഷ്യാവകാശ സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് കര്‍ണ്ണാടക പോലീസ് ഹൂബ്ലിയില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. കടുത്തകുറ്റം ചുമത്തി ജാമ്യം പോലും നല്‍കാതെയായിരുന്ന പോലീസ് നിയമം ദുരപയോഗം ചെയ്തതെന്ന് പറയുന്നു. കേസ് കെട്ടച്ചമച്ചതാണെന്ന് തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും പോലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

English summary
Muslim League wants UAPA scrapped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X