കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് കേസില്‍ ലീഗിന് മറച്ചുവെക്കാനൊന്നുമില്ല,ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു;കെ പി എ മജീദ്

മാറാട് കൂട്ടക്കൊലക്കേസില്‍ ലീഗിന് മറച്ചുവെയ്ക്കാനില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.

  • By Afeef Musthafa
Google Oneindia Malayalam News

മലപ്പുറം: രണ്ടാം മാറാട് കൂട്ടക്കൊലക്കേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ മുസ്ലീം ലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.

മാറാട് കലാപത്തിലും ഗൂഡാലോചനയിലും ഒരൊറ്റ ലീഗുകാരനും പങ്കാളികളെല്ലന്ന് ഉറപ്പാണ്. മാറാട് കൂട്ടക്കൊല വിഷയത്തില്‍ മുസ്ലീം ലീഗിന് പൊതുസമൂഹത്തില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

kpamajeed

കൊളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഡാലോചനയാണ് സി ബി ഐ അന്വേഷിക്കുക.നിലവില്‍ സംസ്ഥാന പൊലീസിന്റെ ക്രൈം ബ്രാഞ്ചാണ് രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് അന്വേഷിക്കുന്നത്.

2003 മേയ് രണ്ടിന് മാറാട് കടല്‍ത്തീരത്ത് നടന്ന കലാപത്തിലും കൂട്ടക്കൊലയിലും ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. രണ്ടാം മാറാട് കലാപത്തില്‍ ഗൂഡാലോചന നടന്നതായി സംശയമുണ്ടെന്നും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും തോമസ് പി ജോസഫ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Muslim League Welcomes CBI Investigation on Marad Riot Case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X