കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ; കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി സിപിഎം; മറുപടി പറയണം

  • By News Desk
Google Oneindia Malayalam News

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായി സഖ്യം ചേരാനുള്ള ശ്രമത്തിലാണ് മുസ്ലീം ലീഗ്. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലികുട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്ന കാര്യം പരിഗണിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ മുസ്ലീം ലീഗിന്റെ ഈ തീരുമാനത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് സിപിഎമ്മിന്റ ശ്രമം. വിഷയത്തില്‍ കോണ്‍ഗ്രസ് വ്യക്തത വരുത്തണമെന്ന് സിപിഎം ആവശ്യപ്പെടുന്നു.

ചെയർമാൻ ഇടപെട്ടു; മധുപാലിന്റെ വീട്ട് ബിൽ 5714 ൽ നിന്ന് 300 ആയി!! വിശദീകരണവുമായി കെഎസ്ഇബിചെയർമാൻ ഇടപെട്ടു; മധുപാലിന്റെ വീട്ട് ബിൽ 5714 ൽ നിന്ന് 300 ആയി!! വിശദീകരണവുമായി കെഎസ്ഇബി

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണ

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ധാരണയിലെത്താന്‍ കര്‍ശന യുഡിഎഫ് മുന്നണിയെന്നൊന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു കുഞ്ഞാലികുട്ടി വ്യക്തമാക്കിയത്. യുഡിഎഫിന് പുറത്ത് നിന്നുള്ള സാമൂഹിക സംഘടനകളുമായും ധാരണ ഉണ്ടാക്കിയേക്കാമെന്നും മുന്‍ കാലങ്ങളിലെല്ലാം അത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും പികെ കഞ്ഞാലികുട്ടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ മറുപടി

കോണ്‍ഗ്രസിന്റെ മറുപടി

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്ന കാര്യം മുസ്ലീം ലീഗ് ചര്‍ച്ച ചെയ്ത് വരികയാണ്. ഇതിനിടെയാണ് വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മറുപടി പറയണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം. മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് മറുപടി പറയണമെന്ന് എളമരം കരീമാണ് ആവശ്യമുയര്‍ത്തിയത്.

എസ്ഡിപിഐ

എസ്ഡിപിഐ

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മാത്രമല്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായും ലീഗിന് ധാരണയുണ്ടായിരുന്നുവെന്നും സിപിഎം ആരോപിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും സഹകരിക്കാമെന്ന് സര്‍ക്കൂലര്‍ ഇറക്കിയിരിക്കുന്നതെന്നും എളമരം കരീം ആരോപിച്ചു.

സംഘപരിവാറിനെതിരെ

സംഘപരിവാറിനെതിരെ

വെല്‍ഫെയര്‍പാര്‍ട്ടി അടക്കമുള്ള സംഘടനകള്‍ തീവ്രവാദ സംഘടനകള്‍ ആണ് എന്ന സിപിഎം നിലപാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. രാജ്യത്ത് ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കേണ്ട സമയമാണിതെന്നും അതിനിടെ വര്‍ഗീയ ശക്തികളുമായി കൂട്ട് പിടിക്കുന്നത് ശരിയല്ലെന്നും എളമരം കരീം പറഞ്ഞു.

 സര്‍ക്കിള്‍

സര്‍ക്കിള്‍

ഇതിനോടൊപ്പം തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി മുസ്ലീം ലീഗ് സര്‍ക്കുലര്‍ ഉറക്കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മൂന്ന് തവണം മത്സരിച്ചവര്‍ ഇനി മാറി നില്‍ക്കണം. എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു സര്‍ക്കിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 30 ശതമാനം സീറ്റില്‍

30 ശതമാനം സീറ്റില്‍

ഇതിന് പുറമേ കുടുംബത്തില്‍ നിന്നും ഒന്നിലേറെ പേര്‍ മത്സരിക്കേണ്ടതില്ലായെന്ന തീരുമാനത്തിലാണ് മുസ്ലീം ലീഗ്. 30 ശതമാനം സീറ്റില്‍ യുവതി-യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നീക്കി വെക്കണമെന്നും നിര്‍ദേശം ഉണ്ട്. നിലവില്‍ അംഗങ്ങളായവരുടെ പ്രകടനം പരിശോധിച്ചതിന് ശേഷം മതി അവരെ രണ്ടാമതും മത്സരിപ്പിക്കുന്നതിനെ കുറച്ചുള്ള തീരുമാനമെന്നും ധാരണയായി.

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍ 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാാപനങ്ങളിലേക്കാണ് ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. പൊതു ജൂണ്‍ 17 ന് വോട്ടര്‍ പട്ടിക പുറത്തിറക്കി കഴിഞ്ഞാല്‍ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചെര്‍ക്കുന്നതിനായി രണ്ട് അവസരം കൂടി നല്‍കും.

English summary
Muslim League- Welfare Party Discussion; CPM Slams Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X