കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി ശക്തി തെളിയിക്കാനൊരുങ്ങി മുസ്ലിംലീഗ്, ജാര്‍ഖണ്ഡില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി ശക്തി തെളിയിക്കാനൊരുങ്ങി മുസ്ലിംലീഗ്, ജാര്‍ഖണ്ഡില്‍ ലീഗ്സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്,മുസ്ലിംലീഗിന് തീരെ വോരോട്ടമില്ലാതിരുന്ന മൂന്നു സംസ്ഥാനങ്ങളിലാണ് പാര്‍ട്ടി പ്രതിനിധ്യം അറിയിക്കാന്‍ പോകുന്നത്. ജാര്‍ഖണ്ഡ്, ബീഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളിലാണു പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കി തെരഞ്ഞെടുപ്പ് മത്സര രംഗത്ത് സജീവമാകുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഈമാസം 16ന് നടക്കുന്ന ജാര്‍ഖണ്ഡിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് പ്രതിനിധികള്‍ മത്സരിക്കും.

സർക്കാരിനോട് 'കരുണ'യില്ലെന്ന് സുപ്രീംകോടതി! 180 എംബിബിഎസ് വിദ്യാർത്ഥികളെയും പുറത്താക്കണം...സർക്കാരിനോട് 'കരുണ'യില്ലെന്ന് സുപ്രീംകോടതി! 180 എംബിബിഎസ് വിദ്യാർത്ഥികളെയും പുറത്താക്കണം...

ഒമ്പത് കോര്‍പ്പറേഷനുകളില്‍ രണ്ടിടത്ത് മേയര്‍ സ്ഥാനാര്‍ഥിയേയും, 19 നഗരസഭകളില്‍ മൂന്നിടത്ത് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയേയും മത്സരിപ്പിച്ചാണ്
ഉത്തരേന്ത്യയില്‍ മുസ്ലിംലീഗ് ശക്തിയറിയിക്കാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവഹാജിയാണ് പ്രചരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.കേരളത്തിനുപുറമെ നിലവില്‍ തമിഴ്‌നാട്ടിലെ ചെറിയൊരു മേഖലയിലുമാണ് നിലവില്‍ മുസ്ലിംലീഗിന് വേരോട്ടമുള്ളത്.

muslim league

തമിഴ്‌നാട്ടില്‍ നിലവില്‍ ഒരു എം.എല്‍.എയും ലീഗിനുണ്ട്. നിലവില്‍ കോണ്‍ഗ്രസുമായോ, മറ്റു പാര്‍ട്ടികളുമായോ സഹകരണ മനോഭാവമില്ലാതെയാണു മത്സരിക്കുന്നത്. പ്രാദേശികമായി മുസ്ലിംലീഗ് ദുര്‍ബലമാണെന്ന തോന്നല്‍ കാരണമാണ് സഹകരിക്കാന്‍ മറ്റുപാര്‍ട്ടികള്‍ തെയ്യാറാകാത്തത്. എന്നാല്‍ ജാര്‍ഖണ്ഡിലെ തെരെഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികളുടെ വോട്ടിംഗ് ശതമാനം മറ്റുള്ളവരെ അത്ഭുതപ്പെടുത്തുമെന്നാണു നേതാക്കള്‍പറയുന്നത്. 55ലക്ഷം മുസ്ലിംമതവിഭാഗങ്ങള്‍ താമസിക്കുന്ന ജാര്‍ഖണ്ഡിലെ

ഭൂരിപക്ഷവിഭാഗമായി ആദിവാസികളടക്കമുള്ളവരുടെ പിന്തുണ പാര്‍ട്ടിക്കുണ്ടെന്നാണു നേതാക്കള്‍ അവകാശപ്പെടുന്നത്. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് മുസ്ലിംലീഗ് അടുത്തകാലത്തായി നടത്തിയ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ സുപരിചിതമാക്കിയതായും നേതാക്കള്‍ പറയുന്നു. രണ്ടരക്കോടി മുസ്ലിംവിഭാഗങ്ങളുളള ബംഗാളിലും രണ്ടുകോടി മുസ്ലിംവിഭാഗങ്ങളുള്ള ബീഹാറിലും വരാന്‍പോകുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംലീഗ് മത്സരിക്കും. ഇതുസംബന്ധിച്ചു അന്തിമ തീരുമാനമെടുക്കുന്നതിന് ഈമാസം 12ന് ദേശീയ കൗണ്‍സില്‍യോഗംചേരും.

ദളിത്-മുസ്ലിം-പിന്നാക്ക വിഭാഗങ്ങളിലെ ജനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിയാണ് മുസ്ലിം ലീഗ് ജാര്‍ഖണ്ഡില്‍ മല്‍സരിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് തെരഞ്ഞെടുപ്പില്‍ ലീഗിന്റെ പാനലില്‍മത്സര രംഗത്തുള്ളത്. ദളിത്-മുസ്ലിം-പിന്നോക്ക വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ മികച്ച ജനമുന്നേറ്റംപാര്‍ട്ടി നടത്താനാകുമെന്നാണു പ്രതീക്ഷയെന്നും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവഹാജി പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി സജീവമായ ഇടപെടലാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ജാര്‍ഖണ്ഡില്‍ നടത്തുന്നതെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ക്കനുസരിച്ചു തുടര്‍പ്രവര്‍ത്തനങ്ങളുണ്ടാകുമെന്നും ബാവഹാജി പറഞ്ഞു. ആദ്യഘട്ടത്തില്‍ പാര്‍ട്ടിയുടെ കരുത്തറിയിക്കലാണെന്നും തുടര്‍ന്നു വരുന്ന അസംബ്ലി, ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കാവുന്നവരുമായി സഹകരിച്ചു മത്സര രംഗത്തുണ്ടാകുമെന്നും ബാവഹാജി പറഞ്ഞു.

രാജസ്ഥാനിൽ സ്ത്രീകളെ വരെ വെറുതെ വിട്ടില്ല; അക്രമം തുടർന്നാൽ ഇസ്ലാം മതം സ്വീകരിക്കുമെന്ന് ദളിതർ!രാജസ്ഥാനിൽ സ്ത്രീകളെ വരെ വെറുതെ വിട്ടില്ല; അക്രമം തുടർന്നാൽ ഇസ്ലാം മതം സ്വീകരിക്കുമെന്ന് ദളിതർ!

English summary
muslim league will compete in jarghand election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X