കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിനെ മടക്കിവിളിക്കാന്‍ മുസ്ലീം ലീഗ്, മുന്നില്‍ കുഞ്ഞാലിക്കുട്ടി, സിപിഎം നീക്കം ഇങ്ങനെ, ലയന സാധ്യത!

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയത് നേട്ടമാക്കാന്‍ ഒരുങ്ങി സിപിഎം. മുന്നണിയില്‍ ഏകദേശം ധാരണയായതായിട്ടാണ് സൂചന. എന്നാല്‍ സിപിഐ ഇപ്പോഴും പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ലയന ചര്‍ച്ചകള്‍ അടക്കം ഉറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. വിഷയത്തില്‍ മുസ്ലീം ലീഗും ഇടപെട്ടിരിക്കുകയാണ്. അവരും പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡില്‍ നിന്ന് ജോസിനെ പുറത്താക്കിയതില്‍ ഉഗ്ര ശാസനയാണ് ലഭിച്ചിരിക്കുന്നത്. ജോസ് ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല.

സിപിഎം തീരുമാനം

സിപിഎം തീരുമാനം

സിപിഎം ജോസിനെ മുന്നണിയില്‍ എത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സിപിഐയുടെ എതിര്‍പ്പ് എല്‍ഡിഎഫ് പ്രവേശനത്തില്‍ കാര്യമായിട്ടെടുക്കില്ല. തത്വത്തില്‍ ഇക്കാര്യത്തില്‍ സിപിഎം ഉറപ്പിച്ച് കഴിഞ്ഞു. ജോസുമായി സിപിഎമ്മിലെ ചില നേതാക്കള്‍ പലതവണ ചര്‍ച്ചയും നടത്തി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഔദ്യോഗിക പ്രവേശനം ഉണ്ടാവും.

ഓഫറിന് ഓകെ പറഞ്ഞു

ഓഫറിന് ഓകെ പറഞ്ഞു

സിപിഎം പത്ത് നിയമസഭാ മണ്ഡലങ്ങള്‍ എന്ന ഓഫറാണ് ജോസിന് മുന്നില്‍ വെച്ചത്. ഇത് ജോസിന് ഓക്കെയാണ്. അതേസമയം പാലാ മണ്ഡലം ജോസിന് നല്‍കാനും എല്‍ഡിഎഫ് നിര്‍ബന്ധിതമാവും. എന്‍സിപി ഇതിനോട് എതിര്‍പ്പിലാണ്. മുഖ്യമന്ത്രി ഈ മണ്ഡലം ആര്‍ക്കും കൊടുക്കാനാവില്ലെന്ന കാര്യത്തില്‍ ഉറപ്പ് പറഞ്ഞതാണെന്നും മാണി സി കാപ്പന്‍ പറയുന്നു. സിപിഎമ്മിന്റെ ഓഫറില്‍ ജോസ് സംതൃപ്തനാണെന്ന് അദ്ദേഹത്തിന്റെ വിഭാഗത്തിലുള്ള നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.

മുസ്ലീം ലീഗ് ഇടപെടും

മുസ്ലീം ലീഗ് ഇടപെടും

ജോസ് വിട്ട് പോകുന്നത് യുഡിഎഫിന്റെ മുന്നണി ബന്ധത്തെ മൊത്തത്തില്‍ ബാധിക്കും. രമേശ് ചെന്നിത്തലയെ വലിയ രീതിയില്‍ നേതാക്കള്‍ സ്വീകരിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ മുസ്ലീം ലീഗ് നീക്കങ്ങള്‍ തുടങ്ങി. ജോസ് വിഭാഗം തെറ്റ് തിരുത്തി തിരികെ യുഡിഎഫില്‍ എത്തണമെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതേസമയം പ്രശ്‌നപരിഹാരത്തിന് മുസ്ലീം ലീഗ് സമവായ ചര്‍ച്ചകള്‍ തുടങ്ങിയെന്നും തങ്ങള്‍ വ്യക്തമാക്കി.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam
ആരെയും പുറത്താക്കിയിട്ടില്ല

ആരെയും പുറത്താക്കിയിട്ടില്ല

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയിട്ടില്ല. യുഡിഎഫ് യോഗങ്ങളില്‍ നിന്ന് മാത്രമാണ് മാറ്റി നിര്‍ത്തിയത്. കെഎം മാണിയുടെ പിന്‍ഗാമി മാറി നില്‍ക്കുന്നതില്‍ വിഷമമുണ്ടെന്നും നിലപാട് തിരുത്തി തിരികെ എത്തണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു. ജോസുമായുള്ള സമവായ ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയേയും എംകെ മുനീറിനെയുമാണ് ചര്‍ച്ചകള്‍ക്കായി ലീഗ് ചുമതലപ്പെടുത്തിയത്. കോണ്‍ഗ്രസുമായി ആലോചിച്ച ശേഷമാണ് ലീഗ് ഇത്തരമൊരു ചര്‍ച്ച നടത്തുന്നത്.

സോണിയയുടെ ഇടപെടല്‍

സോണിയയുടെ ഇടപെടല്‍

കോണ്‍ഗ്രസ് ജോസ് വിഷയത്തില്‍ മലക്കം മറിഞ്ഞത് സോണിയാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് സൂചന. ജോസ് വിഭാഗം പുറത്താക്കിയതിലൂടെ ധാരണ പാലിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രക്തസാക്ഷിത്വ പരിവേഷമണണിഞ്ഞ് ജോസ് അറിഞ്ഞ് കളിച്ചതോടെ കോണ്‍ഗ്രസ് ശരിക്കും കുടുങ്ങി. കേരളത്തിലെ നാല് ജില്ലകളില്‍ നിര്‍ണായകമായ കേരള കോണ്‍ഗ്രസിനെയും രണ്ട് എംപിമാരെയും കൈവിടാനാകില്ലെന്ന് സോണിയ വ്യക്തമാക്കി. പാര്‍ലമെന്റില്‍ യുപിഎ സീറ്റ് കുറഞ്ഞതും ഹൈക്കമാന്‍ഡിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.

അത് യുഡിഎഫ് വോട്ടുകള്‍

അത് യുഡിഎഫ് വോട്ടുകള്‍

ജോസ് വിഭാഗത്തിന്റെ ബഹുജനാടിത്തറ യുഡിഎഫിലാണെന്ന് കാനം രാജേന്ദ്രന്‍ പറയുന്നു. നേതാക്കള്‍ മുന്നണി വിട്ടത് കൊണ്ട് ആളുകള്‍ മാറണമെന്നില്ല. യുഡിഎഫില്‍ തര്‍ക്കമുണ്ടായാല്‍ മധ്യ തിരുവിതാംകൂറില്‍ 20 സീറ്റുകള്‍ എല്‍ഡിഎഫ് നേടും. യുഡിഎഫ് രണ്ടായിട്ടാണ് മത്സരിക്കുന്നതെങ്കില്‍ ഇടതുപക്ഷം മധ്യ തിരുവിതാംകൂര്‍ തൂത്തുവാരും. ജോസ് വിഭാഗം പിളരുന്നതിലൂടെ എല്‍ഡിഎഫിന് ഗുണം. അവരുടെ കോട്ടയായ കോട്ടയത്ത് പോലും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം 90000 വോട്ടായിരുന്നു. ഇടതുമുന്നണിക്ക് ഇപ്പോള്‍ ക്ഷീണമില്ല. അതുകൊണ്ട് ജോസിന്റെ ആവശ്യവുമില്ലെന്നും കാനം വ്യക്തമാക്കി.

സിപിഎം നീക്കം

സിപിഎം നീക്കം

ജോസ് കെ മാണി വിഭാഗത്തെയും സ്‌കറിയാ തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെയും ലയിപ്പിക്കനാണ് സിപിഎം നീക്കം. എന്നാല്‍ ജോസിനോടുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസും സ്‌കറിയാ തോമസിന്റെ നേതൃത്വത്തിലുമുള്ള വിഭാഗവും ഉണ്ടായത്. ഇത് അപകട സൂചനയായി കണ്ടാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ വേഗത്തിലാക്കിയത്. രണ്ട് എംപിമാരുള്ള ജോസിനോടാണ് ഹൈക്കമാന്‍ഡിന് താല്‍പര്യം. നേരിട്ട് ഹൈക്കമാന്‍ഡ് ജോസിനെ ബന്ധപ്പെടും. എടുത്ത് ചാടി തീരുമാനമെടുക്കരുതെന്ന് ജോസിനോട് കോണ്‍ഗ്രസ്് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

English summary
muslim league will hold talks with jose k mani for his return to udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X