കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് ബിജെപി ഭരണം അവസാനിപ്പിക്കാൻ ലീഗ്; ബിജെപിക്കതിരെ നിലകൊള്ളാൻ ആർക്കൊപ്പവും സഖ്യം

  • By Desk
Google Oneindia Malayalam News

പാലക്കാട് : നഗരസഭയിൽ ബിജെപി നേതൃത്വത്തിലുള്ള ഭരണം അവസാനിപ്പിക്കാൻ ആരു മുൻകൈ എടുത്താലും പിന്തുണയ്ക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം. ഇക്കാര്യത്തിൽ സിപിഎം അടക്കമുള്ള കക്ഷികൾ നിലപാട് വ്യക്തമാക്കണമെന്ന് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ബിജെപിയിലെ ഗ്രൂപ്പിസവും സ്വജനപക്ഷപാതവും ഏകാധിപത്യ ഭരണത്തിനു വഴിയൊരുക്കിയിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സിഎഎംഎകരീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംഘടനാ കർ‌മരേഖ സമയബന്ധിതമായി നടപ്പാക്കാനും തീരുമാനമായി.

muslim-league

ദലിത്–ന്യൂനപക്ഷ വേട്ടക്കെതിരെ 22 നു ദലിത് ലീഗ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തും. ഈ മാസം അവസാനം പാലക്കാട് ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം നടത്തുമെന്നും യോഗം അറിയിച്ചു. സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്, ജില്ലാ ജനറൽസെക്രട്ടറി മരക്കാർ മാരായമംഗലം, ട്രഷറർ പി.എ തങ്ങൾ ഭാരവാഹികളായ

എം.എം ഹമീദ്, എൻ.ഹംസ, യു.ഹൈദ്രോസ്, പി.ടി മുഹമ്മദ്, അബ്ദുൽകരീം അയിലൂർ, കെ.പി ബാപ്പുട്ടി, കെ.ബി.എ സമദ്, കെ.കെ.എ അസീസ്, ടി.എ സിദ്ദീഖ്, പി.എ സലാം, റഷീദ് ആലായൻ, എം.എസ് അലവി, മുഹമ്മദലി മറ്റാംതടം എന്നിവർ പ്രസംഗിച്ചു.ആഴ്ചകൾക്കു മുൻപ് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി നഗരസഭയ്ക്കു മുന്നിൽ നടത്തിയ ധർണയിലും മുസ്‌ലിം ലീഗ് ഇതേ നിലപാട് പ്രഖ്യാപിച്ചിരുന്നു.

അധിക്ഷേപ വാര്‍ത്തകളുമായി പോസ്റ്റ് കാര്‍ഡ്, ഇരയായത് പ്രകാശ് രാജ്!! ഒടുവില്‍ പരാതി, ഉടമ അറസ്റ്റില്‍!!അധിക്ഷേപ വാര്‍ത്തകളുമായി പോസ്റ്റ് കാര്‍ഡ്, ഇരയായത് പ്രകാശ് രാജ്!! ഒടുവില്‍ പരാതി, ഉടമ അറസ്റ്റില്‍!!

English summary
muslim league will join with any party for defeating bjp in palakad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X