Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ലീഗ് മെമ്പറെ ലീഗ് നേതാവ് പഞ്ചായത്ത് ഹാളില്‍ വെച്ച് പീഡിപ്പിച്ചു!ദൃശ്യം കാണിച്ച് സുഹൃത്തും...

സ്ത്രീത്വത്തിന് വേണ്ടി സഭയില്‍ വാദിക്കുന്ന പ്രതിപക്ഷം ഒരിക്കലും ഉന്നയിക്കാത്ത വിഷയം ഉന്നയിക്കുന്നുവെന്ന് പറഞ്ഞാണ് ഷംസീര്‍ സബ്മിഷന്‍ അവതരിപ്പിച്ചത്.

തിരുവനന്തപുരം: മലപ്പുറം കണ്ണമംഗലം പഞ്ചായത്തിലെ വനിത അംഗത്തെ സഹമെമ്പര്‍ പീഡിപ്പിച്ച സംഭവം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യം. സിപിഎം എംഎല്‍എ എഎന്‍ ഷംസീര്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. സ്ത്രീത്വത്തിന് വേണ്ടി സഭയില്‍ വാദിക്കുന്ന പ്രതിപക്ഷം ഒരിക്കലും ഉന്നയിക്കാത്ത വിഷയം ഉന്നയിക്കുന്നുവെന്ന് പറഞ്ഞാണ് ഷംസീര്‍ സബ്മിഷന്‍ അവതരിപ്പിച്ചത്.

മലപ്പുറം കണ്ണമംഗലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അംഗമായ ലീഗിന്റെ വനിതാ മെമ്പറെ പഞ്ചായത്തിലെ മറ്റൊരു ലീഗ് മെമ്പറും ലീഗ് പ്രവര്‍ത്തകനും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ നെടുമ്പള്ളി സെയ്ദലവിയും, സുഹൃത്തും ലീഗ് പ്രവര്‍ത്തകനുമായ ഫസലുല്‍ ആബിദുമാണ് കേസിലെ പ്രതികള്‍.

പഞ്ചായത്ത് ഹാളില്‍...

പഞ്ചായത്ത് ഹാളില്‍...

മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് ലീഗിന്റെ വനിത മെമ്പറെ , പഞ്ചായത്തംഗവും ലീഗ് നേതാവുമായ നെടുമ്പള്ളി സെയ്ദലവി പഞ്ചായത്ത് ഹാളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

ലീഗ് പ്രവര്‍ത്തകനും പീഡിപ്പിച്ചു...

ലീഗ് പ്രവര്‍ത്തകനും പീഡിപ്പിച്ചു...

പഞ്ചായത്ത് ഹാളില്‍ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സെയ്ദലവിയുടെ സുഹൃത്തും ലീഗ് പ്രവര്‍ത്തകനുമായ ഫസലുല്‍ ആബിദും വനിത അംഗത്തെ പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സെയ്ദലവിയും ഫസലുല്‍ ആബിദും വനിത മെമ്പറെ പല സ്ഥലങ്ങളിലും കൊണ്ടുപോയി നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും പരാതിയുണ്ട്.

ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു...

ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു...

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒന്നാം പ്രതി നെടുമ്പള്ളി സെയ്ദലവിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു പ്രതിയായ ഫസലുല്‍ ആബിദിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും, സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരാന്‍ മടിക്കുന്ന ഘട്ടത്തില്‍ സംഭവം ഗൗരവകരമാണെന്നും ലീഗ് പ്രതികളെ സംരക്ഷിക്കുകയാണെന്നും എഎന്‍ ഷംസീര്‍ പറഞ്ഞത്.

പോലീസിന് നല്‍കിയ പരാതി വിശദീകരിച്ച് മുഖ്യനും...

പോലീസിന് നല്‍കിയ പരാതി വിശദീകരിച്ച് മുഖ്യനും...

ലീഗിന്റെ വനിതാ അംഗത്തെ മറ്റൊരു പഞ്ചായത്ത് മെമ്പര്‍ പഞ്ചായത്ത് ഹാളില്‍ വെച്ച് പീഡിപ്പിച്ചതായും, പിന്നീട് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ലീഗ് മെമ്പറും മറ്റൊരു ലീഗ് പ്രവര്‍ത്തകനും വനിത മെമ്പറെ വീണ്ടും പീഡനത്തിനിരയാക്കി എന്ന പരാതി ലഭിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിന്റെ ആദ്യം പറഞ്ഞത്.

ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നു...

ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നു...

പുറത്ത് പറഞ്ഞാല്‍ ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാര്‍ച്ച് ഒന്നിന് പൊലീസില്‍ വനിതാഅംഗം മൊഴി നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവശ്യമെങ്കില്‍ പ്രത്യേക ടീമിനെ നിയോഗിക്കും...

ആവശ്യമെങ്കില്‍ പ്രത്യേക ടീമിനെ നിയോഗിക്കും...

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫസലുല്‍ ആബിദ് വനിത മെമ്പറുടെ അവിഹിത ബന്ധമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നിരവധി തവണ ബലാത്സംഗം ചെയ്തത്. ഫസലിനെ പിടിക്കാനുള്ള സംവിധാനം പോലീസ് സ്വീകരിക്കുമെന്നും, ആവശ്യമെങ്കില്‍ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി സബ്മിഷന് മറുപടിയായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+