പരാജയഭീതി കൊണ്ട് സിപിഎം രാഷ്ട്രീയ പ്രതിയോഗികളെ അരുംകൊല ചെയ്യുന്നു: എം എം ഹസന്‍
തിരുവനന്തപുരം: കണ്ണൂരില്‍ കൂത്തുപറമ്പ് പുല്ലുക്കരയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ പാറാല്‍ മന്‍സൂറിനെ വെട്ടിക്കൊന്ന സിപിഎം നടപടിയെ ശക്തമായി അപലപിക്കുന്നൂയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം ഒരിക്കലും തയ്യാറാകുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരിയല്‍ ഷുക്കൂറിനെയും മട്ടന്നൂരില്‍ ഷുഹൈബിനെയും പെരിയയില്‍ കൃപേഷ്,ശരത്ലാലിനെയും കൊലപ്പെടുത്തിയത്പോലെ മൃഗീയമായിട്ടാണ് കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ അച്ഛന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണിത്.
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട ശേഷമാണ് സിപിഎം ഈ കൊലപാതകം നടത്തിയത്. പോലീസിന്റെ അലംഭാവമാണ് മന്‍സൂറിലെ കൊലപാതകത്തില്‍ കലാശിച്ചത്. പരാജയഭീതി കൊണ്ട് മാത്രം സിപിഎം രാഷ്ട്രീയ പ്രതിയോഗികളെ അരുംകൊല ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ദയനീയമായി പരാജയപ്പെടുമ്പോള്‍ സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിടും. ഇത് തടയാന്‍ പോലീസ് കൂടുതല്‍ ജാഗ്രതപാലിക്കണം.മന്‍സൂറിന്റെ കൊലപാതികളെ എത്രയും വേഗം പിടികൂടണമെന്നും കേസ് അട്ടിമറിക്കാന്‍ പോലീസ് കൂട്ടുനിന്നാല്‍ ശക്തമായ പ്രക്ഷോഭം യുഡിഎഫ് സംഘടിപ്പിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.
അതേസമയം, കൊലപാതകത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ നിഷ്ഠുരമായിട്ടാണ് സിപിഎം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നെങ്കിലും പൊലീസ് പൂര്‍ണ പരാജയമായി മാറി.
ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം
അക്രമ രാഷ്ട്രീയത്തിന്റെ ഭാഷ സംസാരിക്കുന്ന സിപിഎമ്മിന്റെ തനി സ്വഭാവം തിരഞ്ഞെടുപ്പു ദിനം തന്നെ പുറത്തുവന്നിരിക്കുകയാണ്. കായംകുളം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണമുണ്ടായി. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകണം.കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നുെം ചെന്നിത്തല ആവശ്യപ്പെട്ടു.












Click it and Unblock the Notifications