കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവനെതിരെ പെണ്ണുകേസുണ്ട്... മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കിയ ലീഗ് പ്രവര്‍ത്തകന്‍

Google Oneindia Malayalam News

കോഴിക്കോട്: ചന്ദ്രിക പത്രത്തിലെ വിവാദവും ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ ഇഡി നോട്ടീസ് അയക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് വിശദീകരണത്തിന് ലീഗ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങള്‍. നേതാക്കളുടെ വാര്‍ത്താസമ്മേളനം കഴിയുന്ന വേളയിലാണ് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട് എന്ന് വ്യക്തമാക്കി ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളുമായി സംസാരിച്ചത്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ് മുഈനലി.

നാദിര്‍ഷയെ ഞാന്‍ വിടില്ല; ഇപ്പോള്‍ ഇഷ്ടംപോലെ സമയമുണ്ട്, നന്നാക്കിയിട്ടേ പോകൂ എന്ന് പിസി ജോര്‍ജ്നാദിര്‍ഷയെ ഞാന്‍ വിടില്ല; ഇപ്പോള്‍ ഇഷ്ടംപോലെ സമയമുണ്ട്, നന്നാക്കിയിട്ടേ പോകൂ എന്ന് പിസി ജോര്‍ജ്

കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഈ വേളയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവ് പ്രകോപിതനാകുകയും മുഈനലിക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. വളരെ മോശമായ ഭാഷയിലാണ് റാഫി പിന്നീട് പ്രതികരിച്ചത്.

p

പണം വാങ്ങി പാണക്കാട് തങ്ങളെയും മുസ്ലിം ലീഗിനെയും മോശമാക്കാനാണ് മുഈന്‍ അലി വാര്‍ത്താസമ്മേളനത്തിന് എത്തിയതെന്ന് റാഫി ആരോപിച്ചു. ഈ പരിപാടി ഇവന്‍ തുടങ്ങിയിട്ട് മാസങ്ങളായി. തങ്ങള്‍ എന്ന് വിളിക്കനാകില്ല. അത്രയും മോശക്കാരനാണ്. ഒരുപാട് പെണ്ണ് കേസ് വരെയുണ്ട്. ഹൈദരലി തങ്ങളെ മോശമാക്കാന്‍ വേണ്ടി വന്നതാണ്. ഈ യോഗത്തിലേക്ക് അയാളെ ആരും വിളിച്ചിട്ടില്ല. ചന്ദ്രികയുടെ മീറ്റിങാണ് വിളിച്ചത്. ചന്ദ്രികയുടെ കാര്യം പറഞ്ഞ് പോകുക. അല്ലാതെ കുഞ്ഞാലിക്കുട്ടി, മുനീര്‍, ഹൈദലരി തങ്ങള്‍ അങ്ങനെ ഇങ്ങനെ എന്ന് പറയരുത്. ഇവന്റെ പേരില്‍ ഒരുപാട് കേസുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷിക്കണം. ഇതിന്റെ മോശം ഹൈദരലി തങ്ങള്‍ക്കാണെന്നും റാഫി പുതിയകടവ് മാധ്യമങ്ങളോട് പറഞ്ഞു.

 കുഞ്ഞാലിക്കുട്ടിയെ ഇഴകീറി വീണ്ടും കെടി ജലീല്‍; മാനേജ് ചെയ്‌തെന്ന് പറഞ്ഞ് പാണക്കാട് കുടുംബത്തെ പറ്റിച്ചു!! കുഞ്ഞാലിക്കുട്ടിയെ ഇഴകീറി വീണ്ടും കെടി ജലീല്‍; മാനേജ് ചെയ്‌തെന്ന് പറഞ്ഞ് പാണക്കാട് കുടുംബത്തെ പറ്റിച്ചു!!

മുഈനലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ റാഫി ബഹളം വച്ചിരുന്നു. കൂടുതല്‍ വര്‍ത്താനം പറയണ്ട. അന്റെ പുരയിലല്ല ഞാന്‍. കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയുകയാണ് ഓന്‍. പാര്‍ട്ടിയെ പറയരുത്. മനസിലാക്കിക്കോ. നീ പുറത്തേക്ക് ഇറങ്ങി കളിക്ക്- എന്നാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസായ ലീഗ് ഹൗസില്‍ മുഈനലി മാധ്യമങ്ങളോട് സംസാരിക്കവെ റാഫി പറഞ്ഞത്. ഇതോടെ ലീഗ് നേതാക്കള്‍ പുറത്തിറങ്ങി. ലീഗ് ഹൗസിന്റെ മുറ്റത്ത് പ്രവര്‍ത്തകര്‍ കൂടി നില്‍ക്കുന്നതിനാല്‍ മുഈനലി പിന്നീട് മാധ്യമങ്ങളോട് സംസാരിക്കാതെ വേഗം മടങ്ങുകയായിരുന്നു.

Recommended Video

cmsvideo
New lockdown guidelines to kerala

English summary
Muslim League worker heated against Panakkad Hyderali Shihab Thangal son at Party Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X