താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; മലപ്പുറത്തെ തീരദേശ മേഖലകളിൽ യുഡിഎഫ് ഹർത്താൽ
Recommended Video
Harthal At Malappuram | Oneindia Malayalam
തിരൂർ: മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. താനൂർ അഞ്ചുടി സ്വദേശി ഇസ്ഹാഖ്(38)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ അഞ്ചുടിക്ക് സമീപമായിരുന്നു സംഭവം.
കൊലപാതകത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സംഭവത്തെ തുടർന്ന് അഞ്ചുടിയിലും താനൂർ, തീരൂർ മേഖലകളിലെ തീരപ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇസ്ഹാഖിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിൽ വെള്ളിയാഴ്ച യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications