കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗിലും 'കോണ്‍ഗ്രസ് ഇഫക്ട്'... ഇതുവരെ തിരഞ്ഞെടുപ്പ് അവലോകന യോഗം ചേർന്നില്ല, കടുത്ത എതിര്‍പ്പ്

Google Oneindia Malayalam News

മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുള്ളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചത് മുസ്ലീം ലീഗ് ആണെന്ന് പറയാം. എങ്കില്‍ പോലും 2016 നെ അപേക്ഷിച്ച് മൂന്ന് സീറ്റുകള്‍ നഷ്ടപ്പെടുകയും സുപ്രധാന മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഇടിയുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയ്ക്കുള്ളില്‍ തലമുറമാറ്റത്തിനുള്ള സമ്മര്‍ദ്ദങ്ങളും ഇതോടെ ഉയര്‍ന്നു.

ആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യതആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യത

എംടി രമേശ് അല്ല; ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് എത്താന്‍ സാധ്യത ഈ മൂന്ന് പേര്‍ക്ക്എംടി രമേശ് അല്ല; ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് എത്താന്‍ സാധ്യത ഈ മൂന്ന് പേര്‍ക്ക്

എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെ പാര്‍ട്ടിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതിയോ, സംസ്ഥാന സമിതിയോ യോഗം ചേര്‍ന്നിട്ടില്ല എന്നതാണ് അണികളെ രോഷാകുലരാക്കുന്നത്. അതേസമയം, തീരുമാനങ്ങള്‍ എല്ലാം ഉന്നതാധികാര സമിതി ചേര്‍ന്ന് എടുക്കുന്നും ഉണ്ട്.

ലീഗിന്റെ കോട്ടകള്‍

ലീഗിന്റെ കോട്ടകള്‍

മുസ്ലീം ലീഗ് കോട്ടകളില്‍ പോലും വിള്ളല്‍ വീഴുന്ന സാഹചര്യമായിരുന്നു കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സൃഷ്ടിച്ചത്. 2016 ല്‍ 24 സീറ്റില്‍ മത്സരിച്ച് 18 സീറ്റുകളില്‍ ജയിച്ച പാര്‍ട്ടി, ഇത്തവണ 27 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് 15 സീറ്റുകള്‍ മാത്രമാണ്. മൂന്ന് സീറ്റുകളില്‍ അധികമായി മത്സരിച്ചപ്പോള്‍ കൈവശം ഉണ്ടായിരുന്ന മൂന്ന് സീറ്റുകള്‍ കൂടി നഷ്ടപ്പെടുകയായിരുന്നു.

അണികളില്‍ രോഷം

അണികളില്‍ രോഷം


പാര്‍ട്ടിയ്ക്ക് നേരിട്ട തിരിച്ചടിയില്‍ അണികള്‍ക്കിടയില്‍ വലിയ രോഷമാണ് ഉയര്‍ന്നിട്ടുള്ളത്. പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഇത്തരം തിരിച്ചടിയ്ക്ക് കാരണമായിട്ടുള്ളത് എന്ന് പലരും പരസ്യ വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും പ്രശ്‌നങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

 കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി

ലോക്‌സഭ എംപിയായിരിക്കെ ആ സ്ഥാനം രാജിവച്ച് പികെ കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വലിയ വിഷയമായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം തിരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്കുള്ള കാരണങ്ങളില്‍ ഒന്നാണെന്ന വിലയിരുത്തലും ഉണ്ട്. വേങ്ങരയില്‍ ഇത്തവണ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷവും കുറഞ്ഞിരുന്നു.

യോഗം ചേരാത്തതെന്ത്

യോഗം ചേരാത്തതെന്ത്

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും അത് സംബന്ധിച്ച അവലോകന യോഗങ്ങള്‍ ഒന്നും ചേര്‍ന്നിട്ടില്ല എന്നതാണ് അണികളുടെ വലിയ എതിര്‍പ്പിനുള്ള കാരണം. കൂട്ടായ തീരുമാനങ്ങളല്ലാതെ, ഉന്നതാധികാര സമിതി മാത്രം കാര്യങ്ങള്‍ നിശ്ചയിച്ച് അത്, താഴെ തട്ടിലേക്ക് എത്തിക്കുന്നതില്‍ മുമ്പൊന്നും ലീഗില്‍ വലിയ എതിര്‍പ്പുണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സാഹചര്യം.

തലമുറമാറ്റം

തലമുറമാറ്റം

പാര്‍ട്ടി നേതൃത്വത്തില്‍ തലമുറ മാറ്റം വേണം എന്ന ആവശ്യമാണ് ശക്തമായി ഉയര്‍ത്തപ്പെടുന്നത്. അത് നടപ്പിലാകാതിരിക്കാനാണ് അവലോകന യോഗം നീട്ടിക്കൊണ്ടുപോകുന്നത് എന്നാണ് ആക്ഷേപം. എന്നാല്‍, കൊവിഡ് സാഹചര്യം നിലനില്‍ക്കുമ്പോള്‍ അത്തരം വലിയ യോഗങ്ങള്‍ സാധ്യമല്ലെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.

കോണ്‍ഗ്രസിന് പിറകെ

കോണ്‍ഗ്രസിന് പിറകെ

വലിയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലും യുഡിഎഫിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ കൊണ്ടുവന്നു. അതുപോലെ കെപിസിസി അധ്യക്ഷ പദവിയില്‍ കെ സുധാകരനെ അവതരിപ്പിക്കുകയും ചെയ്തു. അത്തരത്തില്‍ കടുത്ത സംഘടനാ പരിഷ്‌കാരങ്ങള്‍ ലീഗിലും ആവശ്യമാണെന്നാണ് അണികളില്‍ ഒരു വിഭാഗം പറയുന്നത്.

പ്രതിപക്ഷ നേതാവിന് മുമ്പേ

പ്രതിപക്ഷ നേതാവിന് മുമ്പേ

ആരായിരിക്കണം പ്രതിപക്ഷ നേതാവ് എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍, മുസ്ലീം ലീഗില്‍ അങ്ങനെ ഒരു തര്‍ക്കവും ഉണ്ടായില്ല. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കും മുമ്പേ തന്നെ പ്രതിപക്ഷ ഉപനേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ മുസ്ലീം ലീഗ് തീരുമാനിച്ചുകഴിഞ്ഞിരുന്നു. സമൂലമായ മാറ്റത്തിന് കോണ്‍ഗ്രസ് തയ്യാറാണെങ്കില്‍, എന്തുകൊണ്ട് മുസ്ലീം ലീഗിന് അത് സാധ്യമല്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍

പികെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം മാത്രമല്ല പ്രശ്‌നമായിട്ടുള്ളത്. ആരോപണ വിധേയനായ കെഎം ഷാജിയെ അഴീക്കോടും വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനെ തൃപ്പൂണിത്തുറയിലും മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നു എന്നും അണികളില്‍ ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. രണ്ടിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുകയും ചെയ്തു.

തിരിച്ചുവരവിനായി ഷാജി

തിരിച്ചുവരവിനായി ഷാജി

തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമായ പോരാട്ടത്തിന് കച്ചമുറുക്കി ഇറങ്ങുന്നത് കെഎം ഷാജിയാണ്. തലമുറമാറ്റം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകണമെന്നാണ് ഷാജിയുടെ നിലപാട്. പാര്‍ട്ടിയ്ക്കുള്ളില്‍, ഷാജിയെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തുണ്ട്.

പ്രസീതയുടെ ഫോണ്‍ ശബ്ദരേഖയില്‍ പ്രകോപിതനായി കെ സുരേന്ദ്രന്‍; മാധ്യമപ്രവർത്തകരോട് കയർത്തു, ആര് പറഞ്ഞുവിട്ടതെന്ന്പ്രസീതയുടെ ഫോണ്‍ ശബ്ദരേഖയില്‍ പ്രകോപിതനായി കെ സുരേന്ദ്രന്‍; മാധ്യമപ്രവർത്തകരോട് കയർത്തു, ആര് പറഞ്ഞുവിട്ടതെന്ന്

കേരള ബിജെപിയില്‍ പുതിയ ഗ്രൂപ്പിന് കളമൊരുങ്ങുന്നു; ഈ നേതാവ് അധ്യക്ഷനായാല്‍ സംഭവിക്കാവുന്ന സാധ്യതകള്‍...കേരള ബിജെപിയില്‍ പുതിയ ഗ്രൂപ്പിന് കളമൊരുങ്ങുന്നു; ഈ നേതാവ് അധ്യക്ഷനായാല്‍ സംഭവിക്കാവുന്ന സാധ്യതകള്‍...

Recommended Video

cmsvideo
Ramya Haridas talks about the incident

English summary
Muslim League workers also demand leadership change in party, unhappy with one-sided decisions. After election result declaration, party didn't convene any analysis meeting till now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X