പോലീസിനെ ആക്രമിയ്ക്കാന്‍ മുസ്ലീം ലീഗും? താനൂരില്‍ സംഭവിച്ചത്
മലപ്പുറം: പോലീസുകാരെ ആക്രമിയ്ക്കുന്ന സംഭവങ്ങള്‍ അധികവും സിപിഎമ്മിന് മേല്‍ ആരോപിയ്ക്കപ്പെടുന്ന കുറ്റമാണ്. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ച ഒട്ടേറെ സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. വേണമെങ്കില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ച് പോലും ബോംബുണ്ടാക്കും എന്ന് പണ്ട് പറഞ്ഞത് സിപിഎമ്മിന്റെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയാണ്.
എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് സിപിഎമ്മിനെ കുറിച്ചല്ല, മുസ്ലീം ലീഗിനെ കുറിച്ചാണ്. കണ്ണൂരില്‍ എങ്ങനെയാണ് സിപിഎം എന്നതുപോലെയാണ് മലപ്പുറത്തെ മുസ്ലീം ലീഗ് എന്ന് ചിലരെങ്കിലും ആക്ഷേപിയ്ക്കുന്നത്. താനൂരില്‍ സംഭവിച്ച കാര്യങ്ങള്‍ കേട്ടാല്‍ ആരും അങ്ങനെ സംശയിച്ച് പോകും.

മുസ്ലീം ലീഗ് പ്രവര്‍ത്തകനെ അന്യായമായി അറസ്റ്റ് ചെയ്തു എന്നാരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധം അതിരുവിട്ട് ആക്രമത്തിലേയ്ക്ക് കടന്നു. താനൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ അഭിലാഷ്, സിവില്‍ പോലീസ് ഓഫീസര്‍ ദിനേശന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നു എന്ന പറഞ്ഞ് പ്രതിപക്ഷം ബഹളമുണ്ടാക്കുമോ എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications