Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിത സ്ഥാനാര്‍ത്ഥിയെ പ്രതീകാത്മകമായി ബലാത്സംഗം ചെയ്ത ലീഗുകാര്‍ക്കെതിരെ സോഷ്യല്‍ മീഡിയ

കണ്ണൂര്‍: എതിര്‍ സ്ഥാനാര്‍ത്ഥിയായ വനിതയെ ക്രൂരമായി അപമാനിച്ച ലീഗുകാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. കണ്ണൂരിലാണ് ലീഗുകാര്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ 'പ്രതീകാത്മക ബലാത്സംഗത്തിന്' ഇരയാക്കി വിജയം ആഘോഷിച്ചത്. കണ്ണൂര്‍ മാട്ടൂല്‍ മടക്കര ഈസ്റ്റില്‍ നിന്നാണെന്ന പേരിലാണ് ചിത്രങ്ങള്‍ പുറത്ത് വന്നത്. പര്‍ദയണിഞ്ഞ സ്ഥാനാര്‍ത്ഥിയുടെ ഡമ്മിയുണ്ടാക്കി, ഡമ്മിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചും പരിഹസിച്ചുമാണ് വിജയാഹ്ളാദം. ഇത്തരം ദൃശ്യങ്ങളും വീഡിയോയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിയ്ക്കുകയാണ്.

എതിര്‍ സ്ഥാനാര്‍ഥിയുടെ പേരെടുത്ത് പറഞ്ഞാണത്രേ ആക്ഷേപം. സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ശക്തമായ വിമര്‍ശനത്തിനാണ് പാത്രമാകുന്നത്. വിജയാഹ്‌ളാദ പ്രകടനത്തിന് ഇടയിലുള്ള ദൃശ്യങ്ങളല്ലെന്നും സ്ത്രീ വേഷം കെട്ടിയയാളെ കെട്ടിടത്തിന് പിന്നില്‍ കൊണ്ടുപോയി വീഡിയോ ചിത്രീകരിച്ചതാണെന്നും വാദം ഉയര്‍ത്തി ഒരു വിഭാഗം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.

Insult, Candidate

സ്ത്രീത്വത്തെ പരസ്യമായി അപമാനിയ്ക്കുന്നതാണ് ദൃശ്യങ്ങള്‍ എന്ന് വ്യക്തമാണ്. എന്നിട്ട് പോലും മുസ്ലീം ലീഗ് നേതാക്കളോ വനിത സംഘടനകളോ സംസ്ഥാന വനിത കമ്മീഷനോ സംഭവത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതിന്റെ പ്രതീകവത്ക്കരണത്തിനെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള കേസെടുക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

ഇതെന്തുതരം ആഭാസത്തരമാണ് ലീഗുകാരേ? ഇത് പോസ്റ്റ്‌ ചെയ്ത ആൾ പറയുന്നത് "മുസ്ലിംലീഗിനെതിരെ മത്സരിച്ച് പരാചയപെട്ട സൈനബയെന്ന ...

Posted by Nijaz Perumkulam onSunday, November 8, 2015

മുസ്ലിം ലീഗ് പ്രവർത്തകർ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടയിൽ ഒരു യുവാവിനെ പർദ്ദ അണിയിച്ച് നടത്തുന്ന പേകൂത്തുകൾ ഞാനും കണ്ടു...

Posted by Shaheen Mc onSunday, November 8, 2015

. തെരഞ്ഞെടുപ്പ് റിസല്‍റ്റ് വന്ന ശേഷം എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സ്ത്രീയെ അവരുടെ പേരു വിളിച്ച് ആക്ഷേപിക്കുന്നതും അപമാന...

Posted by Eye Witness News onSaturday, November 7, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+