കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന്റെ 70-ാം വാര്‍ഷികം; മലപ്പുറത്ത് വ്യാപകമായി 'പച്ച' ലഡു വിതരണം; ടൗണില്‍ രണ്ടായിരം പച്ച ലഡു ...

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗിന്റെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുസ്ലിംലീഗ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മലപ്പുറത്ത് വ്യാപകമായി പച്ചലെഡു വിതരണം ചെയ്തു. മലപ്പുറം ടൗണ്‍ പരിധിയില്‍ മാത്രം മുന്‍സിപ്പല്‍ യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പച്ചലെഡുകളാണ് വിതരണം ചെയ്തത്.

കണ്ണൂരിൽ 'ആക്ഷൻ ഹീറോ ബിജു' സ്റ്റൈൽ തെറിവിളി; ഡിവൈഎസ്പിക്ക് വയർലെസിലൂടെ തെറിവിളി, സംഭവം ഇങ്ങനെ..കണ്ണൂരിൽ 'ആക്ഷൻ ഹീറോ ബിജു' സ്റ്റൈൽ തെറിവിളി; ഡിവൈഎസ്പിക്ക് വയർലെസിലൂടെ തെറിവിളി, സംഭവം ഇങ്ങനെ..

അതേ ലഡുവിതരണ ആഘോഷത്തോടൊപ്പംതന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധചെലുത്തിയാണ് മുസ്ലിംലീഗിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍. മലപ്പുറം നഗരസഭാപരിധിയിലെ കിടപ്പിലായ 40രോഗികളുടെ ഒരുവര്‍ഷത്തെ ചെലവ് മലപ്പുറം മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് കമ്മിറ്റി ഏറ്റെടുത്തു. ഇതിന്റെ ഭാഗമായുള്ള ഭക്ഷണ കിറ്റ് ഇന്നലെ വിതരണവും ചെയ്തു. ഇതിനുസമാനമായാണു ജില്ലയിലെ മുഴുവന്‍ മേഖലകളിലും നടക്കുന്നത്.

 pacha

മുസ്ലിംലീഗിന്റെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുന്നുമ്മല്‍ ടൗണ്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മലപ്പുറം സഹകരണ ആശുപത്രിയില്‍ നടത്തിയ ലഡുവിതരണം പി.ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷ ഭാഗമായി ഒരു വര്‍ഷത്തെ 70ഇന കര്‍മ പരിപാടികള്‍ക്കാണ് നേതൃത്വം രൂപം നല്‍കിയിട്ടുള്ളത. വാര്‍ഡ് തല സമ്മേളനം, ബാലവേദി, ഹരിത, വനിതാ, ചാരിറ്റബിള്‍ സെല്‍ രൂപീകരണം, പലിശ രഹിത വായ്പാ സംരംഭം, ദ്വിദിന പഞ്ചായത്ത്്-മുനിസിപ്പല്‍ സമ്മേളനങ്ങള്‍ അംബേദ്കര്‍ ദിനത്തില്‍ ദളിത് സമൂഹവും അംബേദ്കറും മുസ്ലിം ലീഗും വിഷയത്തില്‍ സമ്മേളനം, തൊഴിലാളി ദിനത്തില്‍ കെ.എം സീതിസാഹിബും മുസ്ലിം ലീഗും തൊഴിലാളി പ്രസ്ഥാനവും വിഷയത്തില്‍ സെമിനാര്‍, റമദാനില്‍ ദരിദ്ര കുടുംബങ്ങളെ ദത്തെടുക്കല്‍, പെരുന്നാള്‍ സുഹൃദ് സംഗമം,

ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷം, നിയോജകമണ്ഡലം സമ്മേളനം, സ്വാതന്ത്ര്യത്തിന് മലപ്പുറത്തിന്റെ സംഭാവന എന്ന സ്വാതന്ത്ര്യദിന സമ്മേളനം, ഓണാഘോഷം, ഈദ് ഫെസ്റ്റ്, അധ്യാപക ദിനത്തില്‍ ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ചര്‍ച്ച ചെയ്യുന്ന സെമിനാര്‍, അവാര്‍ഡ് ജേതാക്കളായ അധ്യാപകരെ ആദരിക്കല്‍, ഒക്ടോബറില്‍ ഗാന്ധി നിന്ദിക്കപ്പെടുന്നു-ഗോഡ്‌സേ വാഴ്ത്തപ്പെടുന്നു സെമിനാര്‍, കേരളപ്പിറവിയോടനുബന്ധിച്ച് കേരളവും മുസ്ലിം ലീഗും മലപ്പുറവും ചര്‍ച്ചാ സമ്മേളനം,

യുവാക്കള്‍ക്കായി കായിക സമിതി രൂപീകരണം, കേന്ദ്ര-സംസ്ഥാന കിരാത ഭരണത്തിനെതിരെ പഞ്ചായത്ത്-മുനിസിപ്പല്‍ തല പദയാത്ര, ചതുര്‍ദിന ജില്ലാ സമ്മേളനം, ദരിദ്രഗ്രാമങ്ങളെ ദത്തെടുക്കല്‍, 70 പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം, 70 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മാണം, ലഹരി വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധം പ്രഭാഷണ പരമ്പരകള്‍, ഭീതി പരത്തുന്ന ഫാസിസവും ഭീകരത വളര്‍ത്തുന്ന മാര്‍ക്‌സിസവും സംവാദ സദസ്, ബഹുജന ഗ്രാമസഭ, അധികാര കവര്‍ച്ചക്കെതിരെ ജനപ്രതിനിധികളെ അണിനിരത്തി പ്രക്ഷോഭം, മടങ്ങി വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി, പാര്‍ട്ടി സ്‌കൂള്‍, സ്മൃതി സദസ്, മുന്‍ ജനപ്രതിനിധികളെ ആദരിക്കല്‍, പാര്‍ട്ടി ചരിത്ര ഗ്രന്ഥ നിര്‍മാണം, സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ് 70 ഇന കര്‍മ പരിപാടികള്‍.

<br>ഒറ്റച്ചെരിപ്പിട്ട ചോര പൊടിയുന്ന കാലുകൾ.. കയ്യിൽ ചെങ്കൊടി.. ആവേശമായി മഹാരാഷ്ട്രയിലെ കർഷക മാർച്ച്!
ഒറ്റച്ചെരിപ്പിട്ട ചോര പൊടിയുന്ന കാലുകൾ.. കയ്യിൽ ചെങ്കൊടി.. ആവേശമായി മഹാരാഷ്ട്രയിലെ കർഷക മാർച്ച്!

പി കരുണാകരൻ എംപിയുടെ മകൾ ദിയ കരുണാകരനും വോളിബോൾ താരം മർസദ് സുഹൈലും വിവാഹിതരായി...പി കരുണാകരൻ എംപിയുടെ മകൾ ദിയ കരുണാകരനും വോളിബോൾ താരം മർസദ് സുഹൈലും വിവാഹിതരായി...

English summary
muslim league70 th year celebration started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X