Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെ വിമര്‍ശിച്ചിച്ച് ലീഗിന്റെ ചന്ദ്രിക

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് മുഖപത്രം. രാഹുലിന്റെ വണ്‍മാന്‍ഷോ മുന്നണിക്ക് ഗുണം ചെയ്തില്ലെന്നാണ് ചന്ദ്രികയുടെ വിമര്‍ശനം.

ചന്ദ്രിക ദിനപത്രത്തിന്റെ മെയ് 21 ലെ മുഖപ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധിക്ക് വിമര്‍ശനം. കോണ്‍ഗ്രസിന്റെ തോല്‍വി മതേതര വിശ്വാസികളെ ആശങ്കയിലാക്കുന്നുണ്ടെന്നും മുഖപ്രസംഗം പറയുന്നു.

Chandrika Editorial

കോണ്‍ഗ്രസില്‍ ഇനി വേണ്ടത് റാഡിക്കലായ മാറ്റമാണെന്നാണ് ചന്ദ്രികയുടെ അഭിപ്രായം. ഇത്രയും വലിയ പരാജയത്തിന് മറുപടിയായി നേതൃത്വത്തിന്റെ രാജിയോ മറ്റ് വിശദീകരണങ്ങളോ മതിയാകില്ലെന്നും പത്രം പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ വണ്‍മാന്‍ഷോ കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല. രാഹുലിന്റെ ഊരുചുറ്റലുകള്‍ ഇന്ത്യയുടെ ആത്മാവ് തൊടാന്‍ പ്രാപ്തമായിരുന്നില്ലെന്ന് തിരിച്ചറിയണമായിരുന്നു. തനിക്ക് ചുറ്റുമുള്ള ചില നേതാക്കളെ മാത്രമേ രാഹുല്‍ വിശ്വസിച്ചിരുന്നുള്ളൂ എന്നും ലീഗ് മുഖപത്രം വിമര്‍ശിക്കുന്നു.

രാഹുലിന്റെ ക്യാമ്പില്‍ നിന്ന് അനുഭവ സമ്പത്തുള്ള മുതിര്‍ന്ന നേതാക്കളെ അകറ്റി നിര്‍ത്തിയതായും ലീഗ് ആരോപിക്കുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയങ്ങളില്‍ രാഹുലും സംഘവും പാഠം പഠിച്ചില്ല. ഭരണപരിചയമില്ലാത്ത രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനത്ത് നിര്‍ത്തിയപ്പോള്‍ മോദിക്ക് കാര്യങ്ങള്‍ എളുപ്പമായെന്നും ചന്ദ്രികയുടെ മുഖപ്രസംഗം വിമര്‍ശിക്കുന്നു.

പ്രചാരണരംഗത്ത് ആകര്‍ഷകമായ ഒരു മുദ്രാവാക്യം പോലും ഉയര്‍ത്താന്‍ ഇത്തവണ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനും ചന്ദ്രിക ഉയര്‍ത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+