കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ ചെയ്യരുതെന്ന് ലീഗ് പറഞ്ഞിട്ടില്ല, എതിര്‍ക്കുന്നത് അറിവില്ലാത്തവര്‍; കെഎന്‍എ ഖാദര്‍

Google Oneindia Malayalam News

മലപ്പുറം: യോഗയെ എതിര്‍ക്കുന്നത് ഇതേക്കുറിച്ച് അറിവില്ലാത്തവരാണെന്ന് മുസ്ലീം ലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍. യോഗ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പുകയൂരില്‍ വേദവ്യാസ വിദ്യാനികേതന്‍ സ്‌കൂളിലെ യോഗാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെഎന്‍എ ഖാദര്‍.

മത, രാഷ്ട്രീയ സംഘടനകളുടെ സ്വത്തല്ല യോഗ. യോഗ ഭാരത സംസ്‌ക്കാരത്തിന്റെ സംഭാവനയാണെന്നും കെഎന്‍എ ഖാദര്‍. മലപ്പുറം എംഎല്‍എ പി ഉബൈദുള്ളയും മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് മുസ്തഫയും കോട്ടക്കുന്നില്‍ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു.

KNA Khader

അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് ഏറെ വിവാദങ്ങളാണ് ഉയര്‍ന്നത്. യോഗ പാഠ്യവിഷയമാക്കുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യോഗയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തേണ്ടെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടത്. യോഗ ചെയ്യുന്നതിനും നിലവിളക്ക് കൊളുത്തുന്നതിനും പാര്‍ട്ടി നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

English summary
Muslim League MLA, KNA Khader supports Yoga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X