കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനൂരില്‍ മുസ്ലിം പണ്ഡിതന് ക്രൂര മര്‍ദ്ദനം; വാഹനം തകര്‍ത്തു, കേസെടുക്കാതെ പോലീസ്

  • By Desk
Google Oneindia Malayalam News

താനൂര്‍: ക്രൂര മര്‍ദ്ദനത്തിന് ഇരയായ യുവ ഇസ്ലാമിക പണ്ഡിതന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറാകാതെ പോലീസ്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ വേളയില്‍ വിവരം താനൂര്‍ പോലീസിനെ അറിയിച്ചിട്ടും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം. താനൂര്‍ ചിറക്കലില്‍ വച്ച് ഇരുമ്പ് ദണ്ഡ് കൊണ്ടും വടി കൊണ്ടും ക്രൂരമായ മര്‍ദ്ദനമേറ്റ കെ പുരം സ്വദേശി അബ്ദുസമദ് ബാഖവിയുടെ പരാതി കേള്‍ക്കാന്‍ പോലും പോലീസ് തയ്യാറായില്ലത്രെ.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് സമദ് ബാഖവി പറയുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാനോ പരാതിക്കാരനെ കേള്‍ക്കാനോ പോലീസ് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ കൂടുതല്‍ സംഘര്‍ഷമുണ്ടായ പ്രദേശങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ താനൂര്‍. ഹര്‍ത്താലിന്റെ തലേദിവസമാണ് സമദ് ബാഖവിയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതും വാഹനം കേടുവരുത്തിയതും. സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ...

താനൂര്‍ പ്രതിഷേധം തുടങ്ങി

താനൂര്‍ പ്രതിഷേധം തുടങ്ങി

ഇക്കഴിഞ്ഞ 16നായിരുന്നു സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ മൂന്ന് ദിവസം മുമ്പ് തന്നെ താനൂരില്‍ കശ്മീരിലെ കത്വ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു. വിവിധ പാര്‍ട്ടികളും സംഘടനകളും ക്ലബ്ബുകളുമെല്ലാം വ്യത്യസ്ത രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രകടനം നടത്തിയവര്‍ക്ക് നേരെ കല്ലേറ്

പ്രകടനം നടത്തിയവര്‍ക്ക് നേരെ കല്ലേറ്

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ താനൂരില്‍ പ്രകടനങ്ങളും മൗന ജാഥകളും മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധവുമെല്ലാം നടന്നിരുന്നു. വെള്ളിയാഴ്ച പ്രകടനങ്ങള്‍ സമാധാനപരമായിരുന്നെങ്കിലും ശനിയും ഞായറും നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനം നടത്തിയവര്‍ക്കെതിരെ ചിറക്കലില്‍ വച്ച് കല്ലേറുണ്ടായി. ഇതോടെ പ്രകടനം നടത്തിയവര്‍ ചിതറിയോടുകയായിരുന്നു.

സമദ് ബാഖവിക്ക് മര്‍ദ്ദനം

സമദ് ബാഖവിക്ക് മര്‍ദ്ദനം

ഞായറാഴ്ച രാത്രിയാണ് അബ്ദുസമദ് ബാഖവിക്ക് ചിറക്കലില്‍ വച്ച് മര്‍ദ്ദനമേറ്റത്. മൂന്നിയൂരിലെ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഈ സമയം ചിറക്കലില്‍ ഒരു കാര്‍ തകര്‍ത്ത നിലയില്‍ നിര്‍ത്തിയിട്ടിരുന്നു. ആളുകള്‍ കൂടി നില്‍ക്കുകയും ചെയ്തിരുന്നു. ഈ വേളയില്‍ മോട്ടോര്‍ സൈക്കിളില്‍ ഇതുവഴി പോകുകയായിരുന്ന തന്നെ ചിലര്‍ തടയുകയായിരുന്നുവെന്ന് സമദ് ബാഖവി പറയുന്നു.

കൊല്ലുമെന്ന് ഭയപ്പെട്ടുവെന്ന് ബാഖവി

കൊല്ലുമെന്ന് ഭയപ്പെട്ടുവെന്ന് ബാഖവി

തന്നെ തടഞ്ഞുനിര്‍ത്തിയെന്നും മുഖത്തടിച്ചെന്നും സമദ് ബാഖവി പറയുന്നു. ഇരുമ്പ് വടി കൊണ്ടാണ് മര്‍ദ്ദിച്ചത്. തന്റെ മോട്ടോര്‍ സൈക്കിളും കേടുവരുത്തി. തന്നെ അവര്‍ കൊല്ലുമെന്നാണ് കരുതിയതെന്നും നിലവിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ലെന്നും സമദ് ബാഖവി പറഞ്ഞു.v

പ്രകടനക്കാരുമായി ബന്ധമില്ല

പ്രകടനക്കാരുമായി ബന്ധമില്ല

ഇവന്‍ തീവ്രവാദിയാണെന്ന് വിളിച്ചായിരുന്നു മര്‍ദ്ദനമത്രെ. ഏറെ നേരം മര്‍ദ്ദിച്ചു. വിട്ടയക്കണമെന്നും തനിക്ക് പ്രകടനക്കാരുമായി ബന്ധമില്ലെന്നും പറഞ്ഞെങ്കിലും മര്‍ദ്ദനം തുടര്‍ന്നുവെന്ന് സമദ് ബാഖവി പറയുന്നു. ഏറെ നേരത്തിന് ശേഷം അവിടെ കൂടി നിന്നവരില്‍ ചിലര്‍ തന്നെ മര്‍ദ്ദിക്കുന്നവരെ തടയുകയായിരുന്നു.

കൊന്നുകളയുമെന്ന് ഭീഷണി

കൊന്നുകളയുമെന്ന് ഭീഷണി

പിന്നീട് ചിലയാളുകള്‍ തന്റെ വീണുകിടന്നിരുന്ന ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു തന്നെ. വേഗം പൊയ്‌ക്കോ സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് മര്‍ദ്ദിച്ചവര്‍ ഭീഷണിപ്പെടുത്തിയെന്നും സമദ് ബാഖവി പറയുന്നു. താന്‍ പോകുമ്പോള്‍ ചിലര്‍ ബൈക്കില്‍ പിന്തുടര്‍ന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നീടാണ് ചെമ്മാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്.

പോലീസ് വന്നില്ല

പോലീസ് വന്നില്ല

ആശുപത്രിയില്‍ നിന്ന് താനൂര്‍ പോലീസിന് വിവരം കൈമാറിയിരുന്നു. എന്നാല്‍ മൊഴിയെടുക്കാന്‍ പോലീസ് എത്തിയില്ല. ബുധനാഴ്ച ഉച്ചയായിട്ടും പോലീസ് വന്നില്ല. താനൂര്‍ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ തിരക്കിലാണെന്നും നേരിട്ട് സ്‌റ്റേഷനില്‍ വന്ന് പരാതി നല്‍കിക്കോളൂവെന്നായിരുന്നു പ്രതികരണമെന്നും സമദ് ബാഖവി പറയുന്നു.

തൊട്ടടുത്ത ദിവസം സ്‌റ്റേഷനില്‍ പോയി

തൊട്ടടുത്ത ദിവസം സ്‌റ്റേഷനില്‍ പോയി

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഏറെ നേരം ഇരുത്തിയ ശേഷം പിന്നീട് വരൂവെന്ന് പറഞ്ഞ് മടക്കുകയായിരുന്നു. തൊട്ടടുത്ത ദിവസവും പോലീസ് സ്‌റ്റേഷനില്‍ സമദ് ബാഖവി പോയിരുന്നു. അന്നും മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായില്ല.

ശനിയാഴ്ച നടന്നത്

ശനിയാഴ്ച നടന്നത്

ശനിയാഴ്ച സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ എസ്‌ഐയെയും സിഐയെയും കണ്ടു. സിഐയോട് കാര്യം പറയാന്‍ മറ്റു പോലീസുകാര്‍ ആവശ്യപ്പെട്ടു. സിഐയെ കണ്ടപ്പോള്‍ ഇത്ര ദിവസം എവിടെ ആയിരുന്നു എന്ന് ചോദിച്ചുവത്രെ. പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഏറെ നേരം ഇരുന്നെങ്കിലും സിഐ പുറത്തേക്ക് പോകുകയായിരുന്നുവെന്നും സമദ് ബാഖവി പറയുന്നു.

ഒന്നുമറിയില്ലെന്ന് എസ്‌ഐ

ഒന്നുമറിയില്ലെന്ന് എസ്‌ഐ

സമദ് ബാഖവിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടോ എന്ന് താനൂര്‍ എസ്‌ഐയോട് തിരക്കിയെങ്കിലും അക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു എസ്‌ഐയുടെ പ്രതികരണം. പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ കോടതി മുഖേന നീങ്ങുമെന്നാണ് സമദ് ബാഖവി പറയുന്നത്.

എന്താണ് പോലീസിന് തടസം

എന്താണ് പോലീസിന് തടസം

എന്താണ് കേസെടുക്കാന്‍ തടസമെന്ന് പോലീസ് പറയുന്നില്ല. ദിവസങ്ങളോളം പരാതിക്കാരന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കാത്തുനിന്നിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് മര്‍ദ്ദനമേറ്റ് ചികില്‍സയില്‍ കഴിയുന്നുണ്ടെന്ന വിവരം പോലീസിനെ അറിയിച്ചിട്ടുമുണ്ട്. സ്‌റ്റേഷനില്‍ വന്ന് മൊഴി കൊടുക്കാന്‍ പോലീസ് തന്നെ ആവശ്യപ്പെട്ടുവെന്നാണ് സമദ് ബാഖവി പറയുന്നത്. എന്നിട്ടും ഇതുസംബന്ധിച്ച് തനിക്ക് അറിയില്ലെന്നാണ് എസ്‌ഐ പറയുന്നത്.

English summary
Muslim Madrassa maulavi beaten by some unknown persons in Tanur day before Harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X