കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യവാണിയുടെ പഠന ചെലവ് ഇനി മലപ്പുറത്തെ മുസ്ലിംമഹല്ല് കമ്മിറ്റി വഹിക്കും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഹൈന്ദവ മതസ്ഥയായ സത്യവാണിയുടെ പഠനചെലവ് ഇനി മലപ്പുറം പുഴക്കാട്ടിരിയിലെ മുസ്ലിംമഹല്ല് കമ്മിറ്റി വഹിക്കും. തമാശയിലും കാര്യത്തിലും ഗ്രാമവാസികള്‍ സ്ഥിരമായി പറയാറുള്ള സ്ഥിരവാക്കാണ് നീപള്ളിയില്‍ പോയി പറയൂ പരിഹാരമുണ്ടാകുമെന്ന്. ഇതൊരു വെറും വാക്കല്ലന്ന് തെളിയിചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി മഹല്ല് ജുമാമസ്ജിദ് കമ്മറ്റി. മഹല്ല് പരിധിയിലെ കോട്ടുവാട് വടക്കേ തൊടി കോളനിയിലെ പരേതനായ വി.ടി.രമേഷിന്റെ മൂത്ത മകള്‍ സത്യവാണിയുടെ ബി.എസ്.സി നെഴ്‌സിംഗ് പഠനചെലവുകളാണ് മസ്ജിദ് കമ്മിറ്റി ഏറ്റെടുത്ത് മാതൃകയായത്.

മംഗലാപുരത്തെ സ്വകാര്യ നഴ്‌സിംഗ് കോളജില്‍ ഒരു ലക്ഷം രൂപ വാര്‍ഷിക ഫീ കരാറിലാണ് സത്യവാണി ചേര്‍ന്നത്. പഠനത്തിന്റെ തുടക്കവര്‍ഷത്തില്‍ തന്നെ അഛന്‍ രമേഷ് രോഗം ബാധിച്ച് മരിച്ചു. രമേഷിന്റെ ചികില്‍സയെ തുടര്‍ന്ന് ലക്ഷങ്ങളുടെ കടബാധ്യതയും ബാങ്ക് ലോണുകളും നിര്‍ധന കുടുംബത്തിന്റെ ചുമലിലായി. ഇതിനിടെ സത്യവാണിയുടെ കോളജ് ഫി ഗഡുഅടക്കേണ്ട കാലാവധി തെറ്റി. കോളജ് അധികാരികള്‍ പുറത്താക്കല്‍ മുന്നറിയിപ്പു നല്‍കി.

sathyavani-

സത്യവാണിയും അമ്മശാന്തയും ഏക സഹോദരന്‍ വിഘ്‌നേഷും സഹായം തേടി അലഞ്ഞു. നിരവധിയാളുകളെ സമീപിച്ചു. പരിഹാരത്തിനായി പരിമിതികള്‍ പറഞ്ഞ് എല്ലാവരും മടക്കി അയച്ചു. ഒടുവില്‍ പള്ളിയില്‍ പോയി പറയാന്‍ അയല്‍വാസിയായ സഹോദരന്റെ നിര്‍ദേശം കിട്ടി. സത്യവാണിയുടെ കയ്യും പിടിച്ച് ശാന്ത പള്ളി കമ്മറ്റിയെ സമീപിച്ചു. ശാന്തയുടെഅഭ്യാര്‍ഥന മാനിച്ച് ഒരു ഉദാരമതിയുടെ സഹായത്തോടെ കോളജിലെ ഫീ ഇനത്തിലുള്ള കടബാധ്യതകള്‍ മഹല്ല് കമ്മറ്റി ഏറ്റെടുക്കുവാന്‍ തിരുമാനിച്ചു. മഹല്ല് പ്രസിഡന്റ് എന്‍.മുഹമ്മദ് മുസ്ല്യാര്‍, ഖത്തീബ് അശ്‌റഫ് ഫൈസി മുള്യാകുര്‍ശി, സെക്രട്ടറി കല്ലന്‍ കുന്നന്‍ മൊയ്തീന്‍, ട്രഷറര്‍ കക്കാട്ടില്‍ ഹംസ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ കഴിഞ്ഞ ദിവസം സത്യവാണിയുടെ വീട്ടിലെത്തി ഫീസ് അടച്ച രേഖകള്‍ കൈമാറി.

(ഫോട്ടോ അടിക്കുറിപ്പ്)

പുഴക്കാട്ടിരി കോട്ടുവാട്ടെ വി.ടി.സത്യവാണിയുടെ പഠനചെലവ് കടബാധ്യതകള്‍ ഏറ്റെടുത്തു വീട്ടിയ രേഖകള്‍ മഹല്ല് പ്രസിഡന്റ് എന്‍.മുഹമ്മദ് മുസ്ല്യാര്‍ കൈമാറുന്നു.

English summary
muslim mahall sponsored sathyavanis education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X