കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറാജുന്നിസയെ മറക്കാനാകുമോ? രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്...

മുസ്ലീം ലീഗ്, ഇടത് അനുഭാവമുള്ള പാര്‍ട്ടിയായ ഐഎന്‍എല്‍, ഇകെ സുന്നി വിഭാഗം, ജമാഅത്തെ ഇസ്ലാമി, എന്നിവര്‍ ഇതിനോടകം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ സംസ്ഥാന പോലീസിന്റെ ഉപദേശകനായി നിയമിക്കാനുള്ള തീരുമാനത്തതിനെതിരെ മുസ്ലീം ലീഗും ഐഎന്‍എല്ലും അടക്കമുള്ള മുസ്ലീം സംഘടനകള്‍ രംഗത്ത്. പാലക്കാട് സിറാജുന്നിസ എന്ന പതിനൊന്നു വയസുകാരി കൊല്ലപ്പെടാനിടയുണ്ടായ വെടിവെയ്പിന് ഉത്തരവിട്ട രമണ്‍ ശ്രീവാസ്തവയെ പോലീസ് ഉപദേശകനാക്കുന്നതിനെതിരെയാണ് എതിര്‍പ്പുകള്‍ ഉയരുന്നത്.

മുസ്ലീം ലീഗ്, ഇടത് അനുഭാവമുള്ള പാര്‍ട്ടിയായ ഐഎന്‍എല്‍, ഇകെ സുന്നി വിഭാഗം, ജമാഅത്തെ ഇസ്ലാമി, എന്നിവര്‍ ഇതിനോടകം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. രമണ്‍ ശ്രീവാസ്തവയെ പോലീസ് ഉപദേശകനാക്കാനുള്ള നടപടി അംഗീകരിക്കാനാകില്ലെന്നാണ് മുസ്ലീം സംഘടനകളുടെ നിലപാട്.

രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കുന്നു

രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കുന്നു

സംസ്ഥാന പോലീസിന്റെ നടപടികളില്‍ തുടര്‍ച്ചയായി വീഴ്ച സംഭവിക്കുന്നുവെന്ന ആരോപണമുയരുന്നതിനിടെയാണ് പോലീസിന്റെ ഉപദേശകനായി മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ നിയമിക്കാന്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സിറാജുന്നിസയെ മറക്കാനാകുമോ...

സിറാജുന്നിസയെ മറക്കാനാകുമോ...

വിവാദ പോലീസുദോഗ്യസ്ഥനായിരുന്ന രമണ്‍ ശ്രീവാസ്തവയെ പോലീസ് ഉപദേശകനായി നിയമിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. 1991ല്‍ പാലക്കാട് സിറാജുന്നിസ എന്ന പതിനൊന്നു വയസുകാരി കൊല്ലപ്പെടാനിടയുണ്ടായ വെടിവെയ്പിന് ഉത്തരവിട്ടത് അന്നത്തെ ഡിഐജി ആയിരുന്ന രമണ്‍ ശ്രീവാസ്തവയായിരുന്നു.

ഭയപ്പെടുത്തി ഭരിക്കാന്‍ ശ്രമമെന്ന് ലീഗ്...

ഭയപ്പെടുത്തി ഭരിക്കാന്‍ ശ്രമമെന്ന് ലീഗ്...

ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുന്‍പ് നടത്തിയ യാത്രയ്ക്കിടെയായിരുന്നു പാലക്കാട് സംഘര്‍ഷമുണ്ടായത്. അന്ന് നടന്ന വെടിവെയ്പിനിടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സിറാജുന്നിസ എന്ന പതിനൊന്നുകാരി കൊല്ലപ്പെടുന്നത്. ആ വെടിവെയ്പിന് കാരണക്കാരനായ രമണ്‍ ശ്രീവാസ്തവയെ പോലീസ് ഉപദേശകനായി നിയമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മുസ്ലീം സംഘടനകളുടെ നിലപാട്. ഭയപ്പെടുത്തി ഭരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.

അതെല്ലാം മറന്നോ...

അതെല്ലാം മറന്നോ...

കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ സിപിഎം അടക്കമുള്ള ഇടത് പാര്‍ട്ടികളും കനത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. അതെല്ലാം മറന്നിട്ടാണോ ഇപ്പോഴത്തെ തീരുമാനമെന്നാണ് മുസ്ലീം ലീഗിന്റെ ചോദ്യം.

യാദൃശ്ചികമല്ലെന്ന് ജമാഅത്തെ ഇസ്ലാമി...

യാദൃശ്ചികമല്ലെന്ന് ജമാഅത്തെ ഇസ്ലാമി...

മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പോലീസ് ഉപദേശകനാക്കിയ നടപടി പുന:പരിശോധിക്കണമെന്നാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടി യാദൃശ്ചികമല്ലെന്നാണ് ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചത്.

ഇരട്ടച്ചങ്കന് തലവേദനയാകുമോ?

ഇരട്ടച്ചങ്കന് തലവേദനയാകുമോ?

പോലീസിന്റെ തുടര്‍ച്ചയായ വീഴ്ചകളില്‍ വിവാദത്തിലായ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും പോലീസിനെ ശരിയാക്കുന്നതിനായി കൈക്കൊണ്ട പുതിയ തീരുമാനവും തലവേദനയാകുമോ എന്നാണ് എല്ലാവരുടെയും ചോദ്യം.

English summary
Muslim organisations against srivasthava's appointment as police advisor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X