വിവാഹപ്രായം: മുസ്ലീം സംഘടനകള്‍ കോടതിയിലേക്ക്
കോഴിക്കോട്: പതിനേഴ് തികയും മുമ്പ് അറബികല്യാണമെന്നും സമുദായ നിയമമെന്നും പറഞ്ഞ് പെണ്‍കുട്ടികളെ ശൈശവവിവാഹത്തിന് ഇരയാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വിവാദങ്ങളും നിലനില്‍ക്കെ, വിവാഹത്തിന് പ്രായപരിധിയേ നിശ്ചയിക്കരുതെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍ കോടതിയിലേക്ക്.
ശരീഅത്ത് നിയമപ്രകാരമുള്ള വിവാഹത്തിന് അനുമതി നല്‍കണമെന്ന ആവശ്യവുമായാണ് മുസ്ലീം സംഘടനകള്‍ കോടതിയെ സമീപിക്കുന്നത്. വിവാഹത്തിന് പ്രായപരിധി എടുത്തുകളയണമെന്നാണ് സംഘടനകളുടെ ആവശ്യം. ഈക്കാര്യത്തിന് വേണ്ടി ഒമ്പത് സംഘടനകളാണ് നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

മുസ്ലീം ലീഗ്, സമസ്ത ഇരുവിഭാഗം മുജാഹിദ് സംഘടനകള്‍, എംഎസ്എസ്, എംഇഎസ്, ദക്ഷിണ കേരള, സംസ്ഥാന ജംഈയാത്തുല്‍ ഉലമ എന്നീ സംഘടനകള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുകയായിരുന്നു. കോഴിക്കോട് അറബിക്കല്യാണം വിവാദമായ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.
ഇതിനായി ലീഗ് നേതാവ് എംസി മായിന്‍ ഹാജി, സമസ്ത നേതാവ് കോട്ടുമുല ബാപ്പു മുസ്ലിയാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സമിതയും രൂപീകരിച്ചിട്ടുണ്ട്. ശരീഅത്ത് പ്രകാരം ഋതുമതിയാകുമ്പോള്‍ വിവാഹം കഴിപ്പിച്ചയക്കാന്‍ അനുമതിയുണ്ടെന്നും 18 വയസെന്ന പ്രായപരിധി നിര്‍ബന്ധമാക്കുന്നത് മുസ്ലീം വ്യക്തിനിയമത്തിന് എതിരാണെന്നും സംഘടനകള്‍ വാദിക്കുന്നു.












Click it and Unblock the Notifications