കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം പിന്‍വലിക്കുംവരെ സമരം; ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ മുസ്ലിം സംഘടനകള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ശക്തമാക്കാന്‍ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. പ്രതിഷേധം ദേശീയ തലത്തില്‍ വ്യാപിപിക്കാനാണ് ആലോചന. ജനുവരി രണ്ടിന് കൊച്ചിയില്‍ സമര പ്രഖ്യാപന സമ്മേളനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

സമരത്തിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ദില്ലിയില്‍ യോഗം ചേരും. എല്ലാ മതേതര കക്ഷികളെയും ഉള്‍പ്പെടുത്തിയാകും യോഗം. കേരളത്തില്‍ പ്രതിഷേധ പരിപാടികളുടെ ഏകോപനത്തിന് കെപിഎ മജീദ് കണ്‍വീനറായ സബ് കമ്മിറ്റി രൂപീകരിച്ചു. സമാധാനപരമായി സമരം നടത്തേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു.

ആശങ്കയോടെ സൗദിയും ലോകരാജ്യങ്ങളും; ഇന്ത്യയിലേക്കുള്ള യാത്രയില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശംആശങ്കയോടെ സൗദിയും ലോകരാജ്യങ്ങളും; ഇന്ത്യയിലേക്കുള്ള യാത്രയില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശം

തങ്ങളുടെ നേതൃത്വത്തിലാണ് മലപ്പുറത്ത് യോഗം ചേര്‍ന്നത്. പൗരത്വ നിയമം പിന്‍വലിക്കുംവരെ സമരവുമായി മുന്നോട്ട് പോകും. സമരം കേരളത്തില്‍ ഒതുങ്ങി നിന്നാല്‍ പോര. ദേശീയ തലത്തില്‍ വ്യാപിപ്പിക്കണം. അതിന് വേണ്ടിയാണ് ദില്ലിയില്‍ യോഗം ചേരുന്നത്. എല്ലാ പ്രതിഷേധങ്ങളും സംയോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

thangal

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സത്യഗ്രഹ പരിപാടികളില്‍ എല്‍ഡിഎഫ്, യുഡിഎഫ് പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Muslim Parties decides Huge Protest in National Level against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X