കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം 'ഫാതിഹ' ഓതിയെന്ന്; യാഥാര്‍ത്ഥ്യം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
പാര്‍ട്ടി ഓഫീസിലെ മുസ്ലീം പ്രാര്‍ത്ഥനയ്ക്കു പിന്നില്‍ | Oneindia Malayalam

കൊച്ചി: സിപിഎം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം ഫാതിഹ ഓതിയെന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ നിജ സ്ഥിതി വെളിപ്പെടുത്തി യുവാവ്. പെരുമ്പാവൂരിനടുത്തുള്ള വാഴക്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ മുടിക്കലില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ചിത്രത്തെ കുറിച്ച് നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് അന്‍ഷാദ് മുണ്ടക്കല്‍ എന്ന യുവാവ് ഫേസ്ബുക്കില്‍ കുറിച്ചു.

'ഏഷ്യാനെറ്റ് സംഘപരിവാറിന്റെ കൈയിൽ നിന്ന് അച്ചാരം വാങ്ങിയതുപോലെയാണ് പ്രവർത്തിക്കുന്നത്''ഏഷ്യാനെറ്റ് സംഘപരിവാറിന്റെ കൈയിൽ നിന്ന് അച്ചാരം വാങ്ങിയതുപോലെയാണ് പ്രവർത്തിക്കുന്നത്'

മഴക്കെടുതിയിൽ കനത്ത നാശനഷ്‌ടം സംഭവിച്ച വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെടുന്നതിന് തൊട്ടുമുൻപ് എല്ലാ ജാതി-മത-രാഷ്ട്രീയ വിഭാഗത്തിൽ പെട്ടവരും നടത്തിയ പ്രാർത്ഥനയുടേതാണ് ചിത്രമാണിതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അന്‍ഷാദ് എഴുതി. അന്‍ഷാദിന്‍റെ കുറിപ്പ് വായിക്കം-

 എല്‍ഡിഎഫുകാരനല്ല

എല്‍ഡിഎഫുകാരനല്ല

ഞാൻ ഒരു LDF കാരൻ അല്ലാ... അതിന്റെ അനുഭാവിയും അല്ലാ എന്ന് മാത്രമല്ല വ്യക്തമായ ആശയപരമായ പല വിയോജിപ്പുകളും ഉള്ള ഒരാളാണ് എന്നത് എന്നെ അറിയുന്ന എല്ലാവർക്കും അറിയാം .. എങ്കിലും അവരെ കുറിച്ച് സത്യസന്ധമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാൻ ഞാൻ എന്തിനു കൂട്ടു നിൽക്കണം... അവരെ കുറിച്ച് നുണ പ്രചരണം നടത്തലല്ല പാർട്ടി പ്രവർത്തനം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...

 ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും

ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും

ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രജരിപ്പിക്കുന്ന എന്റെ നാട്ടിലെ ചില ഫോട്ടോസ് ആണ് ഈ പോസ്റ്റ്‌ ഇടാൻ എന്നെ പ്രേരിപ്പിച്ചത്... എന്റെ നാട്ടിലെ അതായത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വാഴക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മുടിക്കലിലെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രളയ ദുരിതമനുഭവിക്കുന്ന വയനാടൻ ജനതയ്ക്ക് സഹായഹസ്തവുമായി ഇരുപത്തിയഞ്ച് പേരടങ്ങുന്ന ഒരു സന്നദ്ധ സേവന സംഘം 17-8-2019ശനിയാഴ്ച രാത്രി 10.30ന് വയനാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു അതിൽ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പെടും...

 പ്രാർത്ഥന നടത്താൻ ഉദ്ദേശിച്ചിരുന്നു

പ്രാർത്ഥന നടത്താൻ ഉദ്ദേശിച്ചിരുന്നു

വയനാട്ടിലേക്കുള്ള വാഹനം പുറപ്പെടുന്നതിന് മുൻപായി ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു പ്രാർത്ഥന നടത്താൻ ഉദ്ദേശിച്ചിരുന്നു നാട്ടുകാർ സമാഹരിച്ച ഈ സാദനങ്ങൾ എല്ലാം ക്ലബ്ബിൽ ആണ് സൂക്ഷിച്ചിരുന്നത്... അവിടെ എല്ലാവർക്കും ഒത്തൊരുമിച്ചു ഇരിക്കാൻ പറ്റാത്തത് കൊണ്ടാണ് തൊട്ടടുത്തുള്ള പാർട്ടി ഓഫീസിലേക്ക് കസേരകൾ ഇട്ട് അവിടെ വച്ച് പ്രാർത്ഥന നടത്തിയത്..ഈ ഫോട്ടോയിൽ സൂക്ഷിച്ചു നോക്കിയാൽ സാധങ്ങൾ തൂകുന്ന ത്രാസ്സ് കാണാം ...

 കോൺഗ്രസ്‌/ ലീഗ് പ്രവർത്തകർ

കോൺഗ്രസ്‌/ ലീഗ് പ്രവർത്തകർ

ഈ സമയത്ത് അവിടെ കോൺഗ്രസ്‌/ ലീഗ് പ്രവർത്തകർ ഒകെ ഉണ്ടായിരുന്നു അവരാരും പറഞ്ഞില്ല പാർട്ടി ഓഫീസിൽ വച്ച് പ്രാർത്ഥന നടത്തണ്ട എന്നത് കാരണം ആ മഹല്ലിലെ ഇമാം രാത്രി ദുആക്ക്‌ വരുമ്പോൾ റോട്ടിൽ നിർത്തി ദുആ ചെയ്യിപ്പിക്കുന്നത് ഒരു ബഹുമാനകുറവ് ആണ് അത് ശെരിയല്ല എന്നതിൽ അവർക്ക് നല്ല ബോധം ഉണ്ടായിരുന്നു...

 സംഘ ദ്രോഹികള്‍

സംഘ ദ്രോഹികള്‍

ഈ പ്രാർത്ഥനയുടെ ചിത്രങ്ങളെടുത്താണ് CPIM പാർട്ടി ഓഫീസിൽ ഫാതിഹ ഓതുന്നുവെന്ന രീതിയിൽ ചില സാമൂഹ്യ കുത്തിതിരിപ്പ് സംഘ ദ്രോഹികൾ നവമാധ്യമങ്ങളിലൂടെ നുണപ്രചരണം നടത്തുന്നത്....അതിപ്പോ ഏത് പാർട്ടിയിലും കാണുമല്ലോ സ്വന്തം പാർട്ടിയുടെ നല്ല വശങ്ങൾ കാണിക്കുന്നതിനെക്കാൾ മറ്റു പാർട്ടികളുടെ കുറ്റവും കുറവും പിന്നെ നുണ പ്രജരണവും നടത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന സൈബർ തെണ്ടികൾ ഞാൻ അതിനെ അത്രെ കാണുന്നുള്ളൂ...."പറയാൻ മടിക്കുന്ന നാവും ഉയരാൻ മടിക്കുന്ന കയ്യും
ഇത് ഷെയർ ചെയ്യാൻ മടിക്കുന്ന വിരലും അടിമ ത്തതിന്റെതാണ്..." 💪
- അൻഷാദ് മുണ്ടക്കൽ

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

"ക്രൂശിലേറ്റപ്പെട്ട ഓമനക്കുട്ടൻ" എന്ന നാടകം, എൻഎസ്യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

English summary
Muslim prayer at cpm office? this is what the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X