അല്ലാഹുവിന്റെ ദീനിനെ ചവിട്ടിതേച്ചാൽ രക്ഷപ്പെടില്ല മോളേ! ഉടൻ പണത്തിലെ പെൺകുട്ടിക്കെതിരെ മതപ്രഭാഷകൻ!
അബദ്ധത്തിൽ പർദ്ദ ധരിച്ചതാണെന്ന് പറഞ്ഞ പെൺകുട്ടിക്കെതിരെയാണ് മതപ്രഭാഷകൻ വിമർശനമുന്നയിച്ചിരിക്കുന്നത്.
കോഴിക്കോട്: മഴവിൽ മനോരമ ചാനലിലെ ഉടൻ പണം പരിപാടിയിൽ പങ്കെടുത്ത പെൺകുട്ടിക്കെതിരെ രൂക്ഷ വിമർശനം. അബദ്ധത്തിൽ പർദ്ദ ധരിച്ചതാണെന്ന് പറഞ്ഞ പെൺകുട്ടിക്കെതിരെയാണ് മതപ്രഭാഷകൻ വിമർശനമുന്നയിച്ചിരിക്കുന്നത്.
കൊണ്ടോട്ടി ഇഎംഇഎ കോളേജിലെത്തിയ ഉടൻ പണം പരിപാടിയിൽ പങ്കെടുത്ത പെൺകുട്ടിയെയാണ് മതപ്രഭാഷകൻ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നത്. പ്രസംഗം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിട്ടുണ്ട്. ഒരു വാക്കിന്റെ പേരിൽ പെൺകുട്ടിയെ വേട്ടയാടുന്നവർക്കെതിരെയും നിരവധി പേർ രംഗത്തെത്തി.

എന്നും ഇതാണോ ധരിക്കാറ്...
ഉടൻ പണം പരിപാടിയിൽ പർദ്ദ ധരിച്ചെത്തിയ പെൺകുട്ടിയോട് എന്നും ഇതാണോ ധരിക്കാറെന്ന് അവതാരകൻ ചോദിച്ചിരുന്നു.

മറുപടി...
എന്നും പർദ്ദയാണോ ധരിക്കാറെന്ന് ചോദിച്ചപ്പോൾ, ഇന്നൊരു അബദ്ധം പറ്റിയതാണെന്നാണ് പെണ്‍കുട്ടി മറുപടി നൽകിയത്.

മതപ്രഭാഷകൻ...
അബദ്ധത്തിൽ പർദ്ദ ധരിച്ചെന്ന് പറഞ്ഞതാണ് മതപ്രഭാഷകനെ ചൊടിപ്പിച്ചത്. തന്റെ പ്രസംഗത്തിനിടെ രൂക്ഷമായ ഭാഷയിലാണ് ആ പെൺകുട്ടിയെ ബാഖവി വിമർശിച്ചത്.

ദീനിനെ ചവിട്ടിത്തേയ്ക്കുന്നു....
നാലാൾ കൂടുന്നിടത്ത് കൂട്ടുകാരുടെ കൈയടി നേടാനും പബ്ലിസിറ്റിക്കും വേണ്ടി പടച്ചോന്റെ ദീനിനെ ചവുട്ടിത്തേക്കുന്നുവെന്നാണ് മതപ്രഭാഷകൻ പറഞ്ഞത്.

അപമാനിക്കുന്നു....
പരിശുദ്ധരായ ആയിശയും ഖദീജയും ഫാത്തിമയുമൊക്കെ ധരിച്ച പുണ്യമായ പർദ്ദയെയാണ് പെൺകുട്ടി അപമാനിക്കുന്നതെന്നും ഇദ്ദേഹം പ്രസംഗത്തിൽ പറയുന്നുണ്ട്.

ആരു പോകുന്ന സ്വർഗത്തിലേക്ക്...
പർദ്ദ ധരിച്ചത് അബദ്ധത്തിലാണെന്ന് പറയുന്ന പെൺകുട്ടി എന്നെ സ്വർഗത്തിലേക്ക് കൊണ്ടുപോകണമെന്നാണ് ദുആ ചെയ്യുന്നത്. എന്നാൽ ആരു പോകുന്ന സ്വർഗമാണ് അവൾ ചോദിക്കുന്നതെന്നും ഇദ്ദേഹം ചോദിക്കുന്നു.

ഫാത്തിമ...
കബറടക്കുമ്പോൾ പോലും അന്യ പുരുഷന്മാർ തന്റെ ശരീരം കാണരുതെന്ന് പറഞ്ഞ ഫാത്തിമയുടെ സ്വർഗത്തിൽ പോകണമെന്നാണ് ഇവൾ പറയുന്നത്.

പള്ളിക്കാട്ടിൽ കിടക്കും...
ഇവൾക്ക് കയ്യടിച്ചവരെല്ലാം മരിച്ച് മണ്ണായി പുഴുവരിച്ച് പള്ളിക്കാട്ടിൽ കിടക്കുന്ന ഒറു ദിവസം വരുമെന്നും ഇദ്ദേഹം പറയുന്നുണ്ട്.

മതം പഠിപ്പിക്കാത്തത്...
മതത്തേയും പർദ്ദയെയും അപമാനിക്കുന്ന തരത്തിൽ സംസാരിക്കാൻ കാരണം ചെറുപ്പത്തിലേ മദ്രസയിൽ അയച്ചും മറ്റും മതം പഠിപ്പിക്കാത്തത് കൊണ്ടാണെന്നും ഇദ്ദേഹം പ്രസംഗത്തിൽ ആരോപിക്കുന്നുണ്ട്.

വൈറൽ...
പ്രസംഗം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രസംഗത്തെ അനുകൂലിച്ചും എതിർത്തും നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications