കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്ര നിപ്പ വന്നാലും പഠിക്കില്ല: മലബാറിന്റെ ഫുട്‌ബോള്‍ ആവേശത്തിനെതിരെ നൗഷാദ് ബാഖവി

  • By Ajmal
Google Oneindia Malayalam News

കോഴിക്കോട്: മലയാളികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് ഫുട്‌ബോള്‍ ആവേശം. പ്രത്യേകിച്ച് മലബാറുകാരുടെ. നാട്ടിന്‍ പുറത്തെ സാധാരണ മത്സരങ്ങള്‍ മുതല്‍ ലോകകപ്പ് വരെ അവേശവും ആര്‍പ്പുവിളികളുമായി അവര്‍ കൂടെകൂടും. ലോകകപ്പ് കാലങ്ങളിലാണ് മലബാറിന്റെ ഫുട്‌ബോള്‍ ആരവം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നത്. നാട്ടിന്‍ പുറങ്ങളിലെല്ലാം തങ്ങള്‍ ഇഷ്ടപ്പെടുന്ന,ആരാധിക്കുന്ന,പിന്തുണക്കുന്ന രാജ്യങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അവര്‍ ഏറ്റവും വലിയ ഫ്‌ളക്‌സുകള്‍ ഉയര്‍ത്തും. പാതകകള്‍ ഉയര്‍ത്തും.

ലോകകപ്പില്‍ മാത്രമല്ല ക്ലബ്ഫുട്‌ബോളിനും ആരാധകര്‍ ഏറെയാണ് മലബാറില്‍. പാതിരാത്രി ഉറക്കമൊഴിച്ച് ഫുട്‌ബോള്‍ കാണുന്നവരില്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരേയുണ്ടാകും. പ്രത്യേകിച്ച് മലബാറിന് ഫുട്‌ബോള്‍ ജീവിതത്തിന്റെ ഭാഗം കൂടിയാണ്. എന്നാല്‍ ഇപ്പോള്‍ മലബാറുകാരുടെ ഫുട്‌ബോള്‍ ആവേശത്തിനെതിരെ പ്രമുഖ ഇസ്ലാംമത പ്രഭാഷകന്‍ നൗഷാദ് ബാഖവി രംഗത്തെത്തിയിരിക്കുകയാണ്.

ഒന്നാം നിരയിലെ മെസ്സിയും നെയ്മറും

ഒന്നാം നിരയിലെ മെസ്സിയും നെയ്മറും

റംസാന്‍ മാസത്തിലെ പ്രത്യേക നമസ്‌കാരത്തില്‍ നെയ്മറിന്റേയും മെസിയുടേയും ജഴ്‌സി അണിഞ്ഞ കുട്ടികള്‍ പള്ളിയിലെ ഒന്നാം നിരയില്‍ തന്നെയിരുന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഈയിടെ വൈറല്‍ ആയിരുന്നു. 'നെയ്മറും മെസ്സിയും എന്റെ പള്ളിയിലെ ഒന്നാം നിരയില്‍'' എന്ന ക്യാപ്ഷനോടെയായിരുന്നു ഈ ചിത്രം പ്രചരിച്ചിരുന്നത്. ഈ ചിത്രമാണ് പ്രമുഖ മതപ്രഭാഷകനായ നൗഷാദ് ബാഖവിയെ ഇപ്പോള്‍ മലാബാറിലെ ഫുട്‌ബോള്‍ ആവേശത്തിന് എതിരാക്കിയിരിക്കുന്നത്.

നിപ്പ വന്നാലും പഠിക്കില്ല

നിപ്പ വന്നാലും പഠിക്കില്ല

മലബാര്‍ ഇപ്പോള്‍ നിപ്പയുടെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നൊന്നും മലബാറിലെ ജനങ്ങള്‍ ഒരു പാഠവും പഠിച്ചില്ലെന്ന് നൗഷാദ് ബാഖവി വിമര്‍ശിച്ചിക്കു. അവര്‍ അമ്പതിനായിരത്തിന്റേയും ഇരുപത്തിഅയ്യാരിത്തിന്റേയും ഫ്‌ളക്‌സ് അടിച്ച് കാര്യുണ്യത്തിന്റെ മലാഖമാര്‍ ഇറങ്ങുന്ന പള്ളിയുടെ പരിസരത്ത് ഉയര്‍ത്തിയിരിക്കുകയാണ്. അവര്‍ ദൈവത്തിന്റെ പരീക്ഷണങ്ങളെ തിരിച്ചറിയാതെ ഫുട്‌ബോാള്‍ ആവേഷത്തിന് പിന്നാലെ പായുകയാണ്. റമാളാനിന്റെ പുണ്യദിനത്തിലെങ്കിലും ആ ഫ്‌ളക്‌സുകള്‍ എടുത്ത് മാറ്റാനും ബാഖവി നിര്‍ദ്ദേശിക്കുന്നു. നെയ്മറിനും മെസ്സിക്കും വേണ്ടി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവര്‍ക്ക് പ്രവാചകനോടുള്ള ഇഷ്ടം നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

വിഷയ ദാരിദ്രം

വിഷയ ദാരിദ്രം

മതപണ്ഡിതന്‍മാരുടെ വിഷയ ദാരിദ്രമാണ് ബാഖവിയുടെ വിമര്‍ശനത്തിന് പിന്നിലെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ മരുപടി. ഫുട്‌ബോള്‍ ലോകകപ്പ് സമയമായതിനാല്‍ തങ്ങള്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ ജഴ്്‌സി അണിയുന്നത് സാധാരണമാണ്. ്അത്രയേ ആ കുട്ടികളും ചെയ്തുള്ളു. അതില്‍ അസ്വാഭാവികതയൊന്നും ഇല്ല. എന്നാല്‍ വിഷയം ദാരിദ്രം ബാധിച്ച പ്രാസംഗികര്‍ ആ ഫോട്ടോയില്‍ പിടിച്ച് പ്രസംഗം വലിച്ചു നീണ്ടുകയാണെന്നും ഫുട്‌ബോള്‍ ആരാധകര്‍ പ്രാസംഗികന് മറുപടി നല്‍കുന്നു.

കൊഴുപ്പുണ്ടാക്കുന്ന കള്ളങ്ങള്‍

കൊഴുപ്പുണ്ടാക്കുന്ന കള്ളങ്ങള്‍

പ്രസംഗത്തിന്റെ വിഷയത്തിന് കൊഴുപ്പുണ്ടാക്കാനായി ബാഖവി വിളിച്ചു പറയുന്ന കള്ളങ്ങളേയും ഫെയ്‌സ്ബുക്കില്‍ ലൈവില്‍ വന്ന ഒരു വിമര്‍ശകന്‍ പൊളിച്ചടുക്കുന്നുണ്ട്. ഉ്‌സ്താദ് പ്രസംഗത്തില്‍ പറയുന്നത് അമ്പതിനായിരത്തിന്റേയും ഇരുപതിനായിരത്തിന്റേയും ഫ്‌ളക്‌സുകള്‍ വെക്കുന്നു എന്നാണ്. എന്നാല്‍ കേരളത്തില്‍ എവിടെയെങ്കിലും ഇത്ര പൈസ മുടക്കി സ്ഥാപിച്ച ഒരു ഫ്‌ളക്‌സെങ്കിലും കാണിച്ചു തരാന്‍ സാധിക്കുമോ എന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ നാസര്‍ എന്ന ഫുട്‌ബോള്‍ ആരാധകന്‍ വെല്ലുവിളിക്കുന്നു.

മതത്തിലും ഫ്‌ളക്‌സ്

മതത്തിലും ഫ്‌ളക്‌സ്

ഫുട്‌ബോളില്‍ ഫ്‌ളക്‌സ് അനുവദനീയമാണ്.അത് കൊണ്ടാണ് തങ്ങളുടെ കയ്യിലെ ചെറിയ പൈസകള്‍ സ്വരൂകൂട്ടി ഇരുന്നൂറും മുന്നൂറും മുടക്കി ഫ്‌ളക്‌സ് വെക്കുന്നത്. എന്നാല്‍ ഫ്‌ളക്‌സ് അനുവദനീയമല്ലാത്ത മതത്തില്‍ എത്ര ആയിരത്തിന്റം ഫ്‌ളക്‌സാണ് വെക്കുന്നത്. ഫുട്‌ബോളില്‍ ഫ്‌ളക്‌സ് വെക്കുന്നതിനെ ബാഖവി വിമര്‍ശിക്കുന്നത് കന്റെ ഫോട്ടോ പതിച്ച വലിയ ഫ്‌ളക്‌സിന്റെ മുന്നില്‍ നിന്നാണെന്ന് ഓര്‍ക്കുന്നില്ലെന്നും നാസര്‍ പറയുന്നു. അവനവന്റെ ഫോട്ടോ വെക്കുമോ മുത്ത് നബിയോടുള്ള സ്‌നേഹവും നിയമങ്ങളുമെല്ലാം എവിടെ പോകുന്നു. ഇനിമുതലെങ്കിലും തന്റെ ഫോട്ടോ പതിച്ച ഫ്‌ളക്‌സോ നോട്ടീസ് ബോര്‍ഡോ പതിക്കരുതെന്ന് പറയാന്‍ പ്രാസംഗികന് ധൈരമുണ്ടോ എന്ന് അദ്ദേഹം ലൈവില്‍ ചോദിക്കുന്നു.

മെസ്സിക്കെതിരേയും

മെസ്സിക്കെതിരേയും

മുമ്പ് ഫുട്‌ബോള്‍ താരം മെസിക്കെതിരെ മതപ്രഭാഷകാനായ കബീര്‍ ബാഖവി രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നു. മെസി പച്ച വ്യഭിചാരിയായണെന്നായിരുന്നു കബീര്‍ ബാഖവിയുടെ ആരോപണം കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന തോറ്റപ്പോള്‍ കാമുകിയെയും കൂട്ടി ഹവായ് ദ്വീപിലേക്ക് പരസ്യ വ്യഭിചാരത്തിന് പോയ ആളാണ് മെസ്സിയെന്നാണ് കബീര്‍ ബാഖവി ഒരു മതപ്രഭാഷ സദസ്സില്‍ പറഞ്ഞത്. പിന്നീട് ഈ വിഷയത്തില്‍ കബീര്‍ ബാഖവിക്കെതിരെ വ്യാപക വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ്

ബാഖവിക്ക് രൂക്ഷ വിമര്‍ശനം

English summary
muslim religious speaker noushad baqavi against football lovers in malabar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X