കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പുരുഷന്‍മാര്‍ മാറിമാറി പെണ്ണുകെട്ടാന്‍ കാരണം? ലൈംഗിക സുഖം കുറയ്ക്കുന്നു; സംവിധായകന്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലിം പുരുഷന്‍മാര്‍ മാറിമാറി പെണ്ണുകെട്ടാന്‍ കാരണം വ്യക്തമാക്കി സംവിധായകൻ

കോഴിക്കോട്: മുസ്ലിം സമുദായത്തിലെ പുരുഷന്‍മാര്‍ മാത്രമാണോ ഒന്നിലധികം വിവാഹം കഴിക്കുന്നത്. നിരീക്ഷണം നടത്തിയാല്‍ ഇതിന് മതാടിസ്ഥാനമില്ലെന്ന് ബോധ്യമാകും. ഒന്നിലധികം വിവാഹം കഴിക്കുന്നതിന് ലൈംഗിക സുഖം മാത്രമല്ല ലക്ഷ്യമെന്നും പല കേസുകളും പരിശോധിച്ചാല്‍ കാണാം. പ്രമുഖ താരങ്ങള്‍ തൊട്ട് തട്ടിപ്പുകാര്‍ വരെ ഈ പട്ടികയിലുണ്ട്. മുസ്ലിംകള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ പ്രാമാണിക നിരീക്ഷണം ഉണ്ടെന്നതാണ് ശരി. നിബന്ധനകളോടെ നാല് വിവാഹം വരെ കഴിക്കാന്‍ മുസ്ലിം പുരുഷന്മാര്‍ക്ക് മതം അനുവാദം നല്‍കുന്നു.
എന്നാല്‍ ഇത്തരം കാര്യങ്ങളല്ല ഇവിടെ വിഷയം. മുസ്ലിം പുരുഷന്‍മാര്‍ ഒന്നിലധികം വിവാഹം കഴിക്കാന്‍ പുതിയ കാരണം കണ്ടെത്തിയിരിക്കുന്നു സംവിധായകന്‍ അലി അക്ബര്‍. സ്ത്രീകളെ പഴിചാരുന്നതിന് പകരം ചേലാകര്‍മം ഒഴിവാക്കിയാല്‍ മതിയെന്നാണ് സംവിധായകന്റെ നിര്‍ദേശം. കോഴിക്കോട് നടന്ന സെമിനാറില്‍ സംസാരിക്കവെയാണ് ചേലാകര്‍മത്തിനെതിരെ അലി അക്ബര്‍ ആഞ്ഞടിച്ചത്....

മതിയാക്കൂ

മതിയാക്കൂ

മതിയാക്കൂ ആചാരങ്ങളിലെ ബാല പീഡനം എന്ന വിഷയത്തില്‍ കോഴിക്കോട് ഒരു സെമിനാര്‍ നടന്നു. വിവിധ മതങ്ങള്‍ക്കിടയിലെ ആചാരങ്ങളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പങ്കെടുത്തവര്‍ വിമര്‍ശിച്ചു. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ടവും മുസ്ലിംകള്‍ക്കിടയിലെ ചേലാകര്‍മവുമെല്ലാം വിമര്‍ശനത്തിന് വിധേയമായി.

ഒന്നിലധികം വിവാഹം

ഒന്നിലധികം വിവാഹം

മുസ്ലിം സമുദായത്തിലെ പുരുഷന്‍മാര്‍ ഒന്നിലധികം വിവാഹം കഴിക്കാനുള്ള കാരണമായി സംവിധായകന്‍ അലി അക്ബര്‍ കണ്ടെത്തിയ കാരണം ചേലാകര്‍മമാണ്. ചേലാകര്‍മം ചെയ്യുന്നതോടെ യഥാര്‍ഥ ലൈംഗിക സുഖം ലഭിക്കാതെ വരുന്നുവത്രെ. ഇങ്ങനെ സുഖം ലഭിക്കാതെ വരുമ്പോഴാണ് പുരുഷന്‍മാര്‍ ഒന്നിലധികം വിവാഹത്തിന് മുതിരുന്നതെന്നാണ് അലി അക്ബറിന്റെ കണ്ടെത്തല്‍.

സെന്‍സിറ്റീവായ അഗ്രചര്‍മം

സെന്‍സിറ്റീവായ അഗ്രചര്‍മം

ഏറ്റവും സെന്‍സിറ്റീവായ അഗ്രചര്‍മം മുറിച്ച് ഒഴിവാക്കുന്നതോടെ വികാരപരമായ നിര്‍ജീവാവസ്ഥയുണ്ടാകുകയും ലൈംഗിക സുഖം കുറയുകയും ചെയ്യുന്നുവെന്ന് അലി അക്ബര്‍ പറയുന്നു. സ്ത്രീകളുടെ കുഴപ്പമാണെന്ന് കരുതി ഇവര്‍ മാറി മാറി വിവാഹം ചെയ്യുകയാണെന്നും അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ചേലാകര്‍മം

തന്റെ ചേലാകര്‍മം

ചെറുപ്പത്തില്‍ തന്റെ ചേലാകര്‍മം നടന്ന സംഭവവും അലി അക്ബര്‍ വിശദീകരിച്ചു. ചേലാകര്‍മത്തെ കുറിച്ച് അറിഞ്ഞ ഉടനെ താന്‍ ഭയന്ന് ഒളിച്ചിരുന്നതും അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ബലം പ്രയോഗിച്ച് കൊണ്ടുപോയതും അദ്ദേഹം വിശദീകരിച്ചു.

ഇപ്പോഴും അതിന്റെ വേദന

ഇപ്പോഴും അതിന്റെ വേദന

കയ്യും കാലും വായയുമെല്ലാം പൊത്തിപ്പിടിച്ച് ഒസ്സാന്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് ജനനേന്ദ്രിയത്തിന്റെ മുന്‍ഭാഗം അറുത്ത് തള്ളുകയായിരുന്നുവെന്ന് അലി അക്ബര്‍ പറയുന്നു. 50 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ വേദന പോയിട്ടില്ലെന്നും എനിക്ക് മുറിച്ചുമാറ്റിയ ഭാഗം തിരിച്ചുവേണമെന്നും സംവിധായകന്‍ പറഞ്ഞു.

ശാസ്ത്രം തെറ്റായി വ്യാഖ്യാനിക്കുന്നു

ശാസ്ത്രം തെറ്റായി വ്യാഖ്യാനിക്കുന്നു

എഴുത്തുകാരന്‍ ആനന്ദ് ആണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. മതത്തിന്റെ പേരില്‍ പേരില്‍ മാത്രമല്ല, ശാസ്ത്രം തെറ്റായി വ്യാഖ്യാനിച്ചും ചേലാകര്‍മം നടക്കുന്നുണ്ടെന്ന് ആനന്ദ് പറഞ്ഞു. മുസ്ലിംകളല്ലാത്തവരും ചേലാകര്‍മം ചെയ്യുന്നുണ്ട്. ഇക്കാര്യം സൂചിപ്പിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.v

അമേരിക്കയിലെ അവസ്ഥ

അമേരിക്കയിലെ അവസ്ഥ

ഇക്കാര്യത്തില്‍ ശാസ്ത്രം തെറ്റായി വ്യാഖ്യാനിക്കുകയാണ്. അമേരിക്കയില്‍ മുമ്പ് 90 ശതമാനം പുരുഷന്‍മാരും ചേലാകര്‍മം നടത്തിയിരുന്നു. എന്നാല്‍ വിശദമായ പഠനം വഴി ചേലാകര്‍മംകൊണ്ട് പ്രത്യേക കാര്യമില്ലെന്ന് ബോധ്യമായി തുടങ്ങി. ഇപ്പോള്‍ അമേരിക്കയില്‍ പത്ത് ശതമാനത്തില്‍ താഴെ പുരുഷന്മാരാണ് ചേലാകര്‍മം ചെയ്യുന്നതെന്നും ആനന്ദ് പറഞ്ഞു.

കെട്ടുകഥകള്‍

കെട്ടുകഥകള്‍

ചേലാകര്‍മം എന്ത് ഗുണമുണ്ടാക്കുന്നുവെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഡോ. കെപി മോഹനന്‍ പറയുന്നു. നിരവധി പഠനങ്ങള്‍ ഈ വിഷയത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വിഷയത്തില്‍ ചില കെട്ടുകഥകള്‍ നിലവിലുണ്ടെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ നേതാവ് ഡോ. ജലീല്‍ പുറ്റെക്കാട്ട് പറഞ്ഞു.

അനിസ്ലാമികം

അനിസ്ലാമികം

ചേകന്നൂര്‍ മൗലവിയെ പിന്തുണയ്ക്കുന്നവരാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. സുന്നി, മുജാഹിദ് ഉള്‍പ്പെടെയുള്ള എല്ലാ മുസ്ലിം സംഘടനകളും തള്ളിപ്പറഞ്ഞ വിഭാഗം കൂടിയാണിവര്‍. ചേലാകര്‍മം അനിസ്ലാമികമാണെന്നാണ്് ജലീല്‍ പറയുന്നത്. ചേകന്നൂര്‍ മൗലവിയാണ് ആദ്യമായി ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ഖുര്‍ആനില്‍ എവിടെയും

ഖുര്‍ആനില്‍ എവിടെയും

ഖുര്‍ആനില്‍ എവിടെയും ചേലാകര്‍മ്മത്തെ കുറിച്ച് പറയുന്നില്ലെന്ന് ഡോ. ജലീല്‍ പറഞ്ഞു. ഇബ്രാഹീം നബി 89ാം വയസില്‍ ചേലാകര്‍മം ചെയ്തുവെന്നത് പിന്‍കാലത്തുണ്ടായ കെട്ടുകഥയാണെന്നും അദ്ദേഹം പറയുന്നു.

ജുമുഅ നിസ്‌കാരം തടഞ്ഞു; ലാന്റ് ജിഹാദെന്ന് സംഘപരിവാര്‍!! ജയ് ശ്രീറാം, പിന്തുണച്ച് മുഖ്യമന്ത്രിജുമുഅ നിസ്‌കാരം തടഞ്ഞു; ലാന്റ് ജിഹാദെന്ന് സംഘപരിവാര്‍!! ജയ് ശ്രീറാം, പിന്തുണച്ച് മുഖ്യമന്ത്രി

English summary
Muslim Sunnath Ritual Criticized by Director in Seminar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X