Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്ന് ആദ്യമായി മുസ്ലീം വനിത രാജ്യസഭയിലേക്ക്; ചരിത്രം കുറിക്കാനൊരുങ്ങി ജെബി മേത്തര്‍

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വരുന്ന കോണ്‍ഗ്രസിന് വിജയമുറപ്പുള്ള ഒരേയൊരു സീറ്റിലേക്ക് ജെബി മേത്തറെ പ്രഖ്യാപിച്ചതോടെ കേരളത്തില്‍നിന്ന് ആദ്യമായി മുസ്‌ലിം വനിത രാജ്യസഭയിലെത്തുമെന്നുറപ്പായി. ഹൈക്കമാന്റാണ് ജെബി മേത്തറെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു പ്രഖ്യാപനം. കെ പി സി സി (കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) നേതൃത്വം സമര്‍പ്പിച്ച മൂന്നംഗ പാനലില്‍ നിന്നാണ് ജെബി മേത്തറിന്റെ പേര് ഹൈക്കമാന്റ് അംഗീകരിച്ചത്.

മുതിര്‍ന്ന നേതാവും യു ഡി എഫ് കണ്‍വീനറുമായ എം എം ഹസന്‍, കെ പി സി സി നിര്‍വാഹക സമിതി അംഗം എം ലിജു എന്നിവരാണ് കെ പി സി സി സമര്‍പ്പച്ച പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍. നേരത്തെ എ ഐ സി സി അംഗം ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയതോടെയാണ് പുതിയ പേര് തേടിയത്. ദിവസങ്ങളോളം നീണ്ട ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും ഒടുവിലാണ് പാനല്‍ തയാറായത്.

1

നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭയിലേക്ക് പരിഗണിക്കേണ്ടതില്ല എന്ന ആവശ്യം ഉയര്‍ന്നെങ്കിലും സ്വീകരിക്കപ്പെട്ടില്ല. യുവത്വത്തെ മാത്രം പരിഗണിച്ചുള്ള മാനദണ്ഡം മതിയെന്ന വാദവും നേതൃത്വം അംഗീകരിച്ചില്ല. കെ പി സി സി നേതൃത്വം തയ്യാറാക്കിയ പാനലില്‍ മൂന്നില്‍ രണ്ട് പേര്‍ എ ഗ്രൂപ്പില്‍ നിന്നുള്ളവരും ഒരാള്‍ കെ സുധാകരന്റെ വിശ്വസ്തനുമായിരുന്നു. മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

2

കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യാഴാഴ്ച രാത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. രാത്രി എട്ടോടെ ദല്‍ഹിയില്‍ നിന്ന് എത്തിയ സുധാകരന്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ വി ഡിസതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ ഓഡിനേറ്ററായിരുന്ന ജെബി അടുത്തിടെയാണ് മഹിള കോണ്‍ഗ്രസിന്റെ അധ്യക്ഷയായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതിക സുഭാഷ് രാജിവെച്ചിരുന്നു.

3

ഇതിന് പിന്നാലെയാണ് അഡ്വ. ജെബി മേത്തര്‍ മഹിള കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷയായത്. ബി എ, എല്‍ എല്‍ ബി ബിരുദധാരിയാണ് ജെബി മേത്തര്‍. 2016 മുതല്‍ നാല് വര്‍ഷം ജെബി മേത്തര്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കെ പി സി സി അംഗമായത് 2020 ലാണ്. നിലവില്‍ ആലുവ നഗരസഭ ഉപാധ്യക്ഷ കൂടിയാണ് ജെബി മേത്തര്‍. മുന്‍ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോണ്‍ഗ്രസ് നേതാവായ കെ എം ഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍.

Recommended Video

cmsvideo
    ദിലീപ് തെറ്റുകാരനായാലും കൂടെ നില്‍ക്കുമെന്ന് സിദ്ധിഖിന്റെ ന്യായീകരണം
    4

    1980 ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. കോണ്‍ഗ്രസും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളായി. രണ്ട് സീറ്റിലും എല്‍ ഡി എഫിനാണ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാകുക. എ എ റഹീമും പി സന്തോഷ് കുമാറുമാണ് എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥികള്‍. ഇരുവരും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+