കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു യുവതിയെ മതം മാറ്റി വിവാഹം കഴിച്ചു.. മുസ്ലീം യുവാവിന് പോലീസിന്‍റെ വക കൊടിയ മര്‍ദ്ദനം!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലീം യുവാവിന് പോലീസിന്‍റെ വക കൊടിയ മര്‍ദ്ദനം | Oneindia Malayalam

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത ഹാദിയ കേസിന് പിന്നാലെ മാതാപിതാക്കല്‍ തടങ്കലില്‍ പാര്‍പ്പിച്ച യുവതിക്കായി കോടതിയെ സമീപിച്ച് മുസ്ലീം യുവാവ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഫാസില്‍ മഹമ്മൂദ് എന്ന 27 കാരനാണ് കോടതിയെ സമീപിച്ചത്.ബെംഗളൂരു സ്വദേശിയുമായ ഹിന്ദുമത വിശ്വാസിയായ പെണ്‍കുട്ടിയെയാണ് ഫാസില്‍ മഹമ്മൂദ് വിവാഹം കഴിച്ചത്.

എന്നാല്‍ വിവാഹം കഴിച്ച് നാട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഫാസില്‍ മഹമ്മൂദിനെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ച് പെണ്‍കുട്ടിയെ ബലമായി നാടുകടത്തി. ഇപ്പോള്‍ തന്‍റെ ഭാര്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരിക്കുകയാണ് മഹമ്മൂദ്.

വിവാഹം

വിവാഹം

ബെംഗളൂരു ബെന്നര്‍ഹേട്ട റോഡില്‍ പെണ്‍കുട്ടിയുടെ പിതാവിന്‍റെ കടയ്ക്ക് എതിര്‍വശത്ത് ഹോട്ടല്‍ നടത്തിവരികയായിരുന്നു ഫാസില്‍. ഇവിടെവെച്ച് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലായി. രണ്ട് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. എന്നാല്‍ പിങ്കിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തിരുമാനിക്കുകയായിരുന്നു.

കേരളത്തിലേക്ക്

കേരളത്തിലേക്ക്

രണ്ട് മാസം മുന്‍പ് ഇരുവരും തമ്മില്‍ മുസ്ലീം മതാചാര പ്രകാരം വിവാഹം കഴിച്ചു. ചൗധരി ജാതിയില്‍ പെട്ട പെണ്‍കുട്ടി മതം മാറിയ ശേഷമായിരുന്നു വിവാഹം. മതം മാറിയ പിങ്കി അയീഷാ ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.വിവാഹത്തിന് പിന്നാലെ ഇരുവരും കുറ്റ്യാടിയിലുള്ള ഫാസിലിന്‍റെ വീട്ടിലേക്ക് തിരിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ തേടി ബെംഗളൂരുവിലെ ബന്ധുക്കള്‍ എത്തുകയും ഫാസിലിനേയും യുവതിയേയും ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

അറസ്റ്റ്

അറസ്റ്റ്

നാട്ടില്‍ ഫാസിലിനെ തേടിയെത്തിയ ബെംഗളൂരുവിലെ പോലീസ് സംഘം ഫാസിലിനേയും പിങ്കിയേയും ബലം പ്രയോഗിച്ച് പിടിച്ചാണ് കുറ്റ്യാടി സ്റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് ഇവിടെ വെച്ച് ഇരുവരേയും വിട്ടുകിട്ടണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. പിന്നാലെ പോലീസ് സംഘം രണ്ടുപേരേയും കൊണ്ട് കര്‍ണാടകത്തിലേക്ക് കടന്നു.

കൊടിയ മര്‍ദ്ദനം

കൊടിയ മര്‍ദ്ദനം

കര്‍ണാടകയില്‍ എത്തിയ പോലീസ് പെണ്‍കുട്ടിയെ കോടതയില്‍ പോലും ഹാജരാക്കാതെ ബന്ധുക്കള്‍ക്ക് കൈമാറിയതായി ഇയാള്‍ ആരോപിക്കുന്നു. കൂടാതെ പെണ്‍കുട്ടിയെ കൊണ്ട് ഒരു ബ്ലാങ്ക് പേപ്പറില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പ് വെയ്പ്ക്കുകയും ചെയ്തു. പിന്നാലെ ലൗ ജിഹാദ് ആരോപിച്ച് പോലീസ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്നാണ് ഫാസില്‍ ആരോപിക്കുന്നത്.

സ്വകാര്യ ഭാഗങ്ങളില്‍

സ്വകാര്യ ഭാഗങ്ങളില്‍

സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുളകുപൊടി തേക്കുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്തിട്ടുണ്ടെന്നും ഫാസില്‍ പറയുന്നു. സഹകരിച്ചില്ലേങ്കില്‍ വീട്ടുകാരെ ഉപദ്രവിക്കുമെന്ന് പോലീസുകാര്‍ പറഞ്ഞതായും ഫാസില്‍ ആരോപിച്ചു.

ഗര്‍ഭിണി

ഗര്‍ഭിണി

തന്‍റെ ഭാര്യ ഗര്‍ഭിണിയാണെന്നും ഇയാള്‍ പറയുന്നുണ്ട്. വീട്ടുകാര്‍ അവളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിന് പകരം പോലീസുകാര്‍ തന്നെ വേട്ടയാടുകയാണെന്നും ഭാര്യയെ വിട്ടുകിട്ടാനായി ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഫാസില്‍ വ്യക്തമാക്കി.

English summary
muslim youth filed habeas corpus in court for his wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X