കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ്സിനു വഴങ്ങിയുള്ള സിബിഐ അന്വേഷണം ലീഗിന് പിടിച്ചില്ല

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജിന്റെ കൊലപാതകം സിബിഐ അന്വേഷിക്കുന്നതിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തി. ഷുക്കൂര്‍ വധവും ടിപി വധവും സിബിഐയ്ക്ക് അന്വേഷിക്കാമെന്നിരിക്കെ അവ വേണ്ടസമയത്ത് സിബിഐയ്ക്ക് കൈമാറാന്‍ വിമുഖത കാട്ടിയ സര്‍ക്കാര്‍ ആര്‍എസ്എസ്സുകാരന്‍ കൊല്ലപ്പെട്ട ഉടന്‍ സിബിഐയ്ക്ക് കൈമാറിയതിലാണ് യൂത്ത് ലീഗിന് അതൃപ്തി.

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലാണ് സര്‍ക്കാരിന്റെ സിബിഐ അന്വേഷണത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക താത്പര്യപ്രകാരമാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്നാണ് സൂചന. ചെന്നിത്തല ആര്‍എസ്എസ്സിനോട് താത്പര്യം കാണിക്കുന്നുണ്ടെന്ന് നേരത്തെയും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനമുണ്ടായിരുന്നു.

manoj-murder

അതേസമയം, യൂത്ത് ലീഗ് സിബിഐ അന്വേഷണത്തെ എതിര്‍ത്തതോടെ ലീഗും സിപിഎമ്മും തമ്മിലുള്ള ബന്ധം പുറത്തുവന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിതില്‍ യാതൊരു അപാകതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മനോജ്കുമാറിന്റെ വധവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. കതിരൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സുരേഷ് ബാബുവിനെ പോലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. അടുത്ത ദിവസങ്ങളില്‍ മറ്റു പ്രാദേശിക നേതാക്കളെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
Manoj Kumar murder case Muslim Youth League against CBI investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X