കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആഷിക്ക് അബുവിന് എന്റെ വക ഒരു പവന്‍', സ്വർണക്കടത്ത് വിവാദത്തില്‍ ട്രോളുമായി യൂത്ത് ലീഗിന്റെ ചാലഞ്ച്

Google Oneindia Malayalam News

മലപ്പുറം: സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് ആരോപണം പ്രതിപക്ഷം ഉന്നയിച്ച സാഹചര്യത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനെ പരിഹസിച്ച് യൂത്ത് ലീഗിന്റെ ചാലഞ്ച്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാര്‍ കോഴ വിവാദത്തില്‍ ആഷിഖ് അബു നടത്തിയ 500 രൂപ പരിഹാസ ചാലഞ്ചിന് അതേ രീതിയില്‍ മറുമപടി കൊടുത്താണ് യൂത്ത് ലീഗിന്റെ പരിഹാസം. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസാണ് ഫേസ്ബുക്കിലാണ് ഇതുമായി ബന്ധപ്പെട്ട പരിഹാസ പോസ്റ്റ് പങ്കുവച്ചത്. #എന്റെബവക_ഒരു_പവന്‍ #gold_challenge #aashiq_abu എന്നായിരുന്ന പികെ ഫിറോസ് കുറിച്ചത്.

gold

പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നേരത്തെ ബാര്‍ക്കോഴ കേസില്‍ ആഷിഖ് അബുവും സമാനമായ പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. അന്നത്തെ പോസ്റ്റ് ഇങ്ങനെയായിരുന്നു. അഷ്ടിക്കു വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ. #entevaka500.

Recommended Video

cmsvideo
Swapna Suresh Vacated the flat one day before raid | Oneindia Malayalam

അതേസമയം, സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷമടക്കമുള്ള പാര്‍ട്ടികള്‍ വലിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതിനിടെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എം ശിവശങ്കറിന് എതിരെ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. എം മുഹമ്മദ് വൈ സഫിറുളളയെ പുതിയ ഐടി സെക്രട്ടറിയായി നിയമിച്ചു.

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിറകെ ശിവശങ്കര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉയരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അമര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ കീഴിലുളള ഐടി വകുപ്പില്‍ സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയയായ സ്വപ്നയെ നിയമിച്ചതിലടക്കം മുഖ്യമന്ത്രി അതൃപ്തിയിലാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ശിവശങ്കറിനെ രണ്ട് പദവികളില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

English summary
Muslim Youth League Challenge mocking Aashiq Abu over gold smuggling controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X