കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി പോലീസും പിണറായി പോലീസും എന്ത് വ്യത്യാസം? ന്യൂനപക്ഷ വേട്ട, ആദ്യം കേസ് പിന്‍വലിക്കൂ

Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വാചക കസര്‍ത്ത് മാത്രമാണെന്ന് മുസ്ലിം യൂത്ത് ലീഗ്. സിഎഎക്കെതിരെ പ്രതിഷേധിച്ച ന്യൂനപക്ഷങ്ങള്‍ക്കെതിരെ 500ലധികം കേസുകളാണ് കേരളത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളായവര്‍ നിയമ നടപടികളുമായി അലഞ്ഞുതിരിയവെ, സിഎഎ നടപ്പാക്കില്ല എന്ന പിണറായിയുടെ പ്രസ്താവന പ്രഹസനം മാത്രമാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. കുറിപ്പ് ഇങ്ങനെ...

p

കേന്ദ്രം നടപ്പാക്കിയ പൗരത്വ നിയമഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം വെറും വാചകക്കസര്‍ത്തെന്ന് തെളിയിക്കുന്ന കണക്കുകളാണ് സി.എ.എ വിരുദ്ധ സമരത്തിലെ കേസുകളുടെ എണ്ണം. സി.എ.എ വിരുദ്ധ സമരം നടത്താന്‍ പോലും സമ്മതിക്കാതെ ന്യൂനപക്ഷ വിഭാഗങ്ങളെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടിയ അതേ പിണറായി വിജയനാണ് ഇന്ന് സി.എ.എ നടപ്പാക്കില്ലെന്ന വീരവാദം മുഴക്കിയത്. സി.എ.എക്കെതിരെ സംസ്ഥാനത്ത് നടന്ന സമരങ്ങളുടെ പേരില്‍ ന്യൂനപക്ഷ രാഷ്ട്രീയ, സാമുദായിക സംഘടനകള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ ചുമത്തിയത് 500ലധികം കേസുകളാണ്. കേസില്‍ ഉള്‍പ്പെട്ടവര്‍ ഇപ്പോഴും അതുമായി അലയുമ്പോഴാണ് പിണറായിയുടെ പ്രഹസനമെന്ന വിമര്‍ശനം ശക്തമാണ്.

15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

പിണറായി വിജയന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി പുറത്തുവിട്ട കണക്കുകള്‍. 2020 ഫെബ്രുവരി മൂന്നിന് ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് നുണയാണെന്ന് തെളിയിക്കുന്നതാണ് വിവിധ ജില്ലകളിലെ പൊലീസ് നല്‍കുന്ന വിവരങ്ങള്‍. യു.പിയില്‍ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരെ വെടിവെച്ച് കൊന്നതിന് സമാനമായിട്ടാണ് കേരളത്തില്‍ കേസെടുത്ത് ഒതുക്കാന്‍ ശ്രമിച്ചത്. മുസ്ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ്, മഹല്ല് കമ്മിറ്റികള്‍, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ക്കെതിരെയാണ് ഭൂരിഭാഗം കേസുകളും. കോഴിക്കോട്ട് 104 കേസുകളാണ് ന്യൂനപക്ഷ സംഘടനകള്‍ക്കെതിരെ നിലവിലുള്ളത്. തൃശൂര്‍ 56, എറണാകുളം 42, വയനാട് 19, പത്തനംതിട്ട 24, തിരുവനന്തപുരം 22, കൊല്ലം 14, കാസര്‍ക്കോട് 18, പാലക്കാട് 83, കോട്ടയം 18, കണ്ണൂര്‍ 33 എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്.

ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി; മലപ്പുറത്തെ ക്ലിനിക്കില്‍ മൂവരും ഒരുമിച്ചപ്പോള്‍...ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി; മലപ്പുറത്തെ ക്ലിനിക്കില്‍ മൂവരും ഒരുമിച്ചപ്പോള്‍...

English summary
Muslim Youth League demands withdraws case against CAA Protesters in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X