കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളി അക്രമിച്ച കേസില്‍ ലീഗ് നേതാക്കള്‍ അറസ്റ്റില്‍; പിടിയിലായത് സിപിഎമ്മിനെതിരെ പരാതി നല്‍കിയയാള്‍

Google Oneindia Malayalam News

കണ്ണൂര്‍: മുസ്ലിം പള്ളി കല്ലെറിഞ്ഞ് പൊളിച്ച കേസില്‍ യൂത്ത്‌ലീഗ് നേതാക്കള്‍ അറസ്റ്റില്‍. കാലടി സ്വദേശിയും മുസ്ലിംയൂത്ത് ലീഗ് നേതാവുമായ അബ്ദുള്‍ ഖാദര്‍, മൊയ്തു നിസാമി എന്നിവരെയാണ് നെല്ലിക്കപ്പാലം കാലടിയിലെ മുസ്ലിം പള്ളി കല്ലെറിഞ്ഞു പൊളിച്ച് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

<strong>രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ നീക്കം; ലക്ഷ്യം ദക്ഷിണേന്ത്യയില്‍ 100 സീറ്റ്</strong>രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ നീക്കം; ലക്ഷ്യം ദക്ഷിണേന്ത്യയില്‍ 100 സീറ്റ്

പള്ളി അക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് പ്രചരിച്ചിച്ചവാരായിരുന്നു ഇരുവരും. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങല്‍ക്ക് മുമ്പാണ് പള്ളിക്ക് നേരെ അക്രമം ഉണ്ടായിരുന്നത്. ഇപ്പോള്‍ പിടിയിലായ മൊയ്തു നിസാമിയുള്‍പ്പെട്ട പള്ളിക്കമ്മറ്റി അംഗങ്ങല്‍ അന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

<strong>കെസിആറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആഹ്ലാദത്തോടെ കോണ്‍ഗ്രസ്</strong>കെസിആറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആഹ്ലാദത്തോടെ കോണ്‍ഗ്രസ്

2016 മെയ് ഒന്നിന് അബ്ദുള്‍ റഹ്മാന്‍ സ്മാരക ചാറിറ്റബില്‍ സൊസൈറ്റി കാലടിയില്‍ നടത്തിയ പൊതുയോഗത്തിനിടക്ക് വേദിയിലേക്ക് ഒരു സംഘം കല്ലേറ് നടത്തിയിരുന്നു. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവര്‍ പരിക്കേല്‍ക്കുകയും ചെയ്തു.

muslim-youth-league

ഇതേ ദിവസം രാത്രി ഒമ്പതോടെയാണ് കാലടിയിലെ ജുമാമസ്ജിദിന് നേരെ അക്രമമുണ്ടായത്. കല്ലേറില്‍ പള്ളിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പള്ളിക്ക് നേരെയുണ്ടായ കല്ലേറിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നായിരുന്നു ഇപ്പോള്‍ പിടിയിലായവര്‍ ഉള്‍പ്പടേയുള്ള ലീഗ് നേതൃത്വം പ്രചരിപ്പിച്ചിരുന്നത്.

English summary
muslim youth league leaders arrested on kalady mosque attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X