പോലീസിൽ ആർഎസ്എ്സ് നയം;പ്രതിഷേധം കനക്കുന്നു, പോലീസ് സ്റ്റേഷന് മുന്നിൽ ബീഫ് വച്ചു വിളമ്പി യൂത്ത് ലീഗ്
പട്ടാമ്പി: പോലീസിൽ ആർഎസ്എസ് നയം നടപ്പിലാക്കുന്നതായി ആരോപിച്ച് പോലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് ലിഗിന്റെ പ്രതിഷേധം. ബീഫ് വച്ചു വിളമ്പിയാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം നടന്നത്. കേരള പൊലീസിന്റെ ദൈനംദിന കാര്യങ്ങളിലും അന്നപാനീയങ്ങളിൽ പോലും ആർ എസ് എസ് ഇംഗിതങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാർ കൂട്ട് നിൽക്കുന്നുവെന്ന് മുസ്ലീം യൂത്ത് ലീഗ് ആരോപിച്ചു.
ബീഫ് വച്ച് വിളമ്പിയായിരുന്നു പ്രതിഷേധം. അതേസമയം പോലീസ് അക്കാദമിയിൽ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി മുക്കം പോലീസ് സ്റ്റേഷന് മുന്നിൽ ബീഫ് ഫെസ്റ്റിവൽ നടത്തി. പോലീസിന്റെ പുതിയ ഭക്ഷണക്രമത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയത് കഴിഞ്ഞ ദിവസമാണ്. വിവിധ ക്യാംപുകള്‍ക്ക് നല്‍കാനായി തയാറാക്കിയ മെനുവിലാണ് ബീഫിനെ ഉള്‍പ്പെടുത്താത്തത്.

നിരോധനമല്ലെന്നും ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും പോലീസ് വിശദീകരിച്ചുവെങ്കിലും തീരുമാനം വലിയ പ്രതിഷേധം ഉയരുകയായിരുന്നു. ബീഫ് മാത്രമല്ല മെനുവിൽ മട്ടനും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം എഡിജിപി ബി സന്ധ്യ പ്രതികരിച്ചിരുന്നത്. ഓരോ ക്യാംപിലെയും മെസ് കമ്മിറ്റികള്‍ക്ക് ഭക്ഷണം തീരുമാനിക്കാന്‍ അനുവാദമുണ്ടെന്നുംആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാനാണ് നിര്‍ദേശമെന്നും ഡിജിപി അറിയിച്ചിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications