കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിൽ ആർഎസ്എ്സ് നയം;പ്രതിഷേധം കനക്കുന്നു, പോലീസ് സ്റ്റേഷന് മുന്നിൽ ബീഫ് വച്ചു വിളമ്പി യൂത്ത് ലീഗ്

Google Oneindia Malayalam News

പട്ടാമ്പി: പോലീസിൽ ആർഎസ്എസ് നയം നടപ്പിലാക്കുന്നതായി ആരോപിച്ച് പോലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് ലിഗിന്റെ പ്രതിഷേധം. ബീഫ് വച്ചു വിളമ്പിയാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം നടന്നത്. കേരള പൊലീസിന്റെ ദൈനംദിന കാര്യങ്ങളിലും അന്നപാനീയങ്ങളിൽ പോലും ആർ എസ് എസ് ഇംഗിതങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാർ കൂട്ട് നിൽക്കുന്നുവെന്ന് മുസ്ലീം യൂത്ത് ലീഗ് ആരോപിച്ചു.

ബീഫ് വച്ച് വിളമ്പിയായിരുന്നു പ്രതിഷേധം. അതേസമയം പോലീസ് അക്കാദമിയിൽ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു മുക്കം ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റി മുക്കം പോലീസ് സ്റ്റേഷന് മുന്നിൽ ബീഫ് ഫെസ്റ്റിവൽ നടത്തി. പോലീസിന്റെ പുതിയ ഭക്ഷണക്രമത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയത് കഴിഞ്ഞ ദിവസമാണ്. വിവിധ ക്യാംപുകള്‍ക്ക് നല്‍കാനായി തയാറാക്കിയ മെനുവിലാണ് ബീഫിനെ ഉള്‍പ്പെടുത്താത്തത്. ‌

Kerala Police

നിരോധനമല്ലെന്നും ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും പോലീസ് വിശദീകരിച്ചുവെങ്കിലും തീരുമാനം വലിയ പ്രതിഷേധം ഉയരുകയായിരുന്നു. ബീഫ് മാത്രമല്ല മെനുവിൽ മട്ടനും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം എഡിജിപി ബി സന്ധ്യ പ്രതികരിച്ചിരുന്നത്. ഓരോ ക്യാംപിലെയും മെസ് കമ്മിറ്റികള്‍ക്ക് ഭക്ഷണം തീരുമാനിക്കാന്‍ അനുവാദമുണ്ടെന്നുംആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാനാണ് നിര്‍ദേശമെന്നും ഡിജിപി അറിയിച്ചിരുന്നു.

English summary
Muslim Youth League's beef protest in front of polioce station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X