Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം വിരുദ്ധ പരാമർശം; പിസി ജോർജിനെതിരെ മൂസ്ലീം യൂത്ത് ലീഗ് പ്രതിഷേധം, വീടിന് നേരെ കല്ലേറ്!!

കോട്ടയം: പിസി ജോർജിന്റെ വീടിന് നേരെ മുസ്ലീം ലീഗ് പ്രവർത്തകർ കല്ലെറിഞ്ഞു. മുസ്ലീം വിരുദ്ധ പരാമർശത്തിനെതിരെ മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർ പിസി ജോർജിന്റെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനൊടുവിലായിരുന്നു കല്ലേറ് നടന്നത്.

വോട്ടിങ് മെഷീനിലെ കൃത്രിമം; പ്രതിപക്ഷത്തോട് ചോദ്യങ്ങളുമായി അമിത് ഷാ, ട്വിറ്ററിലൂടെ 6 ചോദ്യങ്ങൾ!

‌കല്ലേറുണ്ടായപ്പോൾ പിസി ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഫോണിൽ കേശവൻ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവിൽ പിസി ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നടന്നത്.

PC George

ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്നവരെ പിന്തുണക്കുന്ന തെണ്ടിപ്പരിഷകളാണ് മുസ്‌ലിങ്ങള്‍ എന്നാമ് പിസി ജോര്‍ജ്ജ് പറഞ്ഞത്. പിസി ജോര്‍ജിന്റെ നിലവിലെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധം അറിയിക്കാന്‍ വിളിച്ചയാളോടാണ് പൂഞ്ഞാര്‍ എംഎല്‍എ മോശമായി സംസാരിച്ചത്. ഇത് സംബന്ധിച്ച ഓഡിയോ സംഭാഷണം പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

മുസ്ലിം സമുദായത്തെ ആക്ഷേപിച്ച പിസി ജോര്‍ജ് മാപ്പുപറയണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ആദ്യം സമരവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നാട്ടുകാരും മാര്‍ച്ചിനൊപ്പം കൂടിയതോടെ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. പോലീസ് എത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+