ഗായകനെ കൊലപ്പെടുത്തി; കലാപ ഭീതിയില്‍ ഗ്രാമം, മുസ്ലിംകള്‍ ഓടി രക്ഷപ്പെടുന്നു!! പൂജാരി അറസ്റ്റില്‍

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam
cmsvideo
രാജസ്ഥാനിലെ ഗ്രാമത്തില്‍ നിന്നും മുസ്ലിങ്ങളുടെ കൂട്ടപ്പലായനം | Oneindia Malayalam

ജയ്പൂര്‍: ക്ഷേത്ര പൂജാരിയും സുഹൃത്തുക്കളും ചേര്‍ന്ന് മുസ്ലിം ഗായകനെ കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ഐക്യത്തില്‍ കഴിഞ്ഞിരുന്ന ഗ്രാമീണര്‍ രണ്ടുതട്ടിലായി. ഇപ്പോള്‍ മുസ്ലിംകള്‍ ഭീതിയിലാണ്. ഏത് സമയവും തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു. തുടര്‍ന്ന് വീടുവിട്ടു ഓടി രക്ഷപ്പെടുകയാണ് മുസ്ലിംകള്‍- എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാജസ്ഥാനിലെ ഗ്രാമത്തിലാണ് സംഭവം. 300ഓളം മുസ്ലിംകള്‍ ഗ്രാമം വിട്ടുപോയി. ഏത് സമയവും ആക്രമണമുണ്ടായേക്കാമെന്ന് പറഞ്ഞാണ് അവര്‍ രക്ഷപ്പെടുന്നത്. നിസാര കാര്യമാണ് കൊലപാതകത്തിലേക്കും തുടര്‍ന്നുള്ള പലായനത്തിലേക്കും നയിച്ചതെന്ന് പോലീസ് പറയുന്നു.

പാകിസ്താനോട് ചേര്‍ന്ന ഗ്രാമം

പാകിസ്താനോട് ചേര്‍ന്ന ഗ്രാമം

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ദന്‍ഡല്‍ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞമാസം അവസാനത്തിലാണ് നാടന്‍ പാട്ടുകാരനായ അഹ്മദ് ഖാന്‍ കൊല്ലപ്പെട്ടത്.

ഹിന്ദു ദേവതയെ കുറിച്ചുള്ള പാട്ട്

ഹിന്ദു ദേവതയെ കുറിച്ചുള്ള പാട്ട്

ഹിന്ദു ദേവതയെ കുറിച്ച് ഇയാള്‍ പാടിയ വരികള്‍ തെറ്റിയെന്നാരോപിച്ചാണ് പൂജാരിയും സുഹൃത്തുക്കളും കൊലനടത്തിയതെന്ന് പോലീസ് പറയുന്നു. വാക്ക് തര്‍ക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നും പോലീസ് പറഞ്ഞു.

ലങ്ക മങ്കണിയാര്‍ സമുദായം

ലങ്ക മങ്കണിയാര്‍ സമുദായം

ലങ്ക മങ്കണിയാര്‍ സമുദായത്തില്‍പ്പെട്ട വ്യക്തിയാണ് 45 കാരനായ അഹ്മദ് ഖാന്‍. ഹൈന്ദവ ഭക്തി ഗാനങ്ങള്‍ ഏറെ കാലമായി പാടിവരുന്നവരാണ് ലങ്ക മങ്കണിയാര്‍ സമുദായം.

തര്‍ക്കം തുടങ്ങുന്നത്

തര്‍ക്കം തുടങ്ങുന്നത്

ഉല്‍സവ കാലത്ത് ഈ സമുദായത്തില്‍പ്പെട്ട ഗായകര്‍ക്ക് തിരക്ക് കൂടും. അഹ്മദ് ഖാന്‍ പാടാന്‍ തുടങ്ങവെ വരികളില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് പൂജാരി രമേശ് സുത്താറും സുഹൃത്തുക്കളും ആവശ്യപ്പെട്ടു.

അഹ്മദ് ഖാന്റെ പാട്ടുപെട്ടി

അഹ്മദ് ഖാന്റെ പാട്ടുപെട്ടി

ഇതോടെയാണ് തര്‍ക്കമുണ്ടായത്. ഏറെ നേരം വാഗ്വാദമുണ്ടായി. പൂജാരിയും സംഘവും പിന്നീട് അഹ്മദ് ഖാന്റെ പാട്ടുപെട്ടിയും മറ്റും നശിപ്പിക്കുകയും ഇയാളെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇരുവിഭാഗവും സംഘടിച്ചു

ഇരുവിഭാഗവും സംഘടിച്ചു

കൊലപാതകത്തിന്റെ വാര്‍ത്ത പരന്നതോടെ മുസ്ലിംകള്‍ ഒരുഭാഗത്തും ഹിന്ദുക്കള്‍ മറുഭാഗത്തും സംഘടിക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുന്ന ഇരുകൂട്ടരും തമ്മില്‍ ഭന്നത രൂക്ഷമായിരിക്കുകയാണിപ്പോള്‍.

പൂജാരി അറസ്റ്റില്‍

പൂജാരി അറസ്റ്റില്‍

മുതിര്‍ന്ന പോലീസ് ഓഫീസര്‍ ഗൗരവ് യാദവ് ആണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് അഹ്മദ് ഖാന്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞില്ല. പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബന്ധുക്കള്‍ പറയുന്നത്

ബന്ധുക്കള്‍ പറയുന്നത്

പൂജാരിയോടൊപ്പമുണ്ടായിരുന്നവര്‍ ഒളിവിലാണ്. എന്നാല്‍ പൂജാരി രമേശ് സുത്താറിന് ഞെട്ടല്‍ മാറിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട ഒന്നും അവര്‍ പറഞ്ഞില്ല.

ഇനി ഗ്രാമത്തില്‍ നില്‍ക്കില്ല

ഇനി ഗ്രാമത്തില്‍ നില്‍ക്കില്ല

ഹിന്ദുക്കള്‍ തന്റെ സഹോദരനെ കൊലപ്പെടുത്തിയെന്ന് അഹ്മദ് ഖാന്റെ ബന്ധു റാഖാ ഖാന്‍ പറഞ്ഞു. ഇനി ഈ ഗ്രാമത്തില്‍ നില്‍ക്കില്ലെന്നും വീടുവിട്ടു പോകുകയാണെന്നും റാഖാ ഖാന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഭക്ഷണം

സര്‍ക്കാര്‍ ഭക്ഷണം

ഇപ്പോള്‍ ഗ്രാമത്തിനടുത്ത ഒരു സ്‌കൂളില്‍ അഭയം തേടിയിരിക്കുകയാണ് നിരവധി പേര്‍. സംസ്ഥാന സര്‍ക്കാര്‍ ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രാദേശിക ഭരണകൂടം ഇവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും വിതരണം ചെയ്തിട്ടുണ്ടെന്നും റാഖാ ഖാന്‍ പറഞ്ഞു.

English summary
Muslims Flee Rajasthan Village After Muslim Folk Singer Killed
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്