കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മുസ്ലിമുകള്‍ രാജ്യത്തിന് മാതൃക: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസന്‍

  • By Desk
Google Oneindia Malayalam News

കുന്ദമംഗലം: കേരളത്തിലെ മുസ്്‌ലിംകളുടെ വിദ്യാഭ്യാസ ശാക്തീകരണ സംരംഭങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസന്‍ അഭിപ്രായപ്പെട്ടു. മര്‍കസില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ ബാക് ടു മര്‍കസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനവും ശാന്തിയുമാണ് ഇസ്്‌ലാം മതം വിഭാവനം ചെയ്യുന്നത്. മര്‍കസ് പോലുള്ള സ്ഥാപനങ്ങള്‍ ഇസ്്‌ലാമിന്റെ യഥാര്‍ത്ഥമായ മൂല്യങ്ങളിലൂടെ സമൂഹത്തെ നയിക്കുന്ന ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. മുസ്്‌ലിംകളെക്കുറിച്ച് ഭീകരവാദികള്‍ എന്ന പ്രതിഛായ രൂപപ്പെടുത്തുന്നതില്‍ അമേരിക്കയ്ക്കും ഇസ്രയേലിനും പ്രത്യേക താല്‍പര്യങ്ങളുണ്ട്. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിലൂടെ ഇസ്്‌ലാമിക വിശ്വാസത്തെ വ്രണപ്പെടുത്താനും മധ്യേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കാനുമാണ് അമേരിക്കയും ഇസ്രയേലും ശ്രമിക്കുന്നത്. ഇന്ത്യയുടെ നിലപാട് ഫലസ്തീനും നീതിക്കുമൊപ്പമാണ്.

മോഷണശ്രമത്തിനിടയില്‍ വൃദ്ധ ദമ്പതികളെ വെട്ടുകത്തി ഉപയോഗിച്ചു വെട്ടി, രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിമോഷണശ്രമത്തിനിടയില്‍ വൃദ്ധ ദമ്പതികളെ വെട്ടുകത്തി ഉപയോഗിച്ചു വെട്ടി, രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി സ്‌കീമുകളാണ് ഗവണ്‍മെന്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് അലുംനി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി അധ്യക്ഷത വഹിച്ചു. അലുംനി പുറത്തിറക്കിയ സപ്ലിമെന്റ് സി.മുഹമ്മദ് ഫൈസി പ്രകാശനം ചെയ്തു.

muslim

ദേശീയ മനോരിറ്റി കമ്മീഷന്‍ അംഗം അഡ്വ നൗഷാദ്, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, ഡോ.അബ്ബാസ് പനക്കല്‍, ഡോ.അബൂബക്കര്‍ പത്തംകുളം, സി.കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍, ഫൈസല്‍ കല്‍പ്പക, സലാം കോളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്്ദുറഹ്്മാന്‍ എടക്കുനി സ്വാഗതവും സ്വാദിഖ് കല്‍പള്ളി നന്ദിയും പറഞ്ഞു.
English summary
Muslims in kerala are the models of the nation-Sayid khairul hasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X