കേരളത്തില്‍ ബലിപെരുന്നാള്‍ സെപ്തംബര്‍ 12ന്
കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ സെപ്തംബര്‍ 12ന്. കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ ശനിയാഴ്ച ദുല്‍ഹജ്ജ് ഒന്നും 12ന് ബിലിപെരുന്നാളും ആയിരിക്കുമെന്ന് കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈ്‌ളലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ഹമീദ് മദീനി എന്നിവരും ഇതേദിവസം ബലിപെരുന്നാള്‍ ഉറപ്പിച്ചിട്ടുണ്ട്. ബലിപെരുന്നാള്‍ 12ന് ആയിരിക്കുമെന്ന് സൗദി അടക്കമുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.

ഹജ്ജ് ചടങ്ങുകള്‍ക്ക് 10ന് തുടക്കമാകും. 15ന് അവസാനിക്കും. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മാഇല്‍ നെ ദൈവ കല്‍പ്പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനും ബലി പെരുന്നാള്‍ എന്ന് പേരു വന്നത്. ബലിപെരുന്നാള്‍ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്.












Click it and Unblock the Notifications