മുത്തൂറ്റ് കവര്‍ച്ച പിടികൂടാന്‍ പോയ കേരള പൊലീസിനെ സ്ത്രീകള്‍ കല്ലെറിഞ്ഞോട്ടിച്ചു
തിരുവനന്തപുരം: മുത്തൂറ്റ് കോവളം ശാഖയില്‍ നിന്നും കവര്‍ച്ച നടത്തി മുങ്ങിയ 13 അംഗ സംഘത്തെ കണ്ടെത്തിയിട്ടും പിടികൂടാനാകാതെ കേരള പൊലീസ്. രണ്ടാം തവണയും കള്ളന്മാരെ പിടികൂടാന്‍ പൊലീസ് നടത്തിയ ശ്രമം വിഫലമായി. ഝാര്‍ഖണ്ഡിലെ ഒരു കോളനിയില്‍ നിന്നും 13 പ്രതികളേയും പിടികൂടാനെത്തിയ കേരള പൊലീസ് സംഘത്തെ സ്ത്രീകള്‍ കല്ലെറിഞ്ഞ് ഓടിച്ചു.
കള്ളന്മാരെ പിടികൂടാനുള്ള ദൗത്യം ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. മടങ്ങിവരവ് തിരിച്ചടിയല്ലെന്നും ബദല്‍ മാര്‍ഗത്തിലൂടെ എത്രയും വേഗം കള്ളന്മാരെ പിടികൂടുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കടേഷ്. സംഘത്തില്‍ ഉള്‍പ്പെട്ട 13 പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ചിത്രവും ലഭിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് പൊലീസ് കള്ളന്മാര്ക്ക് വിവരം ഒറ്റിക്കൊടുത്താണെന്ന് സംശയിക്കുന്നു.

ആദ്യതവണയും കള്ളന്മാരെ പിടിയ്ക്കാനെത്തിയപ്പോള് കോളനിയിലെ സ്ത്രീകളും കുട്ടികളും പ്രതിഷേധവുമായി എത്തിയിരുന്നു. അംഗബലം കുറവായതിനാല്‍ അന്ന് പൊലീസിനവരെ നേരിടാനായിരുന്നില്ല. കോടതി വഴി പ്രതികളെ പിടികൂടാനുള്ള ശ്രമമാണ് പൊലീസ് ഇനി നടത്തുന്നത്. അതോടെ കള്ളന്മാരെ പിടിയ്ക്കേണ്ടതിന്റെ ഉത്തരവാദിത്തം ഝാര്‍ഖണ്ഡ് പൊലീസിനും ഏറ്റെടുക്കേണ്ടി വരും. 50 ലക്ഷം രൂപയുടെ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് പ്രതികള്‍ മുത്തൂറ്റ് ശാഖയില്‍ നിന്ന് കവര്‍ന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications