കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തൂറ്റ് കവര്‍ച്ച പിടികൂടാന്‍ പോയ കേരള പൊലീസിനെ സ്ത്രീകള്‍ കല്ലെറിഞ്ഞോട്ടിച്ചു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: മുത്തൂറ്റ് കോവളം ശാഖയില്‍ നിന്നും കവര്‍ച്ച നടത്തി മുങ്ങിയ 13 അംഗ സംഘത്തെ കണ്ടെത്തിയിട്ടും പിടികൂടാനാകാതെ കേരള പൊലീസ്. രണ്ടാം തവണയും കള്ളന്‍മാരെ പിടികൂടാന്‍ പൊലീസ് നടത്തിയ ശ്രമം വിഫലമായി. ഝാര്‍ഖണ്ഡിലെ ഒരു കോളനിയില്‍ നിന്നും 13 പ്രതികളേയും പിടികൂടാനെത്തിയ കേരള പൊലീസ് സംഘത്തെ സ്ത്രീകള്‍ കല്ലെറിഞ്ഞ് ഓടിച്ചു.

കള്ളന്‍മാരെ പിടികൂടാനുള്ള ദൗത്യം ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. മടങ്ങിവരവ് തിരിച്ചടിയല്ലെന്നും ബദല്‍ മാര്‍ഗത്തിലൂടെ എത്രയും വേഗം കള്ളന്‍മാരെ പിടികൂടുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കടേഷ്. സംഘത്തില്‍ ഉള്‍പ്പെട്ട 13 പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ചിത്രവും ലഭിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് പൊലീസ് കള്ളന്‍മാര്‍ക്ക് വിവരം ഒറ്റിക്കൊടുത്താണെന്ന് സംശയിക്കുന്നു.

Crime

ആദ്യതവണയും കള്ളന്‍മാരെ പിടിയ്ക്കാനെത്തിയപ്പോള്‍ കോളനിയിലെ സ്ത്രീകളും കുട്ടികളും പ്രതിഷേധവുമായി എത്തിയിരുന്നു. അംഗബലം കുറവായതിനാല്‍ അന്ന് പൊലീസിനവരെ നേരിടാനായിരുന്നില്ല. കോടതി വഴി പ്രതികളെ പിടികൂടാനുള്ള ശ്രമമാണ് പൊലീസ് ഇനി നടത്തുന്നത്. അതോടെ കള്ളന്‍മാരെ പിടിയ്‌ക്കേണ്ടതിന്റെ ഉത്തരവാദിത്തം ഝാര്‍ഖണ്ഡ് പൊലീസിനും ഏറ്റെടുക്കേണ്ടി വരും. 50 ലക്ഷം രൂപയുടെ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് പ്രതികള്‍ മുത്തൂറ്റ് ശാഖയില്‍ നിന്ന് കവര്‍ന്നത്.

English summary
Muthoot Bank Robbery: Investigation team attacked by women in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X