Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂത്തൂറ്റിലും പണിമുടക്ക്; പലിശ വാങ്ങി പണമുണ്ടാക്കും, ശമ്പളം കൊടുക്കില്ലേ?

കൊച്ചി: മൂത്തൂറ്റ് ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ പണിമുടക്കിലേക്ക്. സംഘടനാ പ്രവര്‍ത്തനം നടത്തിയതിന് അന്യായമായി പരിച്ചുവിട്ട തൊഴിലാളികളെ തിരച്ചെടുക്കുക, അനധികൃത സ്ഥലംമാറ്റങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ് ആന്‍ഡ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു)ന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

കഴിഞ്ഞ രണ്ട് മാസത്തോളമായി സംഘടന പ്രക്‌ഷോഭത്തിലണ്. 125 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് ഫിനാന്‍സില്‍ നിയമപരമായ തൊഴില്‍ വ്യവസ്ഥകള്‍ പാലിച്ചിരുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിന് അംഗീകൃത സംവിധാനമില്ല. ജോലിസമയം, അവധി, സ്ഥലംമാറ്റം, പ്രൊമോഷന്‍ തുടങ്ങിയവ സംബന്ധിച്ച സ്റ്റാന്‍ഡിങ് ഓര്‍ഡറുകള്‍ നിലവിലില്ല. ഇവയൊക്കെ തോന്നുവിധം മാറ്റിമറിക്കപ്പെടാറാണ് പതിവ്. ശമ്പളത്തിന്റെ കാര്യത്തിലും വ്യവസ്ഥകളില്ലെന്നും തൊഴിലാളികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Muthoot Finance

സംഘടനയില്‍ അംഗങ്ങളായ മൂത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ചേരുന്ന അറിയിപ്പ് വന്ന ദിവസമാണ് സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ജീവനക്കാരടക്കം 25 പേരെ സ്ഥലം മാറ്റിയത്. സ്ഥലംമാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സൂചനാസമരവും നാലുവട്ടം ചര്‍ച്ചയും കഴിഞ്ഞിട്ടും ഫലം കാണാത്തതിനാലാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സില്‍ ശമ്പളത്തിന്റെ കാര്യത്തിലും വ്യവസ്ഥകളില്ല. താല്‍ക്കാലിക്ക ജീവനക്കാര്‍ക്ക് 1000 രൂപ പോലും ശമ്പളമില്ല. 33 വര്‍ഷം സബ്സ്റ്റാഫായി ജോലി ചെയ്തവര്‍ക്ക് ദിവസം 400 രൂപ പോലും ശമ്പളമില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+