Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനം വന്നതോടെ മുത്തൂറ്റും തൊഴിലാളികളും ഭായ് ഭായ്; അപ്പോള്‍ സിഐടിയുക്കാരോ?

മൂത്തൂറ്റ് ഫിനാന്‍സ് തൊഴിലാളികള്‍ നടത്തിവരുന്ന സമരം തീര്‍ന്നതോടെ മൂത്തൂറ്റിന്റെ ബ്രാഞ്ചുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു.

കൊച്ചി: മൂത്തൂറ്റ് ഫിനാന്‍സ് തൊഴിലാളികള്‍ നടത്തിവരുന്ന സമരം തീര്‍ന്നതോടെ മൂത്തൂറ്റിന്റെ ബ്രാഞ്ചുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു. ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച പ്രതികാരനടപടികള്‍ പിന്‍വലിക്കാമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് സമ്മതിച്ചതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലംമാറ്റിയ ജീവനക്കാരെ സംസ്ഥാനത്തിനകത്തെ ശാഖകളില്‍ നിയമിക്കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചു. സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാത്തതിന് ജീവനക്കാര്‍ക്കെതിരെയെടുത്ത നടപടികള്‍ പിന്‍വലിക്കും. സസ്‌പെന്‍ഷനിലായവര്‍ക്ക് സബ്‌സിസ്റ്റന്റ്‌സ് അലവന്‍സിനുപുറമെ ശമ്പളത്തിന്റെ 25 ശതമാനംകൂടി നല്‍കാമെന്നും മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്.

അതേസമയം തൊഴിലാളികളുടെ ഒരു ആവശ്യവും അംഗീകരിക്കാന്‍ തയ്യാറാകാത്ത മാനേജ്‌മെന്റ് നോട്ട് നിരോധനത്തിലാണ് മുട്ട് മടക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനേജ്‌മെന്റിന്റെ ചര്‍ച്ചകളോടുള്ള നിഷേധാത്മക സമീപനത്തിനെതിരെ ജീവനക്കാര്‍ ശക്തമായി പ്രതിരോധം ഉയര്‍ത്തിയതോടെ മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. സമരത്തിനിടയില്‍ ഇടപാടുകാര്‍ക്ക് തൊഴിലാളികളെ കുറ്റപ്പെടുത്തി മുത്തൂറ്റ് സന്ദേശമയക്കുകയും ചെയ്തിരുന്നു. ജോലിക്ക് തയ്യാറാകുന്ന ജീവനക്കാരെ സമരാനുകൂലികള്‍ തടയുന്നുവെന്ന് കാണിച്ചാണ് ഉപഭോക്താക്കള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ് സന്ദേശമയച്ചത്.

 ശമ്പളം തിരിച്ച് നല്‍കും

ശമ്പളം തിരിച്ച് നല്‍കും

ക്രിമിനല്‍ കേസില്‍പെട്ട ജീവനക്കാര്‍ക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. മൂന്നുദിവസത്തെ പണിമുടക്കിന്റെപേരില്‍ പിടിച്ചെടുത്ത ഏഴ് ദിവസത്തെ ശമ്പളം തിരിച്ചുനല്‍കും.

 വ്യവസ്ഥകള്‍ ഒരു മാസത്തിനകം പ്രാബല്യത്തില്‍

വ്യവസ്ഥകള്‍ ഒരു മാസത്തിനകം പ്രാബല്യത്തില്‍

മന്ത്രി ടിപി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ തൊഴിലാളിസംഘടനാപ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനമായാത്. തീരുമാനമായ വ്യവസ്ഥകള്‍ ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരുത്തണം.

 ഇടപാടുകാര്‍ക്ക് സന്ദേശം

ഇടപാടുകാര്‍ക്ക് സന്ദേശം

സിഐടിയുവിന്റെ പിന്തുണയോടെയുള്ള മുത്തൂറ്റ് ജീവനക്കാരുടെ സമരത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നായിരുന്നു മാനേജ്‌മെന്റിന്റെ ആരോപണം. സമരത്തിനിടയില്‍ ഇടപാടുകാര്‍ക്ക് തൊഴിലാളികളെ കുറ്റപ്പെടുത്തി മുത്തൂറ്റ് സന്ദേശമയക്കുകയും ചെയ്തു. ജോലിക്ക് തയ്യാറാകുന്ന ജീവനക്കാരെ സമരാനുകൂലികള്‍ തടയുന്നുവെന്ന് കാണിച്ചാണ് ഉപഭോക്താക്കള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ് സന്ദേശമയച്ചത്.

സര്‍ക്കാര്‍ ചര്‍ച്ച നടത്തണം

സര്‍ക്കാര്‍ ചര്‍ച്ച നടത്തണം

മൊത്തം ജീവനക്കാരില്‍ നേരിയ ശതമാനം ആള്‍ക്കാര്‍ മാത്രം അംഗങ്ങളായുള്ള സിഐടിയു യൂണിയനുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+