കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഐടിയു ഞങ്ങളെ തേടി വന്നതല്ല, ഞങ്ങൾ അങ്ങോട്ട് ചെന്നതാണ്; മുത്തൂറ്റിലെ തൊഴിലാളികള്‍ പറയുന്നു

Google Oneindia Malayalam News

ആലപ്പുഴ: സ്വകാര്യ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിലെ സമരത്തില്‍ വിശദീകരണവുമായി മുത്തൂറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍. സമരത്തിലെ സിഐടിയുവിന്‍റെ സാന്നിധ്യം എങ്ങനെയുണ്ടായെന്നാണ് തൊഴിലാളി യൂണിയന്‍ സെക്രട്ടറി ഷിജോയ് പോള്‍ വ്യക്തമാക്കുന്നത്.

തൊഴിലാളി പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ സിഐടിയു തങ്ങളെ തേടിവന്നതല്ല, ഞങ്ങള്‍ സിഐടിയുവിനെ തേടി അങ്ങോട്ട് ചെന്നതാണെന്നാണ് തൊഴിലാളി യൂണിയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. സമരത്തെ മാനേജ്മെന്‍റ് ബോധപൂര്‍വ്വം രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും യൂണിയന്‍ അഭിപ്രായപ്പെടുന്നു. മുത്തൂറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍റെ ഫെയ്സ്ബുക്ക് പേജില്‍ വന്ന വിശദീകരണത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ചിലത് പറയാനുണ്ട്

ചിലത് പറയാനുണ്ട്

സിഐടിയു ഞങ്ങളെ തേടി വന്നതല്ല ഞങ്ങൾ സിഐടിയുവിനെ തേടി അങ്ങോട്ട്‌ ചെന്നത് ആണ്

പ്രിയപ്പെട്ടവരെ...

മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ നിലനിൽപ്പിനു വേണ്ടി നടത്തുന്ന അവകാശ പോരാട്ടത്തെ, മാനേജുമെന്റ് ബോധപൂർവ്വം രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമിക്കുന്ന പശ്ചാ തലത്തിൽ ചിലത് പറയാനുണ്ട്

ഞങ്ങളെ തേടി വന്നതല്

ഞങ്ങളെ തേടി വന്നതല്

സിഐടിയു ഞങ്ങളെ തേടി വന്നതല്ല. ഞങ്ങൾ ഗതികെട്ട, നിസ്സഹായ അവസ്ഥയിൽ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനത്തെ, സിഐടിയു വിനെ തേടി അങ്ങോട്ട്‌ ചെന്നതാണ്, വർഗ്ഗ ബോധമുള്ള തൊഴിലാളിവർഗ്ഗം എന്ന നിലക്ക് സ്വന്തം ജോലികൾ പോലും മാറ്റി വച്ച് ഞങളുടെ ക്ഷേമത്തിന് വേണ്ടി ഞങ്ങളെ സഹായിക്കാൻ ഞങ്ങൾക്കൊപ്പം തെരുവിലേക്ക് ഇറങ്ങിവന്നവരാണ് സിഐടിയു എന്ന പ്രസ്ഥാനവും അതിന്റെ ലീഡർഷിപ്പും.

കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല

കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല

മുത്തൂറ്റിൽ സിഐടിയു എന്ന സംഘടനയുടെ ഭാഗമായി നിൽക്കുന്നത് കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല. കോൺഗ്രസ്‌, ബിജിപി, ലീഗ്, കേരളാ കോൺഗ്രസ്‌ തുടങ്ങി എല്ലാ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ പിൻപറ്റുന്നവരും ഉണ്ട്, സമരരംഗത്തും അവകാശ പോരാട്ടത്തിലും ഒരേ മനസോടെ ഒറ്റകെട്ടായി ആണ് അവർ ഓരോരുത്തരും പ്രവർത്തിക്കുന്നത്..

ചീട്ടുകൊട്ടാരം പോലെ തകർന്നടിയും

ചീട്ടുകൊട്ടാരം പോലെ തകർന്നടിയും

മാനേജുമെന്റ് പ്രതിനിധി വീഡിയോയിൽ അമ്പാടും എമ്പാടും സിഐടിയു, സിഐടിയു എന്ന് ആവർത്തിച്ചു പറഞ്ഞതിന്റെ ഉദ്ദേശം സിഐടിയുവിനെ രാഷ്ട്രീയമായി ആക്രമിച്ച്‌ സമരം പൊളിക്കാം എന്ന മനക്കോട്ടയിൽ ആണെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് ഒക്കെ ബോധ്യപെട്ടിട്ടുണ്ട്, നിസംശയം പറയാം അതൊക്കെ ചീട്ടുകൊട്ടാരം പോലെ തകർന്നടിയും, ആ ദൗത്യം ഞങ്ങൾ ജീവനക്കാർ ഒറ്റകെട്ടായി ഏറ്റെടുക്കും.

ആളിപടരുക തന്നെ ചെയ്യും

ആളിപടരുക തന്നെ ചെയ്യും

നിങ്ങൾ ഊതികെടുത്താൻ നോക്കുന്ന ഓരോ നിമിഷവും ഞങ്ങൾ ആളിപടരുക തന്നെ ചെയ്യും. നിങ്ങളുടെ പണക്കൊഴുപ്പിനെ ഞങ്ങൾ പോരാട്ടവീര്യം കൊണ്ട് അതിജീവിക്കും. നിങ്ങളുടെ നുണകളെ പൊതുസമൂഹത്തിനു മുന്നിൽ തെളിവുകൾ നിരത്തി ഞങ്ങൾ നേരിടും..

ഇനിയും ഇനിയും വിളിക്കും

ഇനിയും ഇനിയും വിളിക്കും

നോൺ ബാങ്കിംഗ് മേഖലയിൽ ജോലി ചെയുന്ന തൊഴിലാളികളുടെ ശമ്പളവും, അലവൻസും ജീവിതവും പൊതുസമൂഹം ചർച്ച ചെയ്യുകതന്നെ വേണം, അതിന് സിഐടിയു എന്ന മഹാ പ്രസ്ഥാനം ഒരു നിമിത്തം ആയിട്ടുണ്ടെങ്കിൽ, സിഐടിയു സിന്ദാബാദ്‌ എന്ന മുദ്രാവാക്യം തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ തന്നെ ഇനിയും ഇനിയും വിളിക്കും...

വരമ്പിൽ നിന്നും കാണുന്ന പോലല്ല ചെളിയിലെ ജീവിതം*

വിപ്ലവ അഭിവാദ്യങ്ങളോടെ..

ഷിജോയ് പോൾ

സെക്രട്ടറി
മുത്തൂറ്റ് ഫിൻകോർപ്പ് യൂണിറ്റ്

ഫേസ്ബുക്ക് പോസ്റ്റ്

തൊഴിലാളി യൂണിയന്‍

ചിദംബരത്തെ വീഴ്ത്തി, അടുത്തത് ഡികെ ശിവകുമാറോ? ഹവാലാ കേസില്‍ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്‍റ്ചിദംബരത്തെ വീഴ്ത്തി, അടുത്തത് ഡികെ ശിവകുമാറോ? ഹവാലാ കേസില്‍ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്‍റ്

<strong>ബാങ്ക് ലയനങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി; രാജ്യത്ത് ഇനിയുണ്ടാവുക 12 പൊതുമേഖല ബാങ്കുകള്‍ മാത്രം</strong>ബാങ്ക് ലയനങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി; രാജ്യത്ത് ഇനിയുണ്ടാവുക 12 പൊതുമേഖല ബാങ്കുകള്‍ മാത്രം

English summary
Muthoot Finance Employees Union fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X