കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് മുതൽ വായ്പയുമില്ല പണയവുമില്ല; കേരളത്തിലെ 15 ശാഖകളുടെ പ്രവർത്തനം നിർത്താനൊരുങ്ങി മുത്തൂറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ 15 ശാഖകൾ അടച്ചുപൂട്ടാനൊരുങ്ങി മുത്തൂറ്റ് ഫിനാൻസ്. പത്രപരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് മുതൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 15 ശാഖകൾ അടച്ചു പൂട്ടാനാണ് മുത്തൂറ്റ് തീരുമാനിച്ചിരിക്കുനന്ത്. തൊഴിലാളി സമരത്തെ തുടർന്ന് കുറച്ച് ദിവസങ്ങളിലായി മുത്തൂറ്റ് ശാഖകളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. 15 ശാഖകളിൽ ഇന്ന് മുതൽ സ്വർണ പണയത്തിന്മേൽ വായ്പ നൽകില്ലെന്നാണ് പരസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ അടച്ചുപൂട്ടലിന്റെ കാരണം പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല.

ശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്, പ്രതിഷേധവുമായി വൊക്കലിംഗരുംശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്, പ്രതിഷേധവുമായി വൊക്കലിംഗരും

എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂർ, പെരിങ്ങമല, പുനലൂർ, കൊട്ടാരക്കര, ഭരണിക്കാാവ്, തെങ്ങണ, കുമിളി കൊളുത്ത് പാലം, പതിരിപാല, പാലക്കാട് സുൽത്താൻപേട്ട, കോട്ടക്കൽ ചങ്കുവെട്ടി, മലപ്പുറം എന്നീ ശാഖകളുടെ പ്രവർത്തനമാണ് അവസാനിപ്പിക്കുന്നത്.. പണയം വെച്ച ഉരുപ്പടികൾ തിരിച്ചെടുത്ത് വായ്പ തീർക്കാൻ ഇടപാടുകാർക്ക് മൂന്ന് മാസത്തെ സമയമുണ്ടെന്നും പരസ്യത്തിൽ അറിയിപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നതായും പറയുന്നുണ്ട്.

muthoot

സിഐടിയുവിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാൻസിൽ തൊഴിലാളി സമരം നടക്കുന്നത്. പ്രശ്ന പരിഹാരത്തിനായി തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തിൽ ചർച്ച നടക്കാനിരിക്കെയാണ് ശാഖകൾ അടച്ചുപൂട്ടാൻ മുത്തൂറ്റിന്റെ തീരുമാനം. സമയം മൂലം മുത്തൂറ്റ് ശാഖകളുടെ പ്രവർത്തനം സ്തംഭിച്ച സാഹചര്യത്തിൽ മുന്നൂറോളം ശാഖകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അടച്ചുപൂട്ടുന്ന ശാഖകളിലെ ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സമരത്തിനിടെ ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാനർജി റോഡിലെ ഹെഡ് ഓഫീസിൽ നടന്നുവന്ന സമരത്തിനിടെ എംഡി ഓഫീസിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 14 ദിവസമായി സിഐടിയുവിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് ശാഖകളിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.

കെഎസ്ആർടിസി കട്ടപ്പുറത്ത് തന്നെ.. ശമ്പള വിതരണം മുടങ്ങി, ഓണത്തിന് വേണ്ടത് 93.5 കോടി?കെഎസ്ആർടിസി കട്ടപ്പുറത്ത് തന്നെ.. ശമ്പള വിതരണം മുടങ്ങി, ഓണത്തിന് വേണ്ടത് 93.5 കോടി?

English summary
Muthoot finance to close it's 15 branches across Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X