സിഐടിയു പ്രവർത്തകരുടെ അതിക്രമം; മുത്തൂറ്റിലെ വനിതാ മാനേജരുടെ തലയിൽ മീൻവെള്ളം ഒഴിച്ചു!
ഇടുക്കി: മുത്തൂറ്റ് ഫിനാന്‍സ് ശാഖലയിലെ വനിതാ മാനേജര്‍ക്ക് നേരേ സിഐടിയു പ്രവര്‍ത്തകരുടെ അതിക്രമം. മാനേജര്‍ അനിത ഗോപാലിന്റെ തലയിലൂടെ സിഐടിയു പ്രവര്‍ത്തകര്‍ മീന്‍വെള്ളം ഒഴിച്ചു. ഓഫീസിന് പുറത്തുനിന്നിരുന്ന സിഐടിയു പ്രവര്‍ത്തകരാണ് തനിക്കെതിരേ അതിക്രമം നടത്തിയതെന്ന് അനിതാ ഗോപാല്‍ ആരോപിച്ചു.
100-12 പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഓഫീസ് തുറക്കാനായി എത്തിയപ്പോള്‍ അതിലൊരാള്‍ ഓടിവന്ന് വലിയ പ്ലാസ്റ്റിക് പാത്രത്തിൽ മീൻ വെള്ളം ഒഴിച്ചു. . തൊട്ടുപിന്നാലെ മറ്റൊരാളും മീന്‍വെള്ളം ദേഹത്തേക്ക് ഒഴിച്ചെന്നും അവർ ആരോപിച്ചു. ഓഫീസിലെ പൂട്ട് തകരാറിലായിരുന്നെന്നും, പൂട്ട് അറുത്താണ് ഓഫീസിനകത്ത് കയറിയതെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിന് മുത്തൂറ്റ് കട്ടപ്പന ശാഖയിൽ അതിക്രമം ഉണ്ടായിട്ടുണ്ട്. മിക്ക ദിവസങ്ങളിലും ഇവര്‍ ഓഫീസിന്റെ പൂട്ടില്‍ ഈയം ഒഴിക്കുകയും ഓഫീസ് തുറക്കുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ടെന്ന് ജീവനക്കാർ ആരോപിക്കുന്നു. അക്രമം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ശാഖയിൽ പോലീസ് കാവൽ നിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പോലീസിനെ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിത ജീവനക്കാരിക്ക് നേരെ അതിക്രമം നടന്നത്.












Click it and Unblock the Notifications