മുത്തൂറ്റ് മിനി ഏപ്രില്‍ 20 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
കൊച്ചി: മുത്തൂറ്റ് മിനിയുടെ കേരളത്തിലെ ശാഖകള്‍ ഏപ്രില്‍ 20 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും ശാഖകളുടെ പ്രവര്‍ത്തനം.
ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രത്യേക മേഖലകള്‍ കണക്കാക്കിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് അനുസരിച്ചായിരിക്കും കേരളത്തിലെ ശാഖകള്‍ തുറക്കുന്നത്. സര്‍ക്കാര്‍ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും ശാഖകള്‍ പ്രവര്‍ത്തിക്കുക. എല്ലാ ജീവനക്കാര്‍ക്കും സുരക്ഷ സംബന്ധിച്ച് കൃത്യമായ പരിശീലനം നല്‍കിയിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.

രാജ്യത്തെ പ്രമുഖ നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ് മുത്തൂറ്റ് മിനി ഫിനാന്‍ഷിയേഴ്‌സ് ലിമിറ്റഡ്. 750 ല്‍ അധികം ബ്രാഞ്ചുകളാണ് മുത്തൂറ്റ് മിനിയ്ക്ക് ഉള്ളത്. എളുപ്പത്തിലുള്ള സ്വര്‍ണ പണയ വായ്പയും മൈക്രോ ഫിനാന്‍സുമാണ് മുത്തൂറ്റ് മിനിയുടെ പ്രധാന സേവനങ്ങള്‍. കൂടാതെ വെല്‍ത്ത് മാനേജ്‌മെന്റ്, മണി ട്രാന്‍സ്ഫര്‍, റീച്ചാര്‍ജ്ജ്, ബില്‍ പേയ്‌മെന്റ്, ഇന്‍ഷുറന്‍സ്, ട്രാവല്‍ ആന്റ് ടൂറിസം സേവനങ്ങളും പ്രദാനം ചെയ്യുന്നു.
കേരളം കൂടാതെ പത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മുത്തൂറ്റ് മിനിയ്ക്ക് ബ്രാഞ്ചുകളുണ്ട്. കര്‍ണാടകം, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, പുതുച്ചേരി, മഹാരാഷ്ട്ര, ഗോവ, ദില്ലി, ഉത്തര്‍ പ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളിലാണ് ബ്രാഞ്ചുകള്‍ ഉള്ളത്.












Click it and Unblock the Notifications