മരം മുറി: സംസ്ഥാന സര്‍ക്കാറിനെതിരെ ആയുധമാക്കാന്‍ ബിജെപി, നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കും
തിരുവനന്തപുരം: മരം മുറി അഴിമതിക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന നേതാക്കൾ ഇന്ന്(ജൂൺ14ന്) മരംമുറിക്കൽ നടന്ന സ്ഥലങ്ങൾ സന്ദർശിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ അറിയിച്ചു. സംസ്ഥാന ഭാരവാഹിയോഗത്തിന്റെ തീരുമാനപ്രകാരമാണ് സന്ദർശനം. പത്തനംത്തിട്ട,കാസർഗോഡ്,തൃശ്ശൂർ,എറണാകുളം,ഇടുക്കി തുടങ്ങിയ ജില്ലകളിലെ സ്ഥലങ്ങളിലാണ് നേതാക്കൾ എത്തുക.
സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പത്തനംത്തിട്ട ജില്ലയിലും ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ് തൃശ്ശൂരിലും സന്ദർശനം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കാസർഗോഡും വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ എറണാകുളം, ഇടുക്കി ജില്ലകളിലെ സ്ഥലങ്ങളിലും സന്ദർശനം നടത്തും. 16ന് സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ധർണ സമരം നടത്തും.

തീരസേനാ കപ്പല്‍ സജാഗ് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നീറ്റിലിറക്കിയപ്പോള്‍- ചിത്രങ്ങള്‍ കാണാം
സംസ്ഥാന അദ്ധ്യക്ഷനും പാർട്ടി നേതാക്കൾക്കുമെതിരെ കള്ളക്കേസെടുത്ത പിണറായി സർക്കാരിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ യോഗം തീരുമാനിച്ചു. കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ 15ന് കോർകമ്മിറ്റി അംഗങ്ങൾ തിരുവനന്തപുരത്ത് സത്യാഗ്രഹമിരിക്കും. 17ന് ജില്ലാ ആസ്ഥാനങ്ങളിൽ ജില്ലാനേതാക്കളും 18ന് മണ്ഡലം കേന്ദ്രങ്ങളിൽ മണ്ഡലം നേതാക്കളും സത്യാഗ്രഹമിരിക്കുമെന്ന് ജോർജ് കുര്യൻ അറിയിച്ചു.
ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം; രമ്യയുടെ ഫൊട്ടോഷൂട്ട് വൈറലാകുന്നു












Click it and Unblock the Notifications