കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കും എന്ന് മാത്രം പറയാൻ കീ കൊടുത്ത് വെച്ച പാവയാണോ മുഖ്യമന്ത്രി'

Google Oneindia Malayalam News

തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും 'ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കും' എന്ന് മാത്രം പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിൻ്റെ മുഖ്യമന്ത്രി. കഴിഞ്ഞ കുറേക്കാലമായി കുറച്ചുപേർ സ്ഥിരമായി ഉപ്പ് തിന്നുകയും വെള്ളം കുടിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്. അവരെല്ലാം ഈ സർക്കാരിൻ്റെ സ്വന്തക്കാരുമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു.

ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കാട്ടിലെ തടി, തേവരുടെ ആന...
വലിയെടാ വലി...

മുട്ടിൽ മരംമുറിയെ പറ്റി ഗവൺമെൻ്റിൻ്റെ ന്യായീകരണങ്ങൾ കേട്ടാൽ തോന്നുക കഴിഞ്ഞ സർക്കാർ മറ്റേതോ മുന്നണിയുടെത് ആയിരുന്നെന്നാണ്. ആ പ്രദേശത്തെ ഈട്ടിയും തേക്കുമൊക്കെ ഒരെണ്ണം പോലും ബാക്കി വയ്ക്കാതെ മുറിച്ചുമാറ്റിക്കഴിഞ്ഞു. എന്നിട്ടും റവന്യൂവും വനവും ഭരിച്ച സിപിഐയ്ക്ക് മിണ്ടാട്ടമില്ല. ഇത്രയുംവലിയ മരംകൊള്ള നടന്നിട്ടും നാട്ടിലെ പരിസ്ഥിതി സ്നേഹികളും ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളും മയക്കത്തിലാണ്.

perambra

കെ സുരേന്ദ്രനെ വേട്ടയാടുന്നു, സത്യാഗ്രഹവുമായി ബിജെപി നേതാക്കൾ- ചിത്രങ്ങൾ

സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും 'ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കും' എന്ന് മാത്രം പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിൻ്റെ മുഖ്യമന്ത്രി. കഴിഞ്ഞ കുറേക്കാലമായി കുറച്ചുപേർ സ്ഥിരമായി ഉപ്പ് തിന്നുകയും വെള്ളം കുടിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്. അവരെല്ലാം ഈ സർക്കാരിൻ്റെ സ്വന്തക്കാരുമായിരുന്നു. ഇതിനുംമാത്രം ഉപ്പ് തയ്യാറാക്കി വച്ചിരിക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം.
മുട്ടിൽ മരംമുറി കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം.

മന്നാര ചോപ്രയുടെ കിടലന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
PT Thomas statement against Pinarayi Vijayan | Oneindia Malayalam

English summary
muttil tree case: RSP leader Shibu Baby John lashes out at government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X